( www.truevisionnews.com ) യാത്ര....അത് വെറുമൊരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്കുള്ള പോക്കുവരവ് മാത്രമല്ല, വ്യക്തിപരവും സാമൂഹികവുമായ നിരവധി മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന ഒന്നുകൂടിയാണ് . പ്രകൃതിതിയുമായി അടുത്തിടപഴകാനും പുതിയ ഹോബികൾ കണ്ടെത്താനും യാത്ര അവസരം നൽകുന്നു. കാഴ്ചയുടെ നവ്യാനുഭൂതി ആസ്വദിക്കാനും പ്രകൃതിയെ അടുത്തറിയാനും പോയാലോ കണ്ണൂരിലെ പൈതൽ മലയിലേക്ക്? മിസ് ചെയ്യല്ലേ ഈ മലനിരകൾ
കണ്ണൂർ ജില്ലയുടെ മൂന്നാർ എന്നറിയപ്പെടുന്ന പൈതൽ മല ഏറ്റവും ഉയരം കൂടിയ പ്രദേശങ്ങളിലൊന്നാണ് പൊരിവെയിലത്തും കോടമഞ്ഞ് നിറഞ്ഞ കാലാവസ്ഥയാണിവിടെ. വർഷം മുഴുവൻ തണുത്തതും സുഖകരവുമായ കാലാവസ്ഥയാണ് ഇവിടെ.സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 4,500 അടി ഉയരത്തിലാണ് പൈതൽ മല സ്ഥിതി ചെയ്യുന്നത്. ജില്ലയുടെ പ്രധാന ഹിൽ സ്റ്റേഷൻ കൂടിയാണീ മലനിരകൾ .
.gif)

മലകയറ്റത്തിന് രണ്ട് പ്രധാന വഴികളുണ്ട് - കാപ്പിമലയിൽ നിന്നും പൊട്ടൻപ്ലാവില്‍ നിന്നും.പ്രവേശന കവാടത്തിൽ നിന്ന് മലമുകളിലേക്ക് ഏകദേശം 2 കിലോമീറ്റർ ദൂരമുണ്ട് താഴ്വരകളും കോടമഞ്ഞും കുളിർ കാറ്റും സഞ്ചാരികളെ ആകർഷിക്കുന്നു. സാഹസിക സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതാണ് നിബിഢവനങ്ങളാൽ നിറഞ്ഞതാണ് ഈ മലനിരകൾ.
വൈതൽക്കുണ്ട്, ഏഴരക്കുണ്ട് എന്നീ മനോഹരമായ വെള്ളച്ചാട്ടങ്ങൾ പൈതൽ മലയുടെ പ്രധാന ആകർഷണങ്ങളാണ് . മല മുകളിൽ നിന്ന് കേരളത്തിന്റെയും കർണാടകയുടെയും അതിമനോഹരമായ കാഴ്ചകൾ ആസ്വദിക്കാം. വയനാടൻ മലനിരകളും കണ്ണൂർ ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളും ഇവിടെ നിന്ന് കാണാൻ സാധിക്കും.മലമുകളിൽ ഒരു നിരീക്ഷണ ഗോപുരം (വാച്ച് ടവർ) സ്ഥാപിച്ചിട്ടുണ്ട്.
ഇതിൽ നിന്ന് ചുറ്റുമുള്ള കാഴ്ചകൾ കൂടുതൽ വ്യക്തമായി കാണാൻ കഴിയും.സാഹസിക യാത്ര ഇഷ്ടപ്പെടുന്നവർക്ക് മികച്ചൊരു ട്രെക്കിംഗ് അനുഭവമാണ് പൈതൽ മല സമ്മാനിക്കുന്നത് . വിവിധതരം സസ്യജന്തുജാലങ്ങളുടെ ആവാസകേന്ദ്രമാണിത് .കൂടാതെ കാട്ടാന, പുലി, കലമാൻ, കാട്ടുപന്നി തുടങ്ങിയ വന്യമൃഗങ്ങളെയും കാണാം . .മൺസൂൺ സമയത്ത് ട്രക്കിങ്ങിന് ഏറ്റവും അനുയോജ്യമായ സ്ഥലമാണ് .
paithalmala Kannur tourist destination travel
