കൊല്ലം: ( www.truevisionnews.com ) ആയൂരിൽ ടെക്സ്റ്റൈൽസ് ഉടമയേയും മാനേജരെയും കടയുടെ പിന്നിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉടമ കോഴിക്കോട് സ്വദേശി അലി, സ്ഥാപനത്തിലെ മാനേജർ ദിവ്യമോൾ എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കടയ്ക്ക് പിന്നിലെ ഹാളിലാണ് മൃതദേഹം കണ്ടത്.
ദിവ്യമോൾ വീട്ടിലെത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ചടയമംഗലം പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു.
.gif)

അതേസമയം കോട്ടയം മെഡിക്കൽ കോളേജിലെ സർജറി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ജൂബൈൽ ജെ കുന്നത്തൂർ (36)ആണ് മരിച്ചത്. തലയോലപറമ്പ് വെള്ളൂരിലെ വീട്ടിലാണ് ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. ഭാര്യയുമായി കുറച്ച് നാളായി അകന്ന് കഴിയുകയായിരുന്നു. കടുത്ത മാനസിക സമ്മർദ്ദത്തിലായിരുവെന്ന് ബന്ധുക്കൾ പറയുന്നു. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ നടത്തിവരികയാണ്. മൃതേദഹം ആശുപത്രിയിലേക്ക് മാറ്റും.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
ആത്മഹത്യാ പ്രവണതയുള്ളവർക്ക് സഹായം ലഭ്യമാക്കാൻ
- നിങ്ങൾക്കോ നിങ്ങൾക്കറിയാവുന്ന ആർക്കെങ്കിലുമോ ആത്മഹത്യാപരമായ ചിന്തകളുണ്ടെങ്കിൽ, ഉടൻതന്നെ സഹായം തേടേണ്ടത് വളരെ പ്രധാനമാണ്. താഴെക്കൊടുത്തിരിക്കുന്ന മാർഗ്ഗങ്ങൾ സഹായകമായേക്കാം:
- മാനസികാരോഗ്യ വിദഗ്ദ്ധരുടെ സഹായം തേടുക: ഒരു സൈക്കോളജിസ്റ്റിനെയോ സൈക്യാട്രിസ്റ്റിനെയോ കാണുന്നത് ആത്മഹത്യാപരമായ ചിന്തകളെ അതിജീവിക്കാൻ സഹായിക്കും.
- സഹായ ഹെൽപ്‌ലൈനുകളിൽ വിളിക്കുക: കേരളത്തിൽ മാനസികാരോഗ്യ പിന്തുണ നൽകുന്ന നിരവധി ഹെൽപ്‌ലൈനുകൾ ലഭ്യമാണ്. ഉദാഹരണത്തിന്, ദിശ (DISHA) ഹെൽപ്‌ലൈൻ 1056 എന്ന നമ്പറിൽ 24 മണിക്കൂറും സൗജന്യമായി വിളിക്കാം. കൂടാതെ, മൈത്രി (Maithri) ഹെൽപ്‌ലൈൻ 0484 2540530 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.
- കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും സംസാരിക്കുക: വിശ്വസിക്കാവുന്നവരുമായി നിങ്ങളുടെ ചിന്തകളും വികാരങ്ങളും പങ്കുവെക്കുന്നത് ആശ്വാസം നൽകും.
- ആരോഗ്യകരമായ ജീവിതശൈലി: ചിട്ടയായ വ്യായാമം, നല്ല ഉറക്കം, പോഷകസമൃദ്ധമായ ഭക്ഷണം എന്നിവ മാനസികാരോഗ്യത്തെ മെച്ചപ്പെടുത്താൻ സഹായിക്കും.
Kollam Woman textile owner and manager found dead behind shop police begin investigation
