അന്ത്യനിദ്ര രണ്ട് മണ്ണിൽ; വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും, വൈഭവിയുടെ സംസ്കാരം ഷാർജയിൽ തന്നെ

അന്ത്യനിദ്ര രണ്ട് മണ്ണിൽ; വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും, വൈഭവിയുടെ സംസ്കാരം ഷാർജയിൽ തന്നെ
Jul 16, 2025 09:25 PM | By VIPIN P V

കൊല്ലം : ( www.truevisionnews.com ) ഷാർജ അൽ നഹ്​ദയിൽ ആത്​മഹത്യ ചെയ്ത കൊല്ലം കൊട്ടാരക്കര സ്വദേശി വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം ഷാർജയിൽ സംസ്കരിക്കും. ദുബൈ ഇന്ത്യൻ കോൺസുലേറ്റി​ന്‍റെ മധ്യസ്ഥതയിൽ ബുധനാഴ്ച ഭർത്താവ്​ നിതീഷും വിപഞ്ചികയുടെ കുടുംബവും തമ്മിൽ നടത്തിയ ചർച്ചക്കൊടുവിലാണ്​ തീരുമാനം.

വിപഞ്ചികയുടെ മൃതദേഹം നടപടിക്രമങ്ങൾക്ക്​ ശേഷം നാട്ടിലേക്ക്​ കൊണ്ടുപോകും. എന്നാൽ, മകളുടെ മൃതദേഹം കൊണ്ടുപോകാൻ സമ്മതിക്കില്ലെന്ന്​ നിതീഷ്​ നിലപാടെടുത്തതോടെയാണ്​ സംസ്കാരം ഷാർജയിൽ തന്നെ നടത്താൻ ധാരണയായതെന്നാണ്​ വിവരം.

കഴിഞ്ഞ ദിവസം ഷാർജ ഇൻഡസ്​ട്രിയൽ ഏരിയ ആറിൽ വൈഭവിയുടെ മൃതദേഹം സംസ്കരിക്കാനുള്ള ഒരുക്കങ്ങൾ നിതീഷും ബന്ധുക്കളും നടത്തിയിരുന്നെങ്കിലും വിപഞ്ചികയുടെ മാതാവ്​ ഷൈലജ ദുബൈ ഇന്ത്യൻ കോൺസുലേറ്റിനെ സമീപിക്കുകയായിരുന്നു. മകളുടെയും പേരക്കുട്ടിയുടെയും മൃതദേഹങ്ങൾ നാട്ടിൽ സംസ്കരിക്കാൻ അനുവദിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.

തുടർന്ന്​ ഇരുവരെയും കോൺസുലേറ്റിലേക്ക്​ വിളിപ്പിച്ച്​ ചർച്ച നടത്തുകയും ഇതിന്‍റെ അടിസ്ഥാനത്തിൽ വൈഭവിയുടെ സംസ്കാരം താൽകാലികമായി മാറ്റിവെക്കാൻ തീരുമാനിക്കുകയായിരുന്നു. ബുധനാഴ്ച വീണ്ടും ഇരുകൂട്ടരേയും കോൺസുലേറ്റ്​ വിളിച്ചുവരുത്തി ചർച്ച നടത്തിയെങ്കിലും നിതീഷ്​ നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു. അതേസമയം, രണ്ട്​ പേരുടെയും മൃതദേഹങ്ങൾ എപ്പോൾ സംസ്കരിക്കുമെന്ന്​ വ്യക്​തതയില്ല.

