കയ്പ്പ് മാറി സ്വാദേറും....! ഊണിനൊപ്പം കഴിക്കാൻ മൊരിഞ്ഞ പാവയ്ക്ക ഫ്രൈ ആയാലോ?

കയ്പ്പ് മാറി സ്വാദേറും....! ഊണിനൊപ്പം കഴിക്കാൻ മൊരിഞ്ഞ പാവയ്ക്ക ഫ്രൈ ആയാലോ?
Jul 13, 2025 03:43 PM | By Jain Rosviya

( www.truevisionnews.com ) ആരോഗ്യത്തിന് ഏറ്റവും നല്ലൊരൗ പച്ചക്കറിയാണ് പാവയ്ക്ക. പാവയ്ക്ക ജ്യൂസ് കുടിക്കുന്നത് മനസ്സിനും ശരീരത്തിനും ഉണർവ് നൽകുന്നു. ഇന്ന് ഊണിനൊപ്പം കഴിക്കാൻ ഒരു സ്പെഷ്യൽ പാവയ്ക്ക ഫ്രൈ തയാറാക്കിയാലോ? പാവയ്ക്കയുടെ കയ്പ്പ് ഇഷ്ടമില്ലാത്തവർക്കുപോലും ഈ രീതിയിൽ ഉണ്ടാക്കിയാൽ കഴിക്കാൻ ഇഷ്ടമാകും.

ആവശ്യമായ ചേരുവകൾ

പാവയ്ക്ക – 2 എണ്ണം

നാരങ്ങാ – ഒന്നിന്റെ പകുതി

മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ

കാശ്മീരി മുളകുപൊടി – 1 ടേബിൾ സ്പൂൺ

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾ സ്പൂൺ

കടലമാവ് – 1 ടേബിൾ സ്പൂൺ

അരിപ്പൊടി – 1 ടീസ്പൂൺ

ഉപ്പ് -ആവശ്യത്തിന്

വെളിച്ചെണ്ണ

തയാറാക്കുന്ന വിധം

പാവയ്ക്ക വട്ടത്തിൽ കാണാം കുറച്ച് അരിഞ്ഞെടുക്കുക. ശേഷം കുരു കളഞ്ഞ് ഉപ്പും നാരങ്ങാ നീരും ചേർത്തു യോജിപ്പിച്ച് പച്ചവെള്ളത്തിൽ നന്നായി കഴുകി എടുക്കുക.

ഒരു പാത്രത്തിൽ കഴുകി വെച്ച പാവയ്ക്കയിലേക്ക് മഞ്ഞൾപ്പൊടി,കാശ്മീരി മുളകുപൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കടലമാവ്, അരിപ്പൊടി എന്നീ ചേരുവകൾ ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കാം. ഒരു പത്ത് മിനിറ്റ് മൂടി വെക്കുന്നത് രുചികൂട്ടാനും എല്ലാ ചേരുവകളും മിക്സ് അവനും സഹായിക്കും. ശേഷം ഒരു പാനിൽ എണ്ണ ചൂടാക്കി പാവയ്ക്ക വറുത്ത് കോരുക.

നല്ല ക്രിസ്പി പാവയ്ക്ക ഫ്രൈ തയ്യാർ.ഇത് ചോറിനും സാമ്പാറിനും രസത്തിനും ഒപ്പം മികച്ചൊരു കോമ്പിനേഷനാണ്.

പാവയ്ക്ക കയ്പ്പ് കാരണം പലർക്കും ഇഷ്ടമല്ലാത്ത ഒരു പച്ചക്കറിയാണെങ്കിലും, ഇത് പോഷകങ്ങളുടെ ഒരു കലവറയാണ്.പാവയ്ക്കയുടെ പ്രധാന ഗുണങ്ങൾ:-

പ്രമേഹനിയന്ത്രണം:

പാവയ്ക്കയുടെ ഏറ്റവും പ്രധാനപ്പെട്ട ഗുണങ്ങളിലൊന്നാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനുള്ള കഴിവ്. ഇതിൽ "പോളിപെപ്റ്റൈഡ്-പി" അഥവാ "പി-ഇൻസുലിൻ" എന്ന ഇൻസുലിൻ പോലുള്ള ഒരു സംയുക്തം അടങ്ങിയിട്ടുണ്ട്, ഇത് പ്രമേഹരോഗികൾക്ക് ഏറെ പ്രയോജനകരമാണ്. ടൈപ്പ് 2 പ്രമേഹമുള്ളവരിൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാൻ ഇത് സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു:

വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ് പാവയ്ക്ക. ഇത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും അണുബാധകളെ ചെറുക്കാനും സഹായിക്കുന്നു. കൂടാതെ, ഇതിന് ആന്റിവൈറൽ ഗുണങ്ങളുമുണ്ട്.

ദഹന ആരോഗ്യം മെച്ചപ്പെടുത്തുന്നു:

നാരുകൾ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ പാവയ്ക്ക ദഹനപ്രക്രിയയെ സഹായിക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു. ഇത് ദഹനവ്യവസ്ഥയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണകരമാണ്.

കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു:

പാവയ്ക്കയ്ക്ക് ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് രക്തത്തിലെ ചീത്ത കൊളസ്ട്രോളിന്റെ (LDL) അളവ് കുറയ്ക്കാൻ സഹായിക്കുന്നു, അതുവഴി ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ ഹൃദയസംബന്ധമായ രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നു.

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു:

കലോറി കുറവും നാരുകൾ കൂടുതലായതിനാലും പാവയ്ക്ക ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒരു ഭക്ഷണമാണ്. ഇത് വിശപ്പ് കുറയ്ക്കാനും ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും സഹായിക്കും.

കാൻസർ സാധ്യത കുറയ്ക്കുന്നു:

പാവയ്ക്കയിൽ ആന്റി-കാർസിനോജെനിക്, ആന്റി-ട്യൂമർ ഗുണങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇത് പ്രോസ്റ്റേറ്റ്, സ്തനാർബുദം, സെർവിക്കൽ കാൻസർ തുടങ്ങിയ ചിലതരം കാൻസറുകളുടെ സാധ്യത കുറയ്ക്കാൻ സഹായിച്ചേക്കാം.

കണ്ണിന്റെ ആരോഗ്യം:

വിറ്റാമിൻ എയും ബീറ്റാ കരോട്ടിനും ധാരാളമുള്ളതിനാൽ പാവയ്ക്ക കണ്ണിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. ഇത് കാഴ്ചശക്തി മെച്ചപ്പെടുത്താനും രാത്രി കാഴ്ചക്കുറവ് പോലുള്ള പ്രശ്നങ്ങൾ തടയാനും സഹായിക്കും.



crispy bitter gourd fry recipie cookery

Next TV

Related Stories
വായിൽ കപ്പലോടും സലാഡ്...! എളുപ്പത്തിൽ  തയ്യാറാക്കാം

Jul 11, 2025 04:37 PM

വായിൽ കപ്പലോടും സലാഡ്...! എളുപ്പത്തിൽ തയ്യാറാക്കാം

സലാഡ് എളുപ്പത്തിൽ തയ്യാറാക്കാം...

Read More >>
ഇനി തട്ടുകടയിലേക്ക് ഓടേണ്ടാ.....! വീട്ടിൽ തന്നെ തയാറാക്കാം നല്ല മൊരിഞ്ഞ നെയ് റോസ്റ്റ്

Jul 9, 2025 10:10 PM

ഇനി തട്ടുകടയിലേക്ക് ഓടേണ്ടാ.....! വീട്ടിൽ തന്നെ തയാറാക്കാം നല്ല മൊരിഞ്ഞ നെയ് റോസ്റ്റ്

വീട്ടിൽ തന്നെ തയാറാക്കാം നല്ല മൊരിഞ്ഞ നെയ് റോസ്റ്റ്...

Read More >>
ആരും കുടിച്ചു പോകും....! പപ്പായ ജ്യൂസ് തയാറാക്കി നോക്കിയാലോ?

Jul 8, 2025 10:09 PM

ആരും കുടിച്ചു പോകും....! പപ്പായ ജ്യൂസ് തയാറാക്കി നോക്കിയാലോ?

പപ്പായ ജ്യൂസ് തയാറാക്കി നോക്കാം...

Read More >>
Top Stories










//Truevisionall