തിരുവനന്തപുരം: ( www.truevisionnews.com ) സൗമ്യ കൊലക്കേസ് കുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടുമെന്ന് തനിക്ക് പലപ്പോഴും തോന്നിയിരുന്നുവെന്ന് അഷ്റഫ് മണലാടി. ഗോവിന്ദച്ചാമിയെ സൗമ്യ കേസിൽ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം സമൂഹത്തിന് വെല്ലുവിളിയാണെന്നും ഇത്ര കാലം ലൈംഗിക ബന്ധം കിട്ടാത്തതിലുള്ള പക അവൻ തീർക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം നടത്തിയ പ്രതികരണത്തിൽ പറഞ്ഞു.
'എൻ്റെ മനസിൽ ഇടയ്ക്കിടെ വരുന്നതാണ് ഇവൻ ചാടുമെന്ന തോന്നൽ. അങ്ങനെയൊരാളാണ് ഗോവിന്ദച്ചാമി. എൻ്റെ ബോധ്യമാണത്. സ്ഥിരം കുറ്റവാളിയാണ് ഇയാൾ. പുണെ, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിലെല്ലാം ഇയാൾക്ക് കേസുകളുണ്ട്. 14 കേസുകളിൽ ശിക്ഷിക്കപ്പെട്ടയാളാണ്. അവൻ കേരളം വിട്ടാൽ കിട്ടാൻ ബുദ്ധിമുട്ടാണ്.
.gif)

മഹാരാഷ്ട്രയിലും ആന്ധ്രയിൽ കമ്പം ഭാഗത്ത് നക്സൽ ഏരിയയിലും തമിഴ്‌നാട്ടിലും ഇയാൾക്ക് ബന്ധമുണ്ട്. എവിടെയാണെങ്കിലും അവൻ ഊളിയിട്ട് കടന്നുകളയുന്നവനാണ്.' 'ജയിലിൽ അതീവ ജാഗ്രത വേണമായിരുന്നു. ആറടി പൊക്കമുള്ളയാളാണ് താൻ. തന്നെപോലെയുള്ള മൂന്നാല് പേർ ചേർന്നിട്ടും അവനെ അന്ന് പിടിച്ച് നിർത്താൻ പാടുപെട്ടു. വ്യക്തിപരമായി ഇവൻ ജയിൽ ചാടുമെന്ന് തോന്നിയത് അവൻ്റെ സ്വഭാവം അങ്ങനെയായത് കൊണ്ടാണ്.
ഇടയ്ക്കിടെ സ്ത്രീകളെയും പുരുഷന്മാരെയും ലൈംഗികമായി ഉപയോഗിക്കണം, മദ്യം കഴിക്കണം, ഇറച്ചി കഴിക്കണമെന്നും നിങ്ങളിതൊക്കെ തനിക്ക് തരുമോയെന്നാണ് പിടിയിലായപ്പോൾ അവൻ തങ്ങളോട് ചോദിച്ചത്.
Possibility of settling a grudge for not getting sexual intercourse often felt like going to jail Arrested police officer about Govindachamy
