മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; ഈ ജില്ലക്കാർ ശ്രദ്ധിക്കുക, വരും മണിക്കൂറുകളിൽ അതിശക്തമായ മഴ

മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; ഈ ജില്ലക്കാർ ശ്രദ്ധിക്കുക, വരും മണിക്കൂറുകളിൽ അതിശക്തമായ മഴ
Jul 16, 2025 06:39 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) കേരളത്തിലെ മഴ മുന്നറിയിപ്പിൽ മാറ്റം. വരും മണിക്കൂറുകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. തുടർന്ന് ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ച് ജില്ലകളിലാണ് നേരത്തെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നത്. അതേസമയം, ഇന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. പടിഞ്ഞാറൻ കാറ്റ് ശക്തിപ്പെടുന്നതാണ് മഴ കനക്കാൻ കാരണം. അടുത്ത മൂന്ന് ദിവസവും വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ 17ന് കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും ജൂലൈ 18ന് കാസർകോട്, കണ്ണൂർ എന്നീ ജില്ലകളിലുമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം കാസര്‍ഗോഡ് ജില്ലയിൽ കനത്ത മഴ തുടരുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. പ്രധാന നദികൾ കരകവിഞ്ഞൊഴുകുകയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും ചെയ്തിട്ടുണ്ട് ഇതിന്‍റെ പശ്ചാത്തലത്തിൽ ജനസുരക്ഷയെ മുൻനിർത്തി ജൂലൈ17 വ്യാഴാഴ്ച ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

ജില്ലയിലെ സ്കൂളുകൾ, കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്‍ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്‌പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമാണ്. മുമ്പ് നിശ്ചയിച്ചിരിക്കുന്ന എല്ലാ പരീക്ഷകളും (പ്രൊഫഷണൽ, സർവകലാശാലാ, മറ്റു വകുപ്പ് പരീക്ഷകൾ ഉൾപ്പെടെ) പദ്ധതി പ്രകാരം തന്നെ നടക്കുന്നതാണ്. പരീക്ഷാ സമയങ്ങളിൽ മാറ്റമില്ല.

Rain warning changed again Residents of these districts should be careful heavy rains are expected in the coming hours

Next TV

Related Stories
കുറ്റ്യാടിപ്പുഴ കരകവിഞ്ഞ് ഒഴുകുന്