സ്കൂൾ ബസ് കാത്തുനിന്ന ഏഴാംക്ലാസ് വിദ്യാർഥിനിക്ക് നേരെ നഗ്നതാ പ്രദർശനം; യുവാവ് അറസ്റ്റിൽ

സ്കൂൾ ബസ് കാത്തുനിന്ന ഏഴാംക്ലാസ് വിദ്യാർഥിനിക്ക് നേരെ നഗ്നതാ പ്രദർശനം; യുവാവ് അറസ്റ്റിൽ
Jul 16, 2025 09:47 PM | By VIPIN P V

മാവേലിക്കര: (gcc.truevisionnews.com) പാമ്പാടിയിൽ ഏഴാംക്ലാസ് വിദ്യാർഥിനിക്ക് നേരെ നഗ്നത കാണിക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത യുവാവിനെ മാവേലിക്കരയിൽ നിന്ന് പൊലീസ് പിടികൂടി. ആലപ്പുഴ തെക്കേക്കര കൈപ്പള്ളിമുക്ക് ഭാഗം കുറത്തിക്കാട് കളക്കാട്ട് ഹൗസിൽ ദേവദത്തൻ എന്ന കണ്ണൻ (21) ആണ് പാമ്പാടി പൊലീസിന്റെ പിടിയിലായത്.

ഈ മാസം രണ്ടിന് രാവിലെ 9.20 ഓടെ പെൺകുട്ടി സ്കൂൾ ബസ് കാത്തുനിൽക്കുന്നതിനിടെയായിരുന്നു കേസിനാസ്പദമായ സംഭവം. പാമ്പാടി പള്ളിക്കുന്ന് ഭാഗത്ത് ബൈക്കിൽ എത്തിയ പ്രതി ബൈക്കിൽ ഇരുന്ന് നഗ്നത പ്രദർശിപ്പിക്കുകയും അതിജീവിതയോട് ലൈംഗിക അതിക്രമം കാണിക്കുകയുമായിരുന്നു.

കൃത്യത്തിന് ശേഷം സ്ഥലത്ത് നിന്നും രക്ഷപ്പെട്ട പ്രതിയെ പാമ്പാടി എസ്.എച്ച്.ഒ റിച്ചാർഡ് വർഗീസ്, എസ്.ഐ ഉദയകുമാർ, എസ്.സി.പി.ഒമാരായ സുമിഷ് മാക്മില്ലൻ, നിഖിൽ, സി.പി.ഒമാരായ ശ്രീജിത്ത്‌രാജ്, ശ്രീകാന്ത്, അരുൺകുമാർ എന്നിവർ ചേർന്ന അന്വേഷണസംഘമാണ് പിടികൂടിയത്. സി.സിടിവി ദൃശ്യങ്ങളും സാക്ഷി മൊഴികളും ശേഖരിച്ച് നടത്തിയ അന്വേഷണത്തിൽനിന്ന് മാവേലിക്കരയിലെ വീട്ടിൽനിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

Youth arrested for exposing himself to a seventh grade student waiting for a school bus

Next TV

Related Stories
അബോർഷൻ ചെയ്യാത്തതിൽ  ഷോക്കടിപ്പിച്ചു; ശരീരമാസകലം പേന കൊണ്ട് ആത്മഹത്യകുറിപ്പ് എഴുതി യുവതി വിഷം കഴിച്ച് മരിച്ചു

Jul 18, 2025 06:31 PM

അബോർഷൻ ചെയ്യാത്തതിൽ ഷോക്കടിപ്പിച്ചു; ശരീരമാസകലം പേന കൊണ്ട് ആത്മഹത്യകുറിപ്പ് എഴുതി യുവതി വിഷം കഴിച്ച് മരിച്ചു

ശരീരമാസകലം പേന കൊണ്ട് ആത്മഹത്യകുറിപ്പ് എഴുതി യുവതി വിഷം കഴിച്ച് മരിച്ചു...

Read More >>
മരുമകളോട് പ്രണയം, മകനും അച്ഛനും തമ്മിൽ തർക്കം; മകനെ കുത്തിക്കൊലപ്പെടുത്തി അച്ഛൻ

Jul 18, 2025 05:43 PM

മരുമകളോട് പ്രണയം, മകനും അച്ഛനും തമ്മിൽ തർക്കം; മകനെ കുത്തിക്കൊലപ്പെടുത്തി അച്ഛൻ

ആഗ്രയിൽ മരുമകളുമായി പ്രണയത്തിലായ അച്ഛൻ ഇളയ മകനെ കുത്തിക്കൊലപ്പെടുത്തി അച്ഛൻ...

Read More >>
ന്റെ നായയെ പറയാൻ നീ ഏതാ....! വളർത്തുനായയെ ശകാരിച്ചതിന് അയൽവാസിയുടെ മൂക്ക് മുറിച്ചു; രണ്ടുപേർ അറസ്റ്റിൽ

Jul 18, 2025 04:48 PM

ന്റെ നായയെ പറയാൻ നീ ഏതാ....! വളർത്തുനായയെ ശകാരിച്ചതിന് അയൽവാസിയുടെ മൂക്ക് മുറിച്ചു; രണ്ടുപേർ അറസ്റ്റിൽ

വളർത്തുനായയെ ശകാരിച്ചതിന് അയൽവാസിയുടെ മൂക്ക് മുറിച്ചു; രണ്ടുപേർ അറസ്റ്റിൽ...

Read More >>
ദേഹത്ത് വെള്ളം തെറുപ്പിച്ചതിൽ തർക്കം; കോഴിക്കോട് സ്കൂളിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി

Jul 18, 2025 03:14 PM

ദേഹത്ത് വെള്ളം തെറുപ്പിച്ചതിൽ തർക്കം; കോഴിക്കോട് സ്കൂളിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി

കോഴിക്കോട് കൊടുവള്ളി കെ എം ഒ ഹൈസ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥികൾ തമ്മിൽ...

Read More >>
കൊല്ലത്ത് ടെക്സ്റ്റൈൽസ് ഉടമയും മാനേജരായ യുവതിയും കടയുടെ പിന്നിൽ മരിച്ച നിലയിൽ; പൊലീസ് അന്വേഷണം തുടങ്ങി

Jul 18, 2025 01:22 PM

കൊല്ലത്ത് ടെക്സ്റ്റൈൽസ് ഉടമയും മാനേജരായ യുവതിയും കടയുടെ പിന്നിൽ മരിച്ച നിലയിൽ; പൊലീസ് അന്വേഷണം തുടങ്ങി

കൊല്ലത്ത് ടെക്സ്റ്റൈൽസ് ഉടമയും മാനേജരായ യുവതിയും കടയുടെ പിന്നിൽ മരിച്ച...

Read More >>
Top Stories

//Truevisionall