ഇറച്ചി അരക്കൽ യന്ത്രം വൃത്തിയാക്കുന്നതിനിടെ അപകടം; യന്ത്രത്തില്‍പ്പെട്ട് പത്തൊൻപതുകാരന് ദാരുണാന്ത്യം

ഇറച്ചി അരക്കൽ യന്ത്രം വൃത്തിയാക്കുന്നതിനിടെ അപകടം; യന്ത്രത്തില്‍പ്പെട്ട് പത്തൊൻപതുകാരന് ദാരുണാന്ത്യം
Jul 15, 2025 10:34 PM | By Jain Rosviya

യുഎസ് കാലിഫോർണിയയിലെ ബുറിറ്റോ ഫാക്ടറിയിലെ ഇറച്ചി അരക്കൽ യന്ത്രത്തില്‍പ്പെട്ട് പത്തൊൻപതുകാരന് ദാരുണാന്ത്യം. ഫാസ്റ്റ് ഫുഡ് ഫാക്ടറിയിലെ ഇറച്ചി അരയ്ക്കല്‍ യന്ത്രം വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ കൗമാരക്കാരന്‍ യന്ത്രത്തില്‍ അകപ്പെടുകയായിരുന്നെന്ന് കരുതുന്നതായി റിപ്പോര്‍ട്ടുകൾ പറയുന്നു. വെർനോണിലുള്ള ടിനയുടെ ബുറിറ്റോസ് ഭക്ഷ്യ സംസ്കരണ പ്ലാന്‍റിലെ ശുചിത്വ ജീവനക്കാരനായ പത്തൊൻപതുകാരനാണ് മരിച്ചത്. കൗമാരക്കാരന്‍റെ പേര് ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

രാത്രി 9:30 ഓടെയായായിരുന്നു സംഭവം. കൗമാരക്കാരന്‍ യന്ത്രം വൃത്തിയാക്കവെ അത് പ്രവര്‍ത്തന രഹിതമായിരുന്നു. വൃത്തിയാക്കുന്നതിനിടെ യന്ത്രം പ്രവര്‍ത്തിക്കുകയും കൗമാരക്കാരൻ യന്ത്രത്തിനുള്ളിൽ കുടുങ്ങുകയുമായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൗമാരക്കാരന്‍റെ നിലവിളി കേട്ട് മറ്റ് തൊഴിലാളികൾ ഓടിയെത്തി യന്ത്രത്തിന്‍റെ പ്രവര്‍ത്തനം നിര്‍ത്തി. എന്നാല്‍ അതിനകം മരണം സംഭവിച്ചിരുന്നു.

അതേസമയം യന്ത്രം പ്രവര്‍ത്തിച്ചതെങ്ങനെ എന്ന് കണ്ടെത്താന്‍ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.സിംഗിൾ സെർവ് ഫ്രോസൺ ബുറിറ്റോകൾക്ക് പ്രശസ്തമായ കമ്പനി സംഭവത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. കൗമാരക്കാരന്‍റെ മരണം. ഫാക്ടറികളിലെ സുരക്ഷയെ കുറിച്ച് വലിയ ആശങ്കയാണ് സമൂഹ മാധ്യമത്തില്‍ സൃഷ്ടിച്ചത്. നിരവധി പേര്‍ കൗമാരക്കാരന് ആദരാജ്ഞലികൾ അര്‍പ്പിക്കാനെത്തി. കാലിഫോര്‍ണിയയിലെ ഫാക്ടറി ജോലിക്കിതെ തൊഴിലാളികൾ മരണമടയുന്നത് ആദ്യമായിട്ടല്ല.

2015-ൽ, ടണ്‍ കണക്കിന് ട്യൂണ മത്സ്യത്തെ പാകം ചെയ്യുന്ന വലിയ ബര്‍ണറില്‍ വീണ് 62 കാരനായ ജോസ് മെലീന എന്ന തൊഴിലാളി മരിച്ചിരുന്നു. ഈ കേസിലായിരുന്നു ജോലിസ്ഥലത്തെ സുരക്ഷാ ലംഘനങ്ങൾക്ക് കാലിഫോർണിയയിൽ ഇതുവരെ ലഭിച്ച ഏറ്റവും വലിയ നഷ്ടപരിഹാര വിതരണം നടന്നത്. 51.59 കോടി രൂപയാണ് തൊഴിലാളിയുടെ കുടുംബത്തിന് അന്ന് ലഭിച്ച നഷ്ടപരിഹാരം.

Accident while cleaning meat grinder 19 year old dies after falling into machine

Next TV

Related Stories
കാനഡയിൽ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം; മലയാളി വിദ്യാർത്ഥി ഉൾപ്പെടെ രണ്ട് മരണം

Jul 10, 2025 06:39 AM

കാനഡയിൽ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം; മലയാളി വിദ്യാർത്ഥി ഉൾപ്പെടെ രണ്ട് മരണം

കാനഡയിൽ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം, മലയാളി വിദ്യാർത്ഥി ഉൾപ്പെടെ രണ്ട്...

Read More >>
വികസനത്തിന് കൈകോർത്ത് ഇന്ത്യയും നമീബിയയും; യുപിഐ അടക്കം നാല് കരാറുകളിൽ ഒപ്പുവച്ചു

Jul 10, 2025 06:03 AM

വികസനത്തിന് കൈകോർത്ത് ഇന്ത്യയും നമീബിയയും; യുപിഐ അടക്കം നാല് കരാറുകളിൽ ഒപ്പുവച്ചു

നമീബിയയുമായുള്ള സഹകരണം വർധിപ്പിക്കുന്നതിൽ ഇന്ത്യ എക്കാലവും പ്രതിജ്ഞാബദ്ധമെന്ന് പ്രധാനമന്ത്രി...

Read More >>
ടെക്സസിലെ മിന്നൽ പ്രളയം; മരിച്ചവരുടെഎണ്ണം 110 ആയി, 161 പേരെ കാണാതായി, രക്ഷാപ്രവർത്തനം ദുഷ്‌കരം

Jul 9, 2025 08:01 AM

ടെക്സസിലെ മിന്നൽ പ്രളയം; മരിച്ചവരുടെഎണ്ണം 110 ആയി, 161 പേരെ കാണാതായി, രക്ഷാപ്രവർത്തനം ദുഷ്‌കരം

ടെക്സസിലെ മിന്നൽ പ്രളയം; മരിച്ചവരുടെഎണ്ണം 110 ആയി, 161 പേരെ...

Read More >>
ദയാധനത്തിന് മറുപടിയില്ല; നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ശ്രമം, മഹ്ദിയുടെ കുടുംബവുമായി ചർച്ചകൾ തുടരും

Jul 9, 2025 07:16 AM

ദയാധനത്തിന് മറുപടിയില്ല; നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ശ്രമം, മഹ്ദിയുടെ കുടുംബവുമായി ചർച്ചകൾ തുടരും

യെമനിൽ തടവിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ശ്രമം തുടർന്ന് ആക്ഷൻ...

Read More >>
‘നിയമ വഴികളെല്ലാം അടഞ്ഞു....?' യെമൻ പൗരനെ കൊലപ്പെടുത്തിയ കേസ്, നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16-ന്  നടപ്പാക്കും

Jul 8, 2025 05:40 PM

‘നിയമ വഴികളെല്ലാം അടഞ്ഞു....?' യെമൻ പൗരനെ കൊലപ്പെടുത്തിയ കേസ്, നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16-ന് നടപ്പാക്കും

യെമൻ പൗരനെ കൊലപ്പെടുത്തിയ കേസ്, നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16-ന് ...

Read More >>
Top Stories

//Truevisionall