പട്രോളിങ്ങിനിടെ പിടിയിൽ; കണ്ണൂരിൽ കഞ്ചാവ് ബീഡിവലിക്കാരായ കോഴിക്കോട് സ്വദേശി യുവാക്കള്‍ക്കെതിരെ കേസ്

പട്രോളിങ്ങിനിടെ പിടിയിൽ; കണ്ണൂരിൽ കഞ്ചാവ് ബീഡിവലിക്കാരായ കോഴിക്കോട് സ്വദേശി യുവാക്കള്‍ക്കെതിരെ കേസ്
Jul 16, 2025 04:12 PM | By VIPIN P V

തളിപ്പറമ്പ് (കണ്ണൂർ ):( www.truevisionnews.com ) കഞ്ചാവ് ബീഡി വലിച്ച കോഴിക്കോട് സ്വദേശികളായ രണ്ടു യുവാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. രാമനാട്ടുകര പരുത്തിപ്പാറയിലെ ഇട്ടപ്പുറത്ത് മീത്തല്‍ മുഹമ്മദ് റാഷിദ്(23), രാമനാട്ടുകര പുതുക്കോട് വാഴയൂര്‍ അരിയില്‍ ശിവക്ഷേത്രത്തിന് സമീപം അരീക്കുന്നുമ്മല്‍ വീട്ടില്‍ എ.കണ്ണന്‍(23) എന്നിവരാണ് പിടിയിലായത്.

പറശിനിക്കടവ് ആന്തൂര്‍ നഗരസഭാ ബസ്റ്റാന്റിന് സമീപം വെച്ച് തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരി, എ.എസ്.ഐ ഷിജോ അഗസ്റ്റിന്‍ എന്നിവര്‍ പട്രോളിങ്ങിനിടെയാണ് ഇരുവരേയും പിടികൂടിയത്.

മറ്റൊരു സംഭവത്തിൽ വില്‍പനക്കായി കൈവശം വെച്ച അഞ്ച് ലിറ്റര്‍ വിദേശമദ്യവുമായി യുവാവ് പിടിയില്‍. എടത്തനാ]ട്ടുകര വട്ടമണ്ണപ്പുറം സ്വദേശി കാപ്പില്‍ വീട്ടില്‍ ചന്ദ്രനെയാണ് (42) മേലാറ്റൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മേലാറ്റൂര്‍ ബസ് സ്റ്റാന്‍ഡില്‍ സംശയകരമായി കണ്ട യുവാവിനെ പരിശോധിച്ചപ്പോഴാണ് ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം കണ്ടെത്തിയത്. ബിവറേജസില്‍ നിന്നും വാങ്ങി നാട്ടില്‍ ചില്ലറ വില്‍പന നടത്തുന്നതിനായി കൊണ്ടുപോകവെയാണ് പിടിയിലായത്.

പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മേലാറ്റൂര്‍ ഇന്‍സ്‌പെക്ടര്‍ എ സി മനോജ് കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ എം രമേഷ്, ശരീഫ് തോടേങ്ങല്‍, എ എസ് ഐമാരായ കെ വിനോദ്, സിന്ധു വെള്ളേങ്ങര, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഷംസുദ്ദീന്‍ വായലോങ്ങര, പ്രിയജിത്ത് തൈക്കല്‍, വിജയന്‍ കപ്പൂര്‍, സി പി ഒ ശ്രീജിത്ത്, ഹോം ഗാര്‍ഡ് ജോണ്‍, അരവിന്ദാക്ഷന്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

Arrested during patrol Case filed against Kozhikode native youths who were engaged in cannabis beedi trading in Kannur

Next TV

Related Stories
കുറ്റ്യാടിപ്പുഴ കരകവിഞ്ഞ് ഒഴുകുന്നു; വനമേഖലയിൽ ഉരുൾപൊട്ടിയതായി സംശയം

Jul 16, 2025 09:48 PM

കുറ്റ്യാടിപ്പുഴ കരകവിഞ്ഞ് ഒഴുകുന്നു; വനമേഖലയിൽ ഉരുൾപൊട്ടിയതായി സംശയം

കുറ്റ്യാടിപ്പുഴ കരകവിഞ്ഞ് ഒഴുകുന്നു, വനമേഖലയിൽ ഉരുൾപൊട്ടിയതായി സംശയം...

Read More >>
അന്ത്യനിദ്ര രണ്ട് മണ്ണിൽ; വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും, വൈഭവിയുടെ സംസ്കാരം ഷാർജയിൽ തന്നെ

Jul 16, 2025 09:25 PM

അന്ത്യനിദ്ര രണ്ട് മണ്ണിൽ; വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും, വൈഭവിയുടെ സംസ്കാരം ഷാർജയിൽ തന്നെ

ഷാർജ അൽ നഹ്​ദയിൽ ആത്​മഹത്യ ചെയ്ത കൊല്ലം കൊട്ടാരക്കര സ്വദേശി വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം ഷാർജയിൽ...

Read More >>
നടുക്കുന്ന ക്രൂരത; വയനാട്ടില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ മദ്യം നല്‍കി പീഡിപ്പിച്ചു

Jul 16, 2025 09:12 PM

നടുക്കുന്ന ക്രൂരത; വയനാട്ടില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ മദ്യം നല്‍കി പീഡിപ്പിച്ചു

വയനാട്ടില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ മദ്യം നല്‍കി...

Read More >>
വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്...;  അതിതീവ്ര മഴ, അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

Jul 16, 2025 09:02 PM

വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്...; അതിതീവ്ര മഴ, അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ രണ്ട് ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു....

Read More >>
കോഴിക്കോടും അവധി, കനത്ത മഴ; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Jul 16, 2025 08:55 PM

കോഴിക്കോടും അവധി, കനത്ത മഴ; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ തുടരുന്നതിനാൽ കാസർകോട്, കോഴിക്കോട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച്ച അവധി...

Read More >>
Top Stories

Entertainment News

//Truevisionall