നാദാപുരം:(truevisionnews.com) നാദാപുരം എടച്ചേരിയിൽ സ്വകാര്യ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധിപേർക്ക് പരിക്ക്. എടച്ചേരി പോലീസ് സ്റ്റേഷന് സമീപം കളിയാവള്ളി പാലത്തിനടുത്താണ് അപകടം ഉണ്ടായത്. അമിത വേഗതയാണ് അപകടത്തിന് കാരണം. വടകരയിൽ നിന്ന് നാദാപുരം ഭാഗത്തേക്ക് അമിത വേഗത്തിൽ എത്തിയ സ്വകാര്യ ബസ് തെറ്റായ ദിശയിലെത്തി എതിരെ വന്ന ഓട്ടോയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഓട്ടോ യാത്രക്കാർക്കും ബസ് യാത്രക്കാർക്കും പരിക്കേറ്റു . ഓട്ടോ പൂർണമായും, ബസിന്റെ മുൻഭാഗവും തകർന്നു. പരിക്കേറ്റവരെ ഓർക്കാട്ടേരി ആശുപത്രിയിയിൽ പ്രവേശിപ്പിച്ചു.
അതേസമയം കഴിഞ്ഞദിവസം കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യബസ് സ്കൂട്ടിയിലിടിച്ച് യുവാവി മരിച്ചിരുന്നു. കക്കാട് പള്ളിക്ക് സമീപത്ത് ഇന്ന് വൈകീട്ട് 4-15 നോടെയായിരുന്നു അപകടം. കോഴിക്കോട് നിന്ന് കുറ്റ്യാടിയിലേക്ക് പോവുകയായിരുന്ന ഒമേഗ എന്ന സ്വകാര്യ ബസ്സാണ് അപകടമുണ്ടാക്കിയത്. മരുതോങ്കര മൊയിലോത്തറ താഴത്തെ വളപ്പിൽ അബ്ദുൽ ജലീലിന്റെ മകൻ അബ്ദുൽ ജവാദ് (19)ആണ് മരിച്ചത്.
.gif)

തെറ്റായ ദിശയിൽ അമിതവേഗതയിൽ വന്ന ബസ് ബൈക്ക് യാത്രികനെ ഇടിച്ച ശേഷം പിൻചക്രം തലയിലൂടെ കയറി ഇറങ്ങുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു.കാലിക്കറ്റ് യൂണിവേഴ്സിറ്റി ചാലിക്കര റീജിയണൽ സെന്ററിൽ പിജി വിദ്യാർഥിയാണ് മരിച്ച ജവാദ്. പേരാമ്പ്ര-കുറ്റ്യാടി റൂട്ടിൽ നിരന്തരം അപകട മേഖലയായിരിക്കുകയാണ്. കോഴിക്കോട് കുറ്റ്യാടി റൂട്ടിലെ സ്വകാര്യബസുകളുടെ അമിത വേഗത അപകടത്തിന് ഇടയാക്കാറുണ്ടെന്നാണ് ആരോപണം.
Accident after bus and auto collide in Nadapuram Edachery
