കണ്ണൂർ തലശ്ശേരിയിൽ വീടിന്റെ മേൽക്കൂര തകർന്ന് വീണ് അപകടം; വിളക്ക് കൊളുത്താനെത്തിയ ആൾക്ക് പരിക്ക്

കണ്ണൂർ തലശ്ശേരിയിൽ വീടിന്റെ മേൽക്കൂര തകർന്ന് വീണ് അപകടം; വിളക്ക് കൊളുത്താനെത്തിയ ആൾക്ക് പരിക്ക്
Jul 16, 2025 04:04 PM | By VIPIN P V

തലശ്ശേരി(കണ്ണൂർ):( www.truevisionnews.com ) തലശ്ശേരി ദേശീയ പാതയിൽ പാലിശ്ശേരിയിലെ എ.എസ്.പി. ഓഫീസിനടുത്തായിട്ടുള്ള വീടിന്റെ മേൽക്കൂര തകർന്ന് വീണു. അപകടത്തിൽ ഒരാൾക്ക് പരിക്ക്. ഇന്ന് രാവിലെ ഉണ്ടായ കനത്ത മഴയിലാണ് സംഭവം.

ആൾ താമസമില്ലാത്ത തറവാട്ട് വീട്ടിലെ ശാസ്തപ്പൻ ദേവസ്ഥാനത്ത് കർക്കിട സംക്രമമായതിനാൽ രാവിലെ വിളക്ക് കത്തിക്കാൻ എത്തിയ അയൽവാസിയായരാജീവൻ (56)എന്നാൾക്കാണ് പരിക്കേറ്റത്. രാജീവന് പുറത്താണ് പരിക്കേററത്. ഇയാളെ സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ജ്ഞാനോദയ യോഗം പ്രസിഡന്റായിരുന്ന പരേതനായ കെ.പി. രത്നാകരന്റെ തറവാട് വീടായ പുതുവോത്ത് വീട്ടിന്റെ മേൽക്കൂരയാണ് തകർന്ന് വീണത്. വർഷങ്ങൾ പഴക്കമുള്ള വീടുമാണിത്.

മറ്റൊരു സംഭവത്തിൽ മലപ്പുറം വഴിക്കടവില്‍ കൂറ്റന്‍ മരം കടപുഴകി വീടിന് മുകളില്‍ വീണു. കൈക്കുഞ്ഞ് ഉള്‍പ്പെടെയുള്ള ആദിവാസി കുടുംബം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത് അത്ഭുതകരമായി. വനംവകുപ്പില്‍ താല്‍ക്കാലിക വാച്ചറായ പുഞ്ചക്കൊല്ലി നഗറിലെ പാലക്കടവ് കണ്ണന്റെ വീടിന് മുകളിലാണ് വലിയ പുളിമരം കടപുഴകി വീണത്. ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെയാണ് അപകടം.

മരത്തിന്റെ വേരുകള്‍ പൊട്ടുന്ന ശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങിയത് വന്‍ അപകടം ഒഴിവാക്കി. മരം കടപുഴകി വീഴുന്ന സമയത്ത് കൈക്കുഞ്ഞടക്കം പത്തോളം പേരാണ് വീടിനുള്ളിലുണ്ടായിരുന്നത്. ശബ്ദം കേട്ട് കാരണവരായ കണ്ണന്‍ മൂന്ന് മാസം പ്രായമുള്ള പേരക്കുട്ടിയുമായി പുറത്തേക്ക് ഓടുകയായിരുന്നു.

വീടിന് സമീപത്തെ വൈദ്യുതി ലൈനിലേക്ക് വീണ മരം സാവധാനം വീടിന് മുകളിലേക്ക് പതിച്ചതിനാല്‍ വന്‍ദുരന്തം ഒഴിവായി. ഇവരുടെ വീടിനോട് ചേര്‍ന്ന് ചുവട് ഭാഗത്ത് നിന്ന് രണ്ടായി വളര്‍ന്ന പുളിമരമാണ് ഉള്ളിലെ കേട് കാരണം മറിഞ്ഞ് വീണത്. മരത്തിന്റെ ഒരു ഭാഗം വീടിന് മുകളിലേക്കും മറുഭാഗം എതിര്‍ദിശയിലേക്കുമാണ് വീണത്.

വിവരമറിഞ്ഞ് നെല്ലിക്കുത്ത് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ലാല്‍ വി. നാഥിന്റെ നേതൃത്വത്തില്‍ വനപാലകരും നാട്ടുകാരും നിലമ്പൂരില്‍ നിന്ന് അഗ്‌നിരക്ഷാ സേനയുമെത്തി വൈകിട്ട് നാല് മണിയോടെ മരം മുറിച്ച് മാറ്റി. സമിപത്തെ വൈദ്യുതി ലൈനിലൂടെയാണ് മരം വീണത്. മൂന്ന് വൈദ്യു തി തൂണുകളും തകര്‍ന്നിട്ടുണ്ട്.

Accident as roof of house collapses in Thalassery Kannur Man injured after trying to light lamp

Next TV

Related Stories
പ്ലാസ്റ്റിക് മാലിന്യം ഹരിത കർമ്മ സേനയ്ക്ക് കൈമാറിയില്ല; ഗൃഹനാഥന് ആറായിരം രൂപ പിഴ വിധിച്ച് കോടതി

Jul 18, 2025 09:13 PM

പ്ലാസ്റ്റിക് മാലിന്യം ഹരിത കർമ്മ സേനയ്ക്ക് കൈമാറിയില്ല; ഗൃഹനാഥന് ആറായിരം രൂപ പിഴ വിധിച്ച് കോടതി

പ്ലാസ്റ്റിക് മാലിന്യം ഹരിത കർമ്മ സേനയ്ക്ക് കൈമാറിയില്ല, ഗൃഹനാഥന് ആറായിരം രൂപ പിഴ വിധിച്ച്...

Read More >>
ജാഗ്രതൈ; ഗുരുവായൂർ ക്ഷേത്രത്തിൽ ഓൺലൈൻ തട്ടിപ്പ്, ദര്‍ശനത്തിനെത്തുന്നവര്‍ ശ്രദ്ധിക്കുക

Jul 18, 2025 09:04 PM

ജാഗ്രതൈ; ഗുരുവായൂർ ക്ഷേത്രത്തിൽ ഓൺലൈൻ തട്ടിപ്പ്, ദര്‍ശനത്തിനെത്തുന്നവര്‍ ശ്രദ്ധിക്കുക

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തരിൽ നിന്ന് പണം തട്ടാൻ ഓൺലൈൻ തട്ടിപ്പ് മാഫിയ സജീവമായി...

Read More >>
കോഴിക്കോട് വടകരയിൽ ട്രെയിനിടിച്ച് യുവാവിന് ദാരുണാന്ത്യം

Jul 18, 2025 08:57 PM

കോഴിക്കോട് വടകരയിൽ ട്രെയിനിടിച്ച് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് വടകരയിൽ ട്രെയിനിടിച്ച് യുവാവിന് ദാരുണാന്ത്യം ...

Read More >>
കൊല്ലം തേവലക്കര വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; സ്കൂൾ പ്രധാനാധ്യാപികയെ സസ്‌പെൻഡ് ചെയ്തു

Jul 18, 2025 07:49 PM

കൊല്ലം തേവലക്കര വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; സ്കൂൾ പ്രധാനാധ്യാപികയെ സസ്‌പെൻഡ് ചെയ്തു

ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവത്തിൽ കൊല്ലം തേവലക്കര ബോയ്സ് സ്കൂളിലെ പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്തുള്ള ഉത്തരവ്...

Read More >>
അവധി നാളെയുമുണ്ടേ....! പ്രൊഫഷണൽ കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ച് വയനാട് കളക്ടര്‍

Jul 18, 2025 07:46 PM

അവധി നാളെയുമുണ്ടേ....! പ്രൊഫഷണൽ കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ച് വയനാട് കളക്ടര്‍

പ്രൊഫഷണൽ കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് വയനാട് കളക്ടര്‍...

Read More >>
ദൈവത്തിന്റെ കരങ്ങളായി മാലാഖ.... ; കെഎസ്ആർടിസി ബസിനുള്ളിൽ കുഴഞ്ഞുവീണ  സ്ത്രീക്ക് രക്ഷകയായി നഴ്‌സിങ് ഓഫീസര്‍

Jul 18, 2025 07:13 PM

ദൈവത്തിന്റെ കരങ്ങളായി മാലാഖ.... ; കെഎസ്ആർടിസി ബസിനുള്ളിൽ കുഴഞ്ഞുവീണ സ്ത്രീക്ക് രക്ഷകയായി നഴ്‌സിങ് ഓഫീസര്‍

കെഎസ്ആർടിസി ബസിനുള്ളിൽ കുഴഞ്ഞുവീണ സ്ത്രീക്ക് രക്ഷകയായി നഴ്‌സിങ്...

Read More >>
Top Stories

//Truevisionall