ചർച്ചകൾ ഇന്നും തുടരും; നിമിഷപ്രിയയുടെ മോചനം, വിഷയത്തിൽ ഇടപെട്ടതായി കാട്ടി കൂടുതൽ പേർ രംഗത്ത്

ചർച്ചകൾ ഇന്നും തുടരും; നിമിഷപ്രിയയുടെ മോചനം, വിഷയത്തിൽ ഇടപെട്ടതായി കാട്ടി കൂടുതൽ പേർ രംഗത്ത്
Jul 16, 2025 06:18 AM | By Jain Rosviya

കോഴിക്കോട്: ( www.truevisionnews.com ) യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ചർച്ചകൾ ഇന്നും തുടരും. വിഷയത്തിൽ ഇടപെട്ടതായി അവകാശപ്പെട്ട് കൂടുതൽ പേർ രംഗത്തെത്തി. ദയാധനം സ്വീകരിക്കുന്നതിൽ കൂടി അന്തിമതീരുമാനത്തിൽ എത്തലാണ് അടുത്ത ഘട്ടം. കൊല്ലപ്പെട്ട തലാലിന്റെ സഹോദരനുമായി സംസാരിച്ചതായി അവകാശപ്പെട്ട് സൗദിയിലെ മലയാളി വ്യവസായിയും രംഗത്തെത്തി.

കഴിഞ്ഞ ദിവസങ്ങളിലായി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ വഴി നടത്തിയ ചർച്ചകളും വധശിക്ഷ നീട്ടിവെക്കുന്നതിലേക്ക് നയിച്ചിരുന്നു. കേന്ദ്രസർക്കാർ ഇക്കാര്യം തള്ളുകയും ചെയ്തിരുന്നു. യെമനി പൗരൻ തലാൽ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിൽ നിമിഷ പ്രിയയുടെ വധശിക്ഷ ഇന്ന് നടപ്പാക്കാനാണ് നിശ്ചയിച്ചിരുന്നത്.

ശിക്ഷ നടപ്പാക്കുന്നത് നീട്ടി വയ്ക്കാൻ ഇന്നലെ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് യെമനി കോടതി ഉത്തരവ് നൽകിയത്. ശിക്ഷ മാറ്റിവച്ചെന്ന കാര്യം കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചു. ദയാധനം സ്വീകരിച്ച് മാപ്പു നൽകാനുള്ള അധികാരം ശരിയത്ത് നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബത്തിനാണുള്ളത്. എന്നാൽ പല ഗോത്രനേതാക്കളും കുടുംബാംഗങ്ങളും വധശിക്ഷ നടപ്പാക്കണം എന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ്. വധശിക്ഷയ്ക്ക് തൽക്കാലം പുതിയ തീയതി നിശ്ചയിക്കാത്തതിനാൽ ചർച്ചകൾക്ക് കുറച്ചു സമയം കിട്ടും എന്നത് ആശ്വാസമാണ്.

Nimishapriya's release more people are coming forward to show their involvement in the matter

Next TV

Related Stories
കോഴിക്കോട് നിന്നും വ്യാജ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി, സംഭവത്തില്‍ അഞ്ച് പേര്‍ പിടിയില്‍

Jul 16, 2025 05:00 PM

കോഴിക്കോട് നിന്നും വ്യാജ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി, സംഭവത്തില്‍ അഞ്ച് പേര്‍ പിടിയില്‍

കോഴിക്കോട് എംഎം അലി റോഡിൽ നിന്നും തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി....

Read More >>
പട്രോളിങ്ങിനിടെ പിടിയിൽ; കണ്ണൂരിൽ കഞ്ചാവ് ബീഡിവലിക്കാരായ കോഴിക്കോട് സ്വദേശി യുവാക്കള്‍ക്കെതിരെ കേസ്

Jul 16, 2025 04:12 PM

പട്രോളിങ്ങിനിടെ പിടിയിൽ; കണ്ണൂരിൽ കഞ്ചാവ് ബീഡിവലിക്കാരായ കോഴിക്കോട് സ്വദേശി യുവാക്കള്‍ക്കെതിരെ കേസ്

കഞ്ചാവ് ബീഡി വലിച്ച കോഴിക്കോട് സ്വദേശികളായ രണ്ടു യുവാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു....

Read More >>
കണ്ണൂർ തലശ്ശേരിയിൽ വീടിന്റെ മേൽക്കൂര തകർന്ന് വീണ് അപകടം; വിളക്ക് കൊളുത്താനെത്തിയ ആൾക്ക് പരിക്ക്

Jul 16, 2025 04:04 PM

കണ്ണൂർ തലശ്ശേരിയിൽ വീടിന്റെ മേൽക്കൂര തകർന്ന് വീണ് അപകടം; വിളക്ക് കൊളുത്താനെത്തിയ ആൾക്ക് പരിക്ക്

തലശ്ശേരിയിൽ വീടിന്റെ മേൽക്കൂര തകർന്ന് വീണ് അപകടം; വിളക്ക് കൊളുത്താനെത്തിയ ആൾക്ക്...

Read More >>
വയറിളക്കവും ഛർദ്ദിയും, തൃക്കാക്കരയിൽ കോളേജ് ഹോസ്റ്റലിലെ മുപ്പത്തഞ്ച് വിദ്യാർത്ഥികൾ ആശുപത്രിയിൽ

Jul 16, 2025 03:38 PM

വയറിളക്കവും ഛർദ്ദിയും, തൃക്കാക്കരയിൽ കോളേജ് ഹോസ്റ്റലിലെ മുപ്പത്തഞ്ച് വിദ്യാർത്ഥികൾ ആശുപത്രിയിൽ

തൃക്കാക്കരയിൽ കോളേജ് ഹോസ്റ്റലിലെ മുപ്പത്തഞ്ച് വിദ്യാർത്ഥികൾ...

Read More >>
Top Stories

Entertainment News

//Truevisionall