തിരുവനന്തപുരം: ( www.truevisionnews.com) കേരളത്തിൽ ഇന്ന് മഴ മുന്നറിയിപ്പ്. 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയത്. ഈ ജില്ലകളിൽ 64.5 മില്ലി മീറ്റർ മുതൽ 115. 5 മില്ലി മീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാത ചുഴി രൂപപ്പെട്ടതും ഇത് അടുത്ത ദിവസങ്ങളിൽ ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുള്ളതുമാണ് കേരളത്തിന് മഴ ഭീഷണിയാകുന്നത്.
നിലവിലെ സാഹചര്യത്തിൽ ജൂലൈ 24 ന് വടക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. 24 -ാം തിയതി മുതൽ കേരളത്തിൽ വീണ്ടും അതിശക്ത മഴക്ക് സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്. 25 ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ ഒഡിഷക്കു മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നതും മഴ പെയ്യാൻ അനുകൂല സാഹചര്യമാണ്. ജൂലൈ 24ന് അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
.gif)

Rain warning in twelve districts of Kerala heavy rain likely on Thursday
