താനെ: (truevisionnews.com) മാഹാരാഷ്ട്രയിലെ താനെയില്‍ ആശുപത്രി റിസപ്ഷനിസ്റ്റിന് ക്രൂരമായ മർദ്ദനം. രോഗിയുടെ കൂടെ വന്ന ബന്ധു റിസപ്ഷനിസ്റ്റായ പെണ്‍കുട്ടിയെ മര്‍ദ്ദിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്തു. ഗോപാല്‍ എന്നയാൾ പെണ്‍കുട്ടിയെ ഇയാൾ മര്‍ദ്ദിക്കുന്നതും മുടിയില്‍ പിടിച്ചിഴക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ഗോപാല്‍ ഡോക്ടറെ കാണണം എന്ന് ആവശ്യപ്പെട്ടപ്പോൾ ഡോക്ടര്‍ മെഡിക്കല്‍ റപ്രസെന്‍റെറ്റീവുമായി സംസാരിക്കുകയാണെന്നും കുറച്ചുസമയം കാത്തിരിക്കണമെന്നും പെണ്‍കുട്ടി പറഞ്ഞു. ഇതോടെ ഗോപാല്‍ അക്രമാസക്തനാവുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. നിലവില്‍ പ്രതിക്കുവേണ്ടിയുള്ള തിരച്ചില്‍ നടക്കുകയാണ്.
.gif)

Hospital receptionist brutally assaulted in Thane Maharashtra
