( www.truevisionnews.com )ഇത് പോലെ മുട്ടബജ്ജി ഒരു തവണ ഉണ്ടാക്കിയാൽ പിന്നെ തീർച്ചയായും എന്നും ഉണ്ടാക്കികൊണ്ടിരിക്കും ......ന്നാ പിന്നെ എങ്ങനാ തുടങ്ങിയാലോ ?പുഴുങ്ങിയ മുട്ടയുടെ തനത് രുചിയും , മാവിലെ മസാലകളുടെ എരിവും പുളിയുമെല്ലാം ചേരുമ്പോൾ മുട്ട ബജിക്ക് ഒരു പ്രത്യേക സ്വാദാണ് .കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ഒരുപോലെ ഇഷ്ടപ്പെടും . വളരെ കുറഞ്ഞ സമയം കൊണ്ട്, വീട്ടിലുള്ള ചേരുവകൾ ഉപയോഗിച്ച് ഇത് തയ്യാറാക്കാം.
ചേരുവകൾ
.gif)

പുഴുങ്ങിയ മുട്ട: 4-5 എണ്ണം
കടലമാവ്: 1 കപ്പ്
അരിപ്പൊടി: 2 ടേബിൾസ്പൂൺ
മുളകുപൊടി: 1-2 ടീസ്പൂൺ
മഞ്ഞൾപ്പൊടി: 1/4 ടീസ്പൂൺ
കായപ്പൊടി: ഒരു നുള്ള്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്: 1/2 ടീസ്പൂൺ
കറിവേപ്പില: കുറച്ച് (പൊടിയായി അരിഞ്ഞത്)
ഉപ്പ്: ആവശ്യത്തിന്
വെള്ളം: ആവശ്യത്തിന്
എണ്ണ: ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മുട്ട നന്നായി പുഴുങ്ങി തോട് കളഞ്ഞ ശേഷം രണ്ടായി മുറിക്കുക.ഒരു വലിയ പാത്രത്തിൽ കടലമാവ്, അരിപ്പൊടി , മുളകുപൊടി, മഞ്ഞൾപ്പൊടി, കായപ്പൊടി, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, അരിഞ്ഞ കറിവേപ്പില, ആവശ്യത്തിന് ഉപ്പ് എന്നിവ എടുത്ത്കുറച്ച് വെള്ളം ചേർത്ത് കട്ടിയുള്ള ദോശമാവിൻ്റെ പാകത്തിൽ ഇളക്കി നന്നായി യോജിപ്പിക്കുക.മാവ് കട്ട കെട്ടാതെ ശ്രദ്ധിക്കുക.
മാവ് അധികം കട്ടിയാകാനും പാടില്ല, അധികം വെള്ളമാകാനും പാടില്ല .മാവ് ഒരു 30 മിനിറ്റ് (വേണമെങ്കിൽ) സെറ്റ് ആവാൻ വെച്ചതിന് ശേഷം പാനിൽ എണ്ണ ചൂടാക്കാൻ വെക്കുക.ഓരോ മുട്ടകഷ്ണവും മാവിൽ നന്നായി മുക്കുക. മാവ് മുട്ടയുടെ എല്ലാ ഭാഗത്തും പിടിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക.മാവിൽ മുക്കിയ മുട്ട ഉടൻതന്നെ ചൂടായ എണ്ണയിലേക്ക് ഇടുക.നല്ല ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ തിരിച്ചും മറിച്ചുമിട്ട് വറുത്തെടുക്കുക.കിടിലോസ്ക്കി മുട്ടബജ്ജി തയാർ .
Muttabajji recipe cookery