ഈ മാസം എട്ടിനാണ്​ അൽ നഹ്​ദയിലെ ഫ്ലാറ്റിൽ വിപഞ്ചിക ആത്​മഹത്യ ചെയ്തത്​. മകളെ ശ്വാസം മുട്ടിച്ച്​ കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ്​ പൊലീസ്​ നിഗമനം. ഭർത്താവിൽ നിന്ന്​ അകന്നു കഴിഞ്ഞിരുന്ന വിപഞ്ചിക​ വിവാഹമോചന നോട്ടിസ്​ ലഭിച്ചതിനെ പിന്നാലെ​ ആത്​മഹത്യ ചെയ്തത്​. ഭർതൃപീഡനമാണ്​ മകളുടെ മരണത്തിന്​ കാരണമെന്ന്​ കാണിച്ച്​ വിപഞ്ചികയുടെ മാതാവ്​ കുടുംബവും നാട്ടിൽ പരാതി നൽകിയിട്ടുണ്ട്​.

The last rites will be performed in two places Vipanchika body will be brought home Vaibhavi funeral will be held in Sharjah

Next TV

Related Stories
തോരാമഴ; രണ്ട് ജില്ലകളിലും കൂടി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Jul 18, 2025 09:27 PM

തോരാമഴ; രണ്ട് ജില്ലകളിലും കൂടി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ...

Read More >>
പ്ലാസ്റ്റിക് മാലിന്യം ഹരിത കർമ്മ സേനയ്ക്ക് കൈമാറിയില്ല; ഗൃഹനാഥന് ആറായിരം രൂപ പിഴ വിധിച്ച് കോടതി

Jul 18, 2025 09:13 PM

പ്ലാസ്റ്റിക് മാലിന്യം ഹരിത കർമ്മ സേനയ്ക്ക് കൈമാറിയില്ല; ഗൃഹനാഥന് ആറായിരം രൂപ പിഴ വിധിച്ച് കോടതി

പ്ലാസ്റ്റിക് മാലിന്യം ഹരിത കർമ്മ സേനയ്ക്ക് കൈമാറിയില്ല, ഗൃഹനാഥന് ആറായിരം രൂപ പിഴ വിധിച്ച്...

Read More >>
ജാഗ്രതൈ; ഗുരുവായൂർ ക്ഷേത്രത്തിൽ ഓൺലൈൻ തട്ടിപ്പ്, ദര്‍ശനത്തിനെത്തുന്നവര്‍ ശ്രദ്ധിക്കുക

Jul 18, 2025 09:04 PM

ജാഗ്രതൈ; ഗുരുവായൂർ ക്ഷേത്രത്തിൽ ഓൺലൈൻ തട്ടിപ്പ്, ദര്‍ശനത്തിനെത്തുന്നവര്‍ ശ്രദ്ധിക്കുക

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തരിൽ നിന്ന് പണം തട്ടാൻ ഓൺലൈൻ തട്ടിപ്പ് മാഫിയ സജീവമായി...

Read More >>
കോഴിക്കോട് വടകരയിൽ ട്രെയിനിടിച്ച് യുവാവിന് ദാരുണാന്ത്യം

Jul 18, 2025 08:57 PM

കോഴിക്കോട് വടകരയിൽ ട്രെയിനിടിച്ച് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് വടകരയിൽ ട്രെയിനിടിച്ച് യുവാവിന് ദാരുണാന്ത്യം ...

Read More >>
കൊല്ലം തേവലക്കര വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; സ്കൂൾ പ്രധാനാധ്യാപികയെ സസ്‌പെൻഡ് ചെയ്തു

Jul 18, 2025 07:49 PM

കൊല്ലം തേവലക്കര വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; സ്കൂൾ പ്രധാനാധ്യാപികയെ സസ്‌പെൻഡ് ചെയ്തു

ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവത്തിൽ കൊല്ലം തേവലക്കര ബോയ്സ് സ്കൂളിലെ പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്തുള്ള ഉത്തരവ്...

Read More >>
അവധി നാളെയുമുണ്ടേ....! പ്രൊഫഷണൽ കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ച് വയനാട് കളക്ടര്‍

Jul 18, 2025 07:46 PM

അവധി നാളെയുമുണ്ടേ....! പ്രൊഫഷണൽ കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ച് വയനാട് കളക്ടര്‍

പ്രൊഫഷണൽ കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് വയനാട് കളക്ടര്‍...

Read More >>
Top Stories

//Truevisionall