വാ പോവാം...കാഴ്ചക്കാരുടെ മനം നിറയ്ക്കും തിരികക്കയം; ഒപ്പം ഭയവും

വാ പോവാം...കാഴ്ചക്കാരുടെ മനം നിറയ്ക്കും തിരികക്കയം;  ഒപ്പം ഭയവും
Jul 22, 2025 12:14 PM | By Athira V

വിലങ്ങാട് : ( www.truevisionnews.com)  കോഴിക്കോട് ജില്ലയിലെ വിലങ്ങാടുള്ള( vilangad thirikakkayam ) അതിമനോഹരമായ വെള്ളച്ചാട്ടമാണ് തിരികക്കയം. വാണിമേൽ വിലങ്ങാട് റോഡിനടുത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്. മഴക്കാലത്ത് കാഴ്ചക്കാർക്ക് പ്രകൃതിയുടെ വശ്യഭംഗി ആസ്വദിക്കാനായ് തീർത്തും അനുയോജ്യമായ സ്ഥലമാണ് ഈ വെള്ളച്ചാട്ടം.

വെള്ളച്ചാട്ടത്തിന്റെ സമീപ പ്രദേശങ്ങളിൽ നിന്നുള്ള സഞ്ചാരികളാണ് കൂടുതലും ഇവിടേക്ക് വന്നുകൊണ്ടിരുന്നത് ഇപ്പോൾ കൂടുതൽ ആളുകൾ റീൽസിലൂടെയും മറ്റും ഈ പ്രദേശത്തെ അറിഞ്ഞു തുടങ്ങിയിട്ടുണ്ട്. ഉരുൾപൊട്ടലിൽ ഭയം മാത്രം ബാക്കി വെച്ച വിലങ്ങാടിന് ഒരു ആശ്വാസമാണ് ഇത്തരം സഞ്ചാരകേന്ദ്രങ്ങൾ.

വിലങ്ങാട് ടൗണിലേക്ക് എത്തുന്നതിനു നാലു കിലോമീറ്റർ മുൻപായി ചെലേലകാവ് എന്ന ക്ഷേത്രത്തിലേക്കുള്ള റോഡിൽ കാവിൽ എന്ന ചെറിയ അങ്ങാടിയിൽനിന്നും 100 മീറ്റർ താഴേക്ക് ഇറങ്ങിയാൽ വെള്ളച്ചാട്ടത്തിനടുത്തേക്ക് എത്താം. വടകര, പേരാമ്പ്ര, കുറ്റ്യാടി, കൊയിലാണ്ടി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും നിരവധി ആളുകളാണ് ഇവിടേക്ക് എത്തുന്നത്.

എന്നാൽ, സഞ്ചാരികളുടെ സഹസികതയെ നാട്ടുകാർ ഭയപ്പെടുന്നതായും പറയുന്നു. പ്രദേശത്തെ കുറിച്ച് അറിവില്ലാത്ത ആളുകൾ അപകടകരമായ രീതിയിൽ പെരുമാറുന്നത് നാട്ടുകാരുടെ സ്ഥിരം പരാതിയായി മാറിയിരിക്കുന്നു.നേ​ര​ത്തേ ര​ണ്ട് സ​ഞ്ചാ​രി​ക​ൾ​ക്ക് പാ​റ​യു​ടെ മു​ക​ളി​ൽ​നി​ന്ന് വ​ഴു​തിവീണ് ജീവൻ നഷ്ട്ടമായിരുന്നു. ജാഗ്രത പുലർത്തണമെന്ന് പറയുമ്പോഴും ആരും തന്നെ ഗൗനക്കാറില്ല. സാഹസിക പ്രകടനങ്ങൾക്ക് മുതിരുന്ന സഞ്ചാരികളെ നിയന്ത്രിക്കാൻ വേണ്ട നടപടികൾ ഉടൻ തന്നെ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

Thirikakayam is a beautiful waterfall located in Vilangad, Kozhikode district

Next TV

Related Stories
മലബാർ റിവർ ഫെസ്റ്റിവല്‍; ഇരുവഴഞ്ഞി പുഴയിലെ ഓളങ്ങളിൽ ആവേശം പകർന്ന് എംഎൽഎയും ജില്ലാ കലക്ടറും

Jul 20, 2025 11:11 PM

മലബാർ റിവർ ഫെസ്റ്റിവല്‍; ഇരുവഴഞ്ഞി പുഴയിലെ ഓളങ്ങളിൽ ആവേശം പകർന്ന് എംഎൽഎയും ജില്ലാ കലക്ടറും

ഇരുവഴഞ്ഞി പുഴയിലെ ഓളങ്ങളിൽ ആവേശം പകർന്ന് ലിന്റോ ജോസഫ് എംഎൽഎയും ജില്ലാ കലക്ടർ സ്നേഹിൽ കുമാർ...

Read More >>
കുടചാദ്രിയുടെ മടിത്തട്ടിൽ, സൗപർണികയുടെ തീരത്തെ  പുണ്യഭൂമി; മൂകാംബികയിലേക്ക് വിട്ടാലോ

Jul 18, 2025 06:49 PM

കുടചാദ്രിയുടെ മടിത്തട്ടിൽ, സൗപർണികയുടെ തീരത്തെ പുണ്യഭൂമി; മൂകാംബികയിലേക്ക് വിട്ടാലോ

പശ്ചിമഘട്ടത്തിലെ കുടചാദ്രി മലനിരകളുടെ താഴ്‌വരയിൽ സൗപർണിക നദിയുടെ തീരത്താണ് മൂകാംബിക...

Read More >>
കുളിർ കാറ്റും കോടമഞ്ഞും ഇഷ്ട്ടമെങ്കിൽ വിട്ടോളു; 'കോഴിക്കോടിന്റ മീശപുലിമല' യിലേക്ക്

Jul 17, 2025 04:51 PM

കുളിർ കാറ്റും കോടമഞ്ഞും ഇഷ്ട്ടമെങ്കിൽ വിട്ടോളു; 'കോഴിക്കോടിന്റ മീശപുലിമല' യിലേക്ക്

കോഴിക്കോടിന്റ സ്വന്തം മീശപുലിമലയായ പൊൻകുന്ന്മലയിലേക്കൊരു യാത്ര...

Read More >>
കായൽപ്പാതയിലൂടെ ഒരു മനോഹര ബോട്ട് യാത്ര; അവധി സമയം ആസ്വാദകരമാക്കാൻ ഈ സ്ഥലം ഒന്ന് നോക്കി വച്ചോളു..

Jul 15, 2025 05:08 PM

കായൽപ്പാതയിലൂടെ ഒരു മനോഹര ബോട്ട് യാത്ര; അവധി സമയം ആസ്വാദകരമാക്കാൻ ഈ സ്ഥലം ഒന്ന് നോക്കി വച്ചോളു..

.പ്രകൃതി സൗന്ദര്യവും ഗ്രാമീണതയും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു മനോഹരമായ കേന്ദ്രമാണ്...

Read More >>
കുളിര് കോരാൻ  റെഡിയാണോ ....? എങ്കിൽ വിട്ടോളു കണ്ണൂരിന്റെ കുടകിലേക്ക്

Jul 14, 2025 04:04 PM

കുളിര് കോരാൻ റെഡിയാണോ ....? എങ്കിൽ വിട്ടോളു കണ്ണൂരിന്റെ കുടകിലേക്ക്

സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 4,500 അടി ഉയരത്തിലാണ് പൈതൽ മല സ്ഥിതി...

Read More >>
പൊന്നിൻ വസന്തം....! ആകാശം മുട്ടിനിൽക്കുന്ന പൊന്മുടിക്കോട്ടയിലേക്ക് യാത്ര തിരിച്ചാലോ?

Jul 13, 2025 05:44 PM

പൊന്നിൻ വസന്തം....! ആകാശം മുട്ടിനിൽക്കുന്ന പൊന്മുടിക്കോട്ടയിലേക്ക് യാത്ര തിരിച്ചാലോ?

ആകാശം മുട്ടിനിൽക്കുന്ന പൊന്മുടിക്കോട്ടയിലേക്ക് യാത്ര...

Read More >>
Top Stories

//Truevisionall