വിവാഹം കഴിഞ്ഞ് രണ്ടാംനാൾ 17-കാരി മരിച്ചു, പോക്‌സോ കേസിൽ ഭർത്താവ് അറസ്റ്റിൽ

വിവാഹം കഴിഞ്ഞ് രണ്ടാംനാൾ 17-കാരി മരിച്ചു, പോക്‌സോ കേസിൽ ഭർത്താവ് അറസ്റ്റിൽ
Jul 22, 2025 07:55 AM | By Athira V

കോയമ്പത്തൂർ : ( www.truevisionnews.com ) വിവാഹം കഴിഞ്ഞ് രണ്ടാംനാൾ ഈറോഡ് പുഞ്ചൈപുളിയമ്പട്ടി സ്വദേശിയായ 17-കാരി മരിച്ചു. സംഭവത്തിൽ ഭർത്താവിനെ പോക്‌സോ കേസിൽ അറസ്റ്റ് ചെയ്തു. ബന്ധുവും ഭവാനിസാഗർ സ്വദേശിയുമായ ശക്തിവേലിനെയാണ് (31) അറസ്റ്റ് ചെയ്തത്. എട്ടാംക്ലാസിൽ പഠനംനിർത്തിയ പെൺകുട്ടി കൃഷിപ്പണിക്ക് പോവുകയായിരുന്നു. ജൂലായ് 15-നാണ് പെൺകുട്ടിയും ശക്തിവേലും തമ്മിലുള്ള വിവാഹം നടന്നത്. 16-ന് പെൺകുട്ടിക്ക് വയറുവേദനയുണ്ടായപ്പോൾ ഭർത്തൃവീട്ടുകാർ ഗുളിക നൽകിയെന്ന് പറയുന്നു.

ഇതോടെ പെട്ടെന്ന് രക്തസ്രാവം ഉണ്ടാവുകയും പെൺകുട്ടിയെ സത്യമംഗലത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കയും ചെയ്തു. സ്ഥിതി ഗുരുതരമായതോടെ കോയമ്പത്തൂർ മെഡിക്കൽകോളേജിലേക്ക് മാറ്റിയെങ്കിലും 17-ന് മരിച്ചു. തുടർന്ന്, പെൺകുട്ടിയുടെ അമ്മ ശക്തിവേലിനെതിരേ പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് 17-ാം വയസ്സിലാണ് വിവാഹം നടത്തിയതെന്ന് കണ്ടെത്തിയത്. ശക്തിവേലിനെ പോക്‌സോ വകുപ്പു പ്രകാരം അറസ്റ്റുചെയ്ത് സത്യമംഗലം ജയിലിലടച്ചു.

woman died husband arrested pocso case

Next TV

Related Stories
കണ്ണൂരിലെ വീട്ടിൽ കവർച്ച, അലമാരയിൽ സൂക്ഷിച്ച 38.25 പവൻ സ്വർണം മോഷണം പോയതായി പരാതി, അന്വേഷണം ഊർജിതം

Jul 22, 2025 01:27 PM

കണ്ണൂരിലെ വീട്ടിൽ കവർച്ച, അലമാരയിൽ സൂക്ഷിച്ച 38.25 പവൻ സ്വർണം മോഷണം പോയതായി പരാതി, അന്വേഷണം ഊർജിതം

കണ്ണൂരിലെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ച 38.25 പവൻ സ്വർണം മോഷണം പോയതായി പരാതി, അന്വേഷണം...

Read More >>
അടിപിടിക്കിടെ പിടിച്ചുമാറ്റിയതിന് പ്രതികാരം; യുവാവിനെ കഴുത്തിൽ തോര്‍ത്തുമുണ്ട് മുറുക്കി കൊല്ലാൻ ശ്രമം, ഗുണ്ടാ നേതാവ് ഉള്‍പ്പെടെ എട്ടുപേർ പിടിയിൽ

Jul 22, 2025 08:13 AM

അടിപിടിക്കിടെ പിടിച്ചുമാറ്റിയതിന് പ്രതികാരം; യുവാവിനെ കഴുത്തിൽ തോര്‍ത്തുമുണ്ട് മുറുക്കി കൊല്ലാൻ ശ്രമം, ഗുണ്ടാ നേതാവ് ഉള്‍പ്പെടെ എട്ടുപേർ പിടിയിൽ

യുവാവിനെ കഴുത്തിൽ തോര്‍ത്തുമുണ്ട് മുറുക്കി കൊല്ലാൻ ശ്രമം, ഗുണ്ടാ നേതാവ് ഉള്‍പ്പെടെ എട്ടുപേർ പിടിയിൽ...

Read More >>
പിറന്നാളിന് ഒത്തുകൂടിയത് കള്ളുഷാപ്പിൽ,  ബില്ല് കൊടുക്കുന്നതിനെ ചൊല്ലി തർക്കം; കുപ്പി കൊണ്ട് സുഹൃത്തിന്‍റെ തലയ്ക്കടിച്ച യുവാവ് പിടിയിൽ

Jul 22, 2025 07:45 AM

പിറന്നാളിന് ഒത്തുകൂടിയത് കള്ളുഷാപ്പിൽ, ബില്ല് കൊടുക്കുന്നതിനെ ചൊല്ലി തർക്കം; കുപ്പി കൊണ്ട് സുഹൃത്തിന്‍റെ തലയ്ക്കടിച്ച യുവാവ് പിടിയിൽ

തൃശ്ശൂരിൽ സുഹൃത്തിനെ കള്ളുകുപ്പി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ....

Read More >>
അവിഹിതബന്ധം ആരോപിച്ച് ദുരഭിമാനക്കൊല; ദമ്പതികളെ വെടിവച്ചു കൊന്നു, പതിനാല് പേർ അറസ്റ്റിൽ

Jul 22, 2025 07:23 AM

അവിഹിതബന്ധം ആരോപിച്ച് ദുരഭിമാനക്കൊല; ദമ്പതികളെ വെടിവച്ചു കൊന്നു, പതിനാല് പേർ അറസ്റ്റിൽ

പാക്കിസ്ഥാനിൽ ദമ്പതികളെ വെടിവച്ചുകൊന്ന സംഭവത്തിൽ പൊലീസ് പതിനാല് പേർ അറസ്റ്റിൽ....

Read More >>
Top Stories

//Truevisionall