മനുഷ്യ വിസര്‍ജ്യം വെള്ളത്തില്‍ കലര്‍ത്തി; ഇതറിയാതെ സ്കൂളിൽ പാചകക്കാര്‍ ഭക്ഷണം തയ്യാറാക്കി വിദ്യാര്‍ഥികള്‍ക്ക് നല്‍കി; സാമൂഹിക വിരുദ്ധർക്കെതിരെ അന്വേഷണം

മനുഷ്യ വിസര്‍ജ്യം വെള്ളത്തില്‍ കലര്‍ത്തി; ഇതറിയാതെ സ്കൂളിൽ പാചകക്കാര്‍ ഭക്ഷണം തയ്യാറാക്കി വിദ്യാര്‍ഥികള്‍ക്ക് നല്‍കി; സാമൂഹിക വിരുദ്ധർക്കെതിരെ അന്വേഷണം
Jul 14, 2025 06:29 PM | By VIPIN P V

( www.truevisionnews.com ) തമിഴ്നാട്ടിലെ തിരുവാരൂരില്‍ സ്കൂളില്‍ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം. സ്കൂളിലെ പാചകപ്പുരയിലെ വെള്ളത്തില്‍ മനുഷ്യ വിസര്‍ജ്യം കലര്‍ത്തിയെന്നാണ് അക്രമം. കുടിവെള്ളത്തില്‍ മാലിന്യം കലര്‍ന്നതറിയാതെ പാചകക്കാര്‍ ഭക്ഷണം തയ്യാറാക്കി വിദ്യാര്‍ഥികള്‍ക്ക് നല്‍കുകയും ചെയ്തു. സംഭവത്തില്‍ സ്കൂള്‍ അധികൃതര്‍ നല്‍കിയ പരാതി പ്രകാരം പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

മദ്യപിച്ച് ലക്കുകെട്ട മൂന്നുപേര്‍ സ്കൂള്‍ പരിസരത്തേക്ക് അതിക്രമിച്ച് കടന്നാണ് ഇത്തരത്തില്‍ ദ്രോഹം ചെയ്തതെന്നാണ് പ്രാഥമികാന്വേഷണത്തിലെ കണ്ടെത്തല്‍. സംഭവത്തില്‍ ഊര്‍ജിതമായി അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റവാളികളെ വെറുതേ വിടില്ലെന്നും പൊലീസ് വ്യക്തമാക്കി.

2022 ഡിസംബറില്‍ വെങ്കൈവയലിലും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പുതുക്കോട്ടൈ ജില്ലയിലെ വെങ്കൈവയല്‍ ഗ്രാമത്തില്‍ പട്ടികജാതിക്കാര്‍ കൂടുതലായി താമസിക്കുന്ന ഭാഗത്തെ കുടിവെള്ള ടാങ്കിലാണ് അന്ന് സമൂഹിക വിരുദ്ധര്‍ മനുഷ്യ വിസര്‍ജ്യം കലര്‍ത്തിയത്. ടാങ്ക് പരിശോധിക്കാനെത്തിയ യുവാക്കളാണ് വിസര്‍ജ്യം കിടക്കുന്നത് കണ്ടതും ചിത്രം പകര്‍ത്തി പൊലീസില്‍ പരാതി നല്‍കിയതും.

സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കിയതായി സിബിസിഐഡി ജനുവരി 24ന് മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ഭര്‍ത്താവിനോടുള്ള വൈരാഗ്യത്തെ തുടര്‍ന്ന് മൂന്നുപേര്‍ ചേര്‍ന്നാണ് ഈ അക്രമം നടത്തിയതെന്നായിരുന്നു സിബിസിഐഡിയുടെ കണ്ടെത്തല്‍.

Human excrement mixed with water cooks at school prepare food and serve it to students without knowing it investigation against anti-social elements

Next TV

Related Stories
വിവാഹിതയായ യുവതി ചെറുപ്പക്കാരുടെ ഹരമായി മാറി; നഗ്നചിത്രങ്ങൾ എ ഐ ടൂളുപയോഗിച്ച് മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു, ചുരുളഴിയുന്നത് സഹപാഠിയുടെ കൊടുംചതി

Jul 14, 2025 10:58 PM

വിവാഹിതയായ യുവതി ചെറുപ്പക്കാരുടെ ഹരമായി മാറി; നഗ്നചിത്രങ്ങൾ എ ഐ ടൂളുപയോഗിച്ച് മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു, ചുരുളഴിയുന്നത് സഹപാഠിയുടെ കൊടുംചതി

അസം സ്വദേശിനിയായ യുവതിയുടെ ചിത്രങ്ങള്‍ എഐ ടൂളുപയോഗിച്ച് മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങളായി പ്രചരിപ്പിച്ച സഹപാഠി...

Read More >>
നടുക്കുന്ന ക്രൂരതയ്ക്ക് ശിക്ഷ; ഗർഭിണിയെ ട്രെയിനിൽ വച്ചു പീഡിപ്പിച്ച്‌ ട്രാക്കിലേക്ക് തള്ളിയിട്ട സംഭവം, പ്രതി ഹേമരാജിന് മരണം വരെ ജീവപര്യന്തം

Jul 14, 2025 07:28 PM

നടുക്കുന്ന ക്രൂരതയ്ക്ക് ശിക്ഷ; ഗർഭിണിയെ ട്രെയിനിൽ വച്ചു പീഡിപ്പിച്ച്‌ ട്രാക്കിലേക്ക് തള്ളിയിട്ട സംഭവം, പ്രതി ഹേമരാജിന് മരണം വരെ ജീവപര്യന്തം

വെല്ലൂരിൽ ഗർഭിണിയെ ട്രെയിനിൽ വച്ചു പീഡിപ്പിപ്പ് ട്രാക്കിലേക്ക് തള്ളിയിട്ട സംഭവത്തിൽ പ്രതി ഹേമരാജിന് മരണം വരെ ജീവപര്യന്തം ശിക്ഷ വിധിച്ച്...

Read More >>
ലേഡീസ് ഇന്നര്‍വെയര്‍ ധരിച്ച് വിപഞ്ചികയുടെ ഭര്‍ത്താവ്, ജന്മം നൽകിയ കുഞ്ഞിനെ പോലും തിരിഞ്ഞു നോക്കാതെ.....വൈകൃതം ....?

Jul 14, 2025 07:11 PM

ലേഡീസ് ഇന്നര്‍വെയര്‍ ധരിച്ച് വിപഞ്ചികയുടെ ഭര്‍ത്താവ്, ജന്മം നൽകിയ കുഞ്ഞിനെ പോലും തിരിഞ്ഞു നോക്കാതെ.....വൈകൃതം ....?

ജന്മം നൽകിയ കുഞ്ഞിനെ പോലും തിരിഞ്ഞു നോക്കാത്ത അച്ഛൻ, ഒരു മനുഷ്യ ജന്മത്തിൽ പലരും ചെയ്യാൻ മടിക്കുന്നതും അറയ്ക്കുന്നതുമായ കാര്യങ്ങളാണ് നിതീഷ്...

Read More >>
'ഒരു പീസ് ചിക്കൻ കൂടി താ, ​കറി ഇത്രയേ ഉള്ളോ?'; വിവാഹപ്പാര്‍ട്ടിക്കിടെ ചിക്കന്‍ ചോദിച്ച യുവാവിനെ കുത്തിക്കൊന്നു

Jul 14, 2025 04:26 PM

'ഒരു പീസ് ചിക്കൻ കൂടി താ, ​കറി ഇത്രയേ ഉള്ളോ?'; വിവാഹപ്പാര്‍ട്ടിക്കിടെ ചിക്കന്‍ ചോദിച്ച യുവാവിനെ കുത്തിക്കൊന്നു

വിവാഹ സൽക്കാരത്തിനിടെ കോഴിയിറച്ചിയുടെ പേരിൽ നടന്ന തർക്കത്തിന് പിന്നാലെ യുവാവ് കുത്തേറ്റ്...

Read More >>
കോഴിക്കോട് ഹോട്ടൽ ജീവനക്കാരൻ സുഹൃത്തിന്റെ വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ

Jul 14, 2025 04:07 PM

കോഴിക്കോട് ഹോട്ടൽ ജീവനക്കാരൻ സുഹൃത്തിന്റെ വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ

കോഴിക്കോട് ഈങ്ങാപ്പുഴയിൽ ഹോട്ടൽ ജീവനക്കാരനെ സുഹൃത്തിന്റെ വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ...

Read More >>
ആളെഴിഞ്ഞ വീട്ടിലെത്തിച്ച് കെട്ടിയിട്ട് മര്‍ദ്ദനം; കോഴിക്കോട് സ്വദേശിയായ യുവാവിനെ അഞ്ചംഗ സംഘം തട്ടികൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചതായി പരാതി

Jul 14, 2025 03:44 PM

ആളെഴിഞ്ഞ വീട്ടിലെത്തിച്ച് കെട്ടിയിട്ട് മര്‍ദ്ദനം; കോഴിക്കോട് സ്വദേശിയായ യുവാവിനെ അഞ്ചംഗ സംഘം തട്ടികൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചതായി പരാതി

കോഴിക്കോട് മാങ്കാവ് സ്വദേശി യുവാവിനെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി....

Read More >>
Top Stories

//Truevisionall