നാദാപുരത്തിനടുത്ത് നിർമ്മാണം നടക്കുന്ന വീട്ടിൽ യുവാവ് മരിച്ച നിലയിൽ

നാദാപുരത്തിനടുത്ത് നിർമ്മാണം നടക്കുന്ന വീട്ടിൽ യുവാവ് മരിച്ച നിലയിൽ
Jul 22, 2025 12:01 AM | By Athira V

കോഴിക്കോട് : നാദാപുരത്തിനടുത്ത് തൂണേരി വെള്ളൂരിൽ നിർമ്മാണം നടക്കുന്ന വീട്ടിൽ യുവാവ് മരിച്ച നിലയിൽ. എടച്ചേരി തലായി നോർത്തിലെ ചെട്ട്യം വീട് കോളനിക്ക് സമീപത്തെ മലയിൽ ബാബുവിൻ്റെ മകൻ അഭിനവ് ( 28 ) ആണ് മരിച്ചത്.

ഇന്നലെ രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയ അഭിനവ് വൈകിട്ടും വീട്ടിൽ എത്താതതിനെ തുടർന്ന് അച്ഛനും സുഹൃത്തുക്കളും നടത്തിയ തിരച്ചിലിനിടയിലാണ് മൃതദേഹം വീടിനകത്ത് കെട്ടിതൂങ്ങിയ നിലയിൽ സന്ധ്യയോടെ കണ്ടെത്തിയത്. നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിലെക്ക് മാറ്റിയ മൃതദേഹം നാദാപുരം പൊലീസ് എത്തി പോസ്റ്റ് മോർട്ടത്തിനയച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.

സംസ്കാരം ഇന്ന് ഉച്ചയോടെ വീട്ടുവളപ്പിൽ നടക്കും. അച്ഛൻ ബാബുവാണ് മൃതദേഹം കണ്ടെത്തിയത്. ഇവിടെ നിർമ്മാണ ജോലിക്ക് അഭിനവും പങ്കെടുക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. മരണകാരണം വ്യക്തമല്ല.

ഷൈനിയാണ് അമ്മ സോഹോദരി: അവിഷ്ണ.

Youth found dead in under-construction house near Nadapuram

Next TV

Related Stories
നാദാപുരം എടച്ചേരിയിൽ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

Jul 21, 2025 07:52 PM

നാദാപുരം എടച്ചേരിയിൽ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

നാദാപുരം എടച്ചേരിയിൽ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച്...

Read More >>
നാളത്തെ പൊതുഅവധി; സംസ്ഥാനത്ത് നാളെ ബാങ്കുകൾ പ്രവർത്തിക്കില്ല

Jul 21, 2025 07:29 PM

നാളത്തെ പൊതുഅവധി; സംസ്ഥാനത്ത് നാളെ ബാങ്കുകൾ പ്രവർത്തിക്കില്ല

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനോടുള്ള ആദര സൂചകമായി കേരളത്തിൽ ജൂലൈ 22ന് പ്രഖ്യാപിച്ച പൊതുഅവധി ബാങ്കുകൾക്കും...

Read More >>
കരിപ്പൂരിലെ എംഡിഎംഎ വേട്ട; സൂര്യ ഒമാനിലേക്ക് പോയത് ഈ മാസം 16ന്, കൊടുത്തയച്ച ആളുകളെ കുറിച്ചുള്ള വിവരം ലഭിച്ചു

Jul 21, 2025 03:35 PM

കരിപ്പൂരിലെ എംഡിഎംഎ വേട്ട; സൂര്യ ഒമാനിലേക്ക് പോയത് ഈ മാസം 16ന്, കൊടുത്തയച്ച ആളുകളെ കുറിച്ചുള്ള വിവരം ലഭിച്ചു

കരിപ്പൂരിലെ എംഡിഎംഎ വേട്ട; സൂര്യ ഒമാനിലേക്ക് പോയത് ഈ മാസം 16ന്, കൊടുത്തയച്ച ആളുകളെ കുറിച്ചുള്ള വിവരം...

Read More >>
 കർക്കിടക വാവിനുള്ള കരിക്കിടാൻ കയറിയ യുവാവ് തെങ്ങിന്‍റെ മുകളിൽ മരിച്ച നിലയിൽ

Jul 21, 2025 03:16 PM

കർക്കിടക വാവിനുള്ള കരിക്കിടാൻ കയറിയ യുവാവ് തെങ്ങിന്‍റെ മുകളിൽ മരിച്ച നിലയിൽ

കർക്കിടക വാവിനുള്ള കരിക്കിടാൻ കയറിയ യുവാവ് തെങ്ങിന്‍റെ മുകളിൽ മരിച്ച നിലയിൽ...

Read More >>
Top Stories

//Truevisionall