സമര സൂര്യന് വിട ...; വിഎസിന് ആദരമർപ്പിക്കാൻ കേന്ദ്രസര്‍ക്കാർ, സംസ്‌കാര ചടങ്ങില്‍ പ്രത്യേക പ്രതിനിധി പങ്കെടുക്കും

സമര സൂര്യന് വിട ...; വിഎസിന് ആദരമർപ്പിക്കാൻ കേന്ദ്രസര്‍ക്കാർ, സംസ്‌കാര ചടങ്ങില്‍ പ്രത്യേക പ്രതിനിധി പങ്കെടുക്കും
Jul 22, 2025 10:32 AM | By Athira V

തിരുവനന്തപുരം : ( www.truevisionnews.com ) സമര സൂര്യനും അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് വിട നല്കാൻ ജനസാഗരം. വി എസിന്റെ സംസ്‌കാര ചടങ്ങില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ പ്രത്യേക പ്രതിനിധി പങ്കെടുക്കും. മുൻ മുഖ്യമന്ത്രി എന്ന നിലക്കാണ് ആദരവ് അർപ്പിക്കാൻ പ്രത്യേക പ്രതിനിധിയെ അയയ്ക്കുന്നത്. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉൾപ്പെടെയുള്ളവർ വി.എസിൻ്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയിരുന്നു.

വി എസ് ആദർശ ധീരതയുള്ള നേതാവായിരുന്നുവെന്നായിരുന്നു പ്രധാനമന്ത്രി കുറിച്ചത്. കേരളത്തിന്റെ പുരോഗതിക്ക് വേണ്ടിയും പൊതുപ്രവർത്തനത്തിനു വേണ്ടിയും ജീവിതം മാറ്റിവെച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്‌മരിച്ചു. ഇരുവരും മുഖ്യമന്ത്രിമാരായിരുന്ന കാലത്തെ കൂടിക്കാഴ്ചകൾ ഓർത്തെടുത്ത്, അന്നത്തെ ചിത്രം സഹിതമാണ് പ്രധാനമന്ത്രി അനുസ്മരണ കുറിപ്പ് രേഖപ്പെടുത്തിയത്.

അതേസമയം മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ വിയോഗത്തോടെ കേരള രാഷ്ട്രീയത്തിലെ വലിയൊരു അധ്യായമാണ് അവസാനിക്കുന്നത്. സംസ്ഥാനത്ത് 3 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ ഉച്ചതിരിഞ്ഞ് 3.20ന് ആയിരുന്നു വി എസ് അച്യുതാനന്ദന്റെ അന്ത്യം.

കഴിഞ്ഞ ഒരു മാസമായി തിരുവനന്തപുരം പട്ടം S.U.T ആശുപത്രിയിൽ ചികിത്സയിലായിരുന്നു വി എസ്. ഒരു മാസക്കാലമായി തിരുവനന്തപുരം പട്ടം SUT ആശുപത്രിയിലായിരുന്ന വി എസിന്റെ ആരോഗ്യനില അതീവ ഗുരുതരമാകുകയായിരുന്നു. ഒരു നൂറ്റാണ്ടിന്റെ വിപ്ലവജീവിതത്തിനാണ് തിരശീല വീണത്.

രാവിലെ ഒമ്പത് മണിയോടെ തിരുവനന്തപുരം ദർബാർ ഹാളിൽ പൊതുദർശനം ആരംഭിക്കും. ഉച്ചയ്ക്ക് ശേഷം വിലാപയാത്രയായി ആലപ്പുഴയിലേക്ക് കൊണ്ടുപോകും. ആയിരങ്ങളാണ് രാത്രി ഏറെ വൈകിയും വിഎസിനെ അവസാനമായി കാണാനായി എകെജി സെന്ററിലെത്തിയത്. നാളെ ഉച്ചകഴിഞ്ഞ് ആലപ്പുഴ വലിയചുടുകാടിലാണ് സംസ്കാരം.

central government will send a special representative to pay tribute to VS at the funeral

Next TV

Related Stories
'വിലാപയാത്ര സമയത്ത് പോലും ക്രൂരമായി ആക്രമിക്കുന്നു'; വിഎസ് മുസ്‌ലിം വിരുദ്ധനെന്ന് വിദ്വേഷ പരാമർശം, മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി

Jul 22, 2025 06:27 PM

'വിലാപയാത്ര സമയത്ത് പോലും ക്രൂരമായി ആക്രമിക്കുന്നു'; വിഎസ് മുസ്‌ലിം വിരുദ്ധനെന്ന് വിദ്വേഷ പരാമർശം, മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി

ന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെതിരെ വിദ്വേഷ പരാമർശം നടത്തിയെന്നാരോപിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി....

Read More >>
തിങ്ങി നിറഞ്ഞ് പാതയോരം, പിന്നിട്ടത് നാലുകിലോമീറ്റർ മാത്രം; തലസ്ഥാന ന​ഗരത്തിൻ്റെ സ്നേഹാദരം ഏറ്റുവാങ്ങി വിഎസിൻ്റെ വിലാപ യാത്ര

Jul 22, 2025 05:51 PM

തിങ്ങി നിറഞ്ഞ് പാതയോരം, പിന്നിട്ടത് നാലുകിലോമീറ്റർ മാത്രം; തലസ്ഥാന ന​ഗരത്തിൻ്റെ സ്നേഹാദരം ഏറ്റുവാങ്ങി വിഎസിൻ്റെ വിലാപ യാത്ര

വിഎസിൻ്റെ വിയോഗം: തലസ്ഥാന ന​ഗരത്തിൻ്റെ സ്നേഹാദരം ഏറ്റുവാങ്ങിയാണ് വിലാപയാത്ര...

Read More >>
'ഈ ഇരുട്ടു താണ്ടാൻ ഇനിയെന്താണ് ബാക്കിയുള്ളത്...? കേരളത്തെ സൃഷ്ടിച്ച ആ കാലത്തിൻ്റെ അവസാനത്തെ വിളക്കുമാടമാണ് അണഞ്ഞത്', വി എസ് ഓർമ്മയിൽ കെ കെ രമ

Jul 22, 2025 05:23 PM

'ഈ ഇരുട്ടു താണ്ടാൻ ഇനിയെന്താണ് ബാക്കിയുള്ളത്...? കേരളത്തെ സൃഷ്ടിച്ച ആ കാലത്തിൻ്റെ അവസാനത്തെ വിളക്കുമാടമാണ് അണഞ്ഞത്', വി എസ് ഓർമ്മയിൽ കെ കെ രമ

ഈ ഇരുട്ടു താണ്ടാൻ ഇനിയെന്താണ് ബാക്കിയുള്ളതെന്ന ചോദ്യവുമായി വിഎസിനെ അനുസ്മരിച്ച് കെ കെ രമ എംഎൽഎയുടെ ഫേസ്ബുക്ക്...

Read More >>
വി എസിന് ലാൽ സലാം...; വിലാപ യാത്ര രണ്ടു മണിക്കൂർ പിന്നിടുന്നു, ജനനായകനെ കാണാൻ ഒഴുകിയെത്തുന്നത് പതിനായിരങ്ങൾ

Jul 22, 2025 04:32 PM

വി എസിന് ലാൽ സലാം...; വിലാപ യാത്ര രണ്ടു മണിക്കൂർ പിന്നിടുന്നു, ജനനായകനെ കാണാൻ ഒഴുകിയെത്തുന്നത് പതിനായിരങ്ങൾ

വി എസ് അച്യുതാനന്ദന്റെ വിലാപ യാത്ര രണ്ടു മണിക്കൂർ പിന്നിടുന്നു, ജനനായകനെ കാണാൻ ഒഴുകിയെത്തുന്നത് പതിനായിരങ്ങൾ ...

Read More >>
 പ്രായമൊരിക്കലും പോരാട്ടവീര്യത്തിന് തടസ്സമാകില്ലെന്ന സന്ദേശം നൽകിയത് വി എസ് -വി.ഡി സതീശൻ

Jul 22, 2025 03:45 PM

പ്രായമൊരിക്കലും പോരാട്ടവീര്യത്തിന് തടസ്സമാകില്ലെന്ന സന്ദേശം നൽകിയത് വി എസ് -വി.ഡി സതീശൻ

പ്രായമൊരിക്കലും പോരാട്ടവീര്യത്തിന് തടസ്സമാകില്ലെന്ന സന്ദേശം വി.എസ് നൽകിയെന്ന് വി.ഡി സതീശൻ...

Read More >>
Top Stories

//Truevisionall