'കണ്ണേ കരളേ വി എസേ ...ഇല്ലാ ഇല്ലാ മരിക്കുന്നില്ല...' നെഞ്ചുപൊട്ടി മുദ്രാവാക്യം; പ്രിയ സഖാവിനെ കാണാന്‍ ജനസാഗരം

'കണ്ണേ കരളേ വി എസേ ...ഇല്ലാ ഇല്ലാ മരിക്കുന്നില്ല...' നെഞ്ചുപൊട്ടി മുദ്രാവാക്യം; പ്രിയ സഖാവിനെ കാണാന്‍ ജനസാഗരം
Jul 21, 2025 09:06 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com ) വിപ്ലവസൂര്യന്‍ വി.എസ്. അച്യുതാനന്ദന് കണ്ണീരോടെ കേരളം വിടചൊല്ലുന്നു. എസ്.യു.ടി ആശുപത്രിയിൽനിന്ന് 7.15-ഓടെ വിഎസിന്‍റെ മൃതദേഹം ആംബുലൻസിൽ തിരുവനന്തപുരത്തെ എകെജി പഠനകേന്ദ്രത്തിലെത്തിച്ചു. പ്രിയനേതാവിനെ അവസാനമായി ഒരുനോക്ക് കാണാനായി ജനസാഗരമാണ് എകെജി പഠനകേന്ദ്രത്തിന് മുന്നിൽ ഒഴുകിയെത്തിയത്. 'കണ്ണേ കരളേ വിഎസ്സേ, ഇല്ലാ ഇല്ലാ മരിക്കുന്നില്ല' തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കി അവർ തങ്ങളുടെ ചങ്കിടിപ്പായ നേതാവിന് യാത്രമൊഴിയേകുന്ന വൈകാരികരംഗങ്ങളാണ് തിങ്കളാഴ്ച വൈകീട്ട് എകെജി പഠനകേന്ദ്രത്തിന് മുന്നിൽ കണ്ടത്.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകീട്ടായിരുന്നു വി.എസിൻ്റെ അന്ത്യം. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സിപിഎം നേതാക്കളും ആശുപത്രിയിലുണ്ടായിരുന്നു. പിന്നീട് ഭൗതികദേഹം പൊതുദര്‍ശനത്തിനായി തിരുവനന്തപുരത്തെ എകെജി പഠനകേന്ദ്രത്തിലെത്തിച്ചു.

ഇവിടെ പൊതുദര്‍ശനം പൂര്‍ത്തിയാക്കിയശേഷം രാത്രി തിരുവനന്തപുരത്തെ വീട്ടിലേക്ക് കൊണ്ടുപോകും. ചൊവ്വാഴ്ച രാവിലെ ഒന്‍പതുമണിക്ക് വീട്ടില്‍നിന്ന് ദര്‍ബാര്‍ ഹാളിലേക്ക് പൊതുദര്‍ശനത്തിനായി കൊണ്ടുപോകും. ഉച്ചകഴിഞ്ഞ് ദേശീയപാതയിലൂടെ വിലാപയാത്രയായി ആലപ്പുഴയിലെ വീട്ടിലെത്തിക്കും. ബുധനാഴ്ച രാവിലെ ആലപ്പുഴയിലെ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദര്‍ശനത്തിന് ശേഷം ഉച്ചയ്ക്ക്‌ശേഷം വലിയ ചുടുകാട്ടില്‍ സംസ്‌കാരം നടത്താനാണ് തീരുമാനം.

vs achuthanandan demise funeral vilapayatra

Next TV

Related Stories
എകെജി സെൻ്റർ വിടനൽകി; വി എസിൻ്റെ മൃതദേഹം തമ്പുരാൻ മുക്കിലെ വീട്ടിലെത്തിച്ചു

Jul 22, 2025 12:22 AM

എകെജി സെൻ്റർ വിടനൽകി; വി എസിൻ്റെ മൃതദേഹം തമ്പുരാൻ മുക്കിലെ വീട്ടിലെത്തിച്ചു

എകെജി സെൻ്റർ വിടനൽകി; വി എസിൻ്റെ മൃതദേഹം തമ്പുരാൻ മുക്കിലെ...

Read More >>
റെഡ് സല്യൂട്ട്; പൊതുദർശനവും വിലാപയാത്രയും തിരുവനന്തപുരം നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണം

Jul 21, 2025 11:01 PM

റെഡ് സല്യൂട്ട്; പൊതുദർശനവും വിലാപയാത്രയും തിരുവനന്തപുരം നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണം

മുന്‍ കേരളാ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദൻ്റെ പൊതുദര്‍ശനവും വിലാപയാത്രയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം...

Read More >>
വി എസ്; മലയാളി മനസ്സില്‍ ഇടം നേടിയ പകരം വെക്കാനില്ലാത്ത വ്യക്തിത്വത്തിനുടമ -മന്ത്രി എ കെ ശശീന്ദ്രൻ

Jul 21, 2025 10:24 PM

വി എസ്; മലയാളി മനസ്സില്‍ ഇടം നേടിയ പകരം വെക്കാനില്ലാത്ത വ്യക്തിത്വത്തിനുടമ -മന്ത്രി എ കെ ശശീന്ദ്രൻ

മലയാളി മനസ്സില്‍ ഇടം നേടിയ പകരം വെക്കാനില്ലാത്ത വ്യക്തിത്വത്തിനുടമയാണ് മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെന്ന് എ കെ ശശീന്ദ്രന്‍...

Read More >>
Top Stories










//Truevisionall