സ്കൂൾ വിട്ട് മടങ്ങിയ വിദ്യാർഥിനികൾക്ക് നേരെ നഗ്നതാപ്രദർശനവും, അസഭ്യ വാക്കുകളും; യുവാവ് അറസ്റ്റിൽ

സ്കൂൾ വിട്ട് മടങ്ങിയ വിദ്യാർഥിനികൾക്ക് നേരെ നഗ്നതാപ്രദർശനവും, അസഭ്യ വാക്കുകളും; യുവാവ് അറസ്റ്റിൽ
Jul 16, 2025 10:21 PM | By Anjali M T

പത്തനംതിട്ട:(truevisionnews.com) ആറാം ക്ലാസ് വിദ്യാർഥിനികൾക്ക് മുന്നിൽ അശ്ലീലപ്രദർശനം നടത്തി ലൈംഗിക അതിക്രമം കാട്ടിയയാളെ കൂടൽ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കൽ പഴകുളം തെങ്ങിനാൽ എസ്എൻഡിപി ഗുരുമന്ദിരത്തിനു സമീപം ശ്യാം നിവാസിൽ ശ്യാംകുമാർ (35) ആണ് പിടിയിലായത്. പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ കൂടി ചേർത്താണ് കേസെടുത്തത്.

ഇന്നലെ വൈകിട്ട് നാലുമണിയോടെ സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന രണ്ട് വിദ്യാർഥിനികൾക്ക് നേരെയാണ് ഇയാൾ അതിക്രമം കാട്ടിയത്. അശ്ലീലം പറഞ്ഞ് അപമാനിച്ച പ്രതി, വസ്ത്രം മാറ്റി തന്റെ സ്വകാര്യ ഭാഗം പ്രദർശിപ്പിച്ചു. പരിഭ്രാന്തരായി കുട്ടികൾ തിരിഞ്ഞോടിയപ്പോൾ പിന്നാലെ ചെന്ന് അസഭ്യം വിളിച്ച് അപമാനിക്കുകയും, ഭയപ്പെടുത്തുകയും ചെയ്തു.

കുട്ടിയുടെ മൊഴിപ്രകാരം കൂടൽ പോലീസ് ഇൻസ്‌പെക്ടർ സി എൽ സുധീർ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ മൊഴി പിന്നീട് കോടതിയിലും രേഖപ്പെടുത്തി. പ്രതിക്കായുള്ള തെരച്ചിലിൽ കലഞ്ഞൂരിൽ നിന്നും കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനക്കുശേഷം സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിച്ചു. ഇയാളുടെ ഫോട്ടോ കുട്ടിയെ കാണിച്ച് തിരിച്ചറിഞ്ഞു, തുടർന്ന് അറസ്റ്റ് ചെയ്തു. മറ്റു നടപടികൾക്ക് ഒടുവിൽ കോടതിയിൽ ഹാജരാക്കി.

young man was arrested for performing obscene acts in front of sixth grade female students in Pathanamthitta

Next TV

Related Stories
അബോർഷൻ ചെയ്യാത്തതിൽ  ഷോക്കടിപ്പിച്ചു; ശരീരമാസകലം പേന കൊണ്ട് ആത്മഹത്യകുറിപ്പ് എഴുതി യുവതി വിഷം കഴിച്ച് മരിച്ചു

Jul 18, 2025 06:31 PM

അബോർഷൻ ചെയ്യാത്തതിൽ ഷോക്കടിപ്പിച്ചു; ശരീരമാസകലം പേന കൊണ്ട് ആത്മഹത്യകുറിപ്പ് എഴുതി യുവതി വിഷം കഴിച്ച് മരിച്ചു

ശരീരമാസകലം പേന കൊണ്ട് ആത്മഹത്യകുറിപ്പ് എഴുതി യുവതി വിഷം കഴിച്ച് മരിച്ചു...

Read More >>
മരുമകളോട് പ്രണയം, മകനും അച്ഛനും തമ്മിൽ തർക്കം; മകനെ കുത്തിക്കൊലപ്പെടുത്തി അച്ഛൻ

Jul 18, 2025 05:43 PM

മരുമകളോട് പ്രണയം, മകനും അച്ഛനും തമ്മിൽ തർക്കം; മകനെ കുത്തിക്കൊലപ്പെടുത്തി അച്ഛൻ

ആഗ്രയിൽ മരുമകളുമായി പ്രണയത്തിലായ അച്ഛൻ ഇളയ മകനെ കുത്തിക്കൊലപ്പെടുത്തി അച്ഛൻ...

Read More >>
ന്റെ നായയെ പറയാൻ നീ ഏതാ....! വളർത്തുനായയെ ശകാരിച്ചതിന് അയൽവാസിയുടെ മൂക്ക് മുറിച്ചു; രണ്ടുപേർ അറസ്റ്റിൽ

Jul 18, 2025 04:48 PM

ന്റെ നായയെ പറയാൻ നീ ഏതാ....! വളർത്തുനായയെ ശകാരിച്ചതിന് അയൽവാസിയുടെ മൂക്ക് മുറിച്ചു; രണ്ടുപേർ അറസ്റ്റിൽ

വളർത്തുനായയെ ശകാരിച്ചതിന് അയൽവാസിയുടെ മൂക്ക് മുറിച്ചു; രണ്ടുപേർ അറസ്റ്റിൽ...

Read More >>
ദേഹത്ത് വെള്ളം തെറുപ്പിച്ചതിൽ തർക്കം; കോഴിക്കോട് സ്കൂളിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി

Jul 18, 2025 03:14 PM

ദേഹത്ത് വെള്ളം തെറുപ്പിച്ചതിൽ തർക്കം; കോഴിക്കോട് സ്കൂളിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി

കോഴിക്കോട് കൊടുവള്ളി കെ എം ഒ ഹൈസ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥികൾ തമ്മിൽ...

Read More >>
കൊല്ലത്ത് ടെക്സ്റ്റൈൽസ് ഉടമയും മാനേജരായ യുവതിയും കടയുടെ പിന്നിൽ മരിച്ച നിലയിൽ; പൊലീസ് അന്വേഷണം തുടങ്ങി

Jul 18, 2025 01:22 PM

കൊല്ലത്ത് ടെക്സ്റ്റൈൽസ് ഉടമയും മാനേജരായ യുവതിയും കടയുടെ പിന്നിൽ മരിച്ച നിലയിൽ; പൊലീസ് അന്വേഷണം തുടങ്ങി

കൊല്ലത്ത് ടെക്സ്റ്റൈൽസ് ഉടമയും മാനേജരായ യുവതിയും കടയുടെ പിന്നിൽ മരിച്ച...

Read More >>
Top Stories

//Truevisionall