കുത്തേറ്റ ആളുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസ് നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞു; അഞ്ച് പേർക്ക് പരിക്ക്

കുത്തേറ്റ ആളുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസ് നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞു; അഞ്ച് പേർക്ക് പരിക്ക്
Jul 16, 2025 07:13 AM | By Jain Rosviya

അടൂർ: ( www.truevisionnews.com ) പരിക്കേറ്റ ആളുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസ് നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ അഞ്ചുപേർക്ക് പരിക്ക്. പന്തളം മുളംപുഴ മലേത്ത് വീട്ടിൽ ശ്രീകാന്ത് സോമൻ(40), സഹോദരി ശ്രീലക്ഷ്മി(37) സഹോദരി ഭർത്താവ് ദിലീപ്(45) ആംബുലൻസ് ഡ്രൈവർ ബിനു തങ്കച്ചൻ(40), സഹായി മനു(25) എന്നിവർക്കാണ് പരിക്കേറ്റത്.എംസി റോഡിൽ അടൂർ ഹൈസ്കൂൾ ജങ്ഷനു സമീപം വച്ചായിരുന്നു അപകടം

ആംബുലൻസ് ഡ്രൈവർ ബിനു തങ്കച്ചൻ, സഹായി ദീലീപ് എന്നിവരുടെ പരിക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ രാത്രി 8.45-ന് ശ്രീകാന്ത് സോമൻ പന്തളത്തെ വീട്ടിൽ വച്ച് വയറിൽ സ്വയം കുത്തി പരിക്കേൽപ്പിച്ചതിനെ തുടർന്ന് അടൂർ ജനറൽ ആശുപത്രിയിലേക്ക് വരുമ്പോഴായിരുന്നു അപകടം.

മൂന്ന് കുത്തുകളാണ് ഇദ്ദേഹത്തിൻ്റെ ശരീരത്തിലുള്ളത്. അപകടത്തിൽ ശ്രീകാന്തിൻ്റെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്.അടൂർ കരുവാറ്റ കൊല്ലീരേത്ത് പുത്തൻവീട്ടിൽ കെ.എം. തങ്കച്ചൻ്റെ വീടിന് മുകളിലേക്കാണ് ആംബുലൻസ് മറിഞ്ഞത്. വീടിന് നാശനഷ്ടമുണ്ടായിട്ടുണ്ട്.

Ambulance carrying a stabbed man to the hospital loses control and overturns on top of a house five people injured

Next TV

Related Stories
 ഇത് വേറെ വേടൻ; കർക്കിടക സംക്രാന്തിക്ക് കടത്തനാട്ടിൽ പതിവ് തെറ്റാതെ വേടൻ പാട്ട്

Jul 16, 2025 06:45 PM

ഇത് വേറെ വേടൻ; കർക്കിടക സംക്രാന്തിക്ക് കടത്തനാട്ടിൽ പതിവ് തെറ്റാതെ വേടൻ പാട്ട്

കോഴിക്കോട് ജില്ലയിലെ കടത്തനാട്ടിൽ പതിവ് തെറ്റാതെ 'വേടൻ...

Read More >>
മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; ഈ ജില്ലക്കാർ ശ്രദ്ധിക്കുക, വരും മണിക്കൂറുകളിൽ അതിശക്തമായ മഴ

Jul 16, 2025 06:39 PM

മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; ഈ ജില്ലക്കാർ ശ്രദ്ധിക്കുക, വരും മണിക്കൂറുകളിൽ അതിശക്തമായ മഴ

കേരളത്തിലെ മഴ മുന്നറിയിപ്പിൽ മാറ്റം, വരും മണിക്കൂറുകളിൽ അതിശക്തമായ...

Read More >>
കാറിൽ നഗ്നതാ പ്രദർശനം; വിദ്യാർത്ഥിനികളുടെ പരാതിയിൽ അറസ്റ്റിലായ യുവാവ് റിമാന്റിൽ

Jul 16, 2025 06:20 PM

കാറിൽ നഗ്നതാ പ്രദർശനം; വിദ്യാർത്ഥിനികളുടെ പരാതിയിൽ അറസ്റ്റിലായ യുവാവ് റിമാന്റിൽ

നഗ്നതാ പ്രദർശനം നടത്തിയ സംഭവത്തിൽ വിദ്യാർത്ഥിനികളുടെ പരാതിയിൽ നാദാപുരത്ത് അറസ്റ്റിലായ യുവാവ്...

Read More >>
സ്വർണ വള എവിടെ...? സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ച 79 കാരിയുടെ സ്വർണവള കാണാനില്ല; മകന്റെ പരാതിയില്‍ കേസെടുത്ത് പൊലീസ്

Jul 16, 2025 05:30 PM

സ്വർണ വള എവിടെ...? സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ച 79 കാരിയുടെ സ്വർണവള കാണാനില്ല; മകന്റെ പരാതിയില്‍ കേസെടുത്ത് പൊലീസ്

ആലപ്പുഴ ചേർത്തലയിൽ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ച 79 കാരിയുടെ സ്വർണവള കാണാതായാതായി...

Read More >>
കോഴിക്കോട് നിന്നും വ്യാജ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി, സംഭവത്തില്‍ അഞ്ച് പേര്‍ പിടിയില്‍

Jul 16, 2025 05:00 PM

കോഴിക്കോട് നിന്നും വ്യാജ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി, സംഭവത്തില്‍ അഞ്ച് പേര്‍ പിടിയില്‍

കോഴിക്കോട് എംഎം അലി റോഡിൽ നിന്നും തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി....

Read More >>
Top Stories

Entertainment News

//Truevisionall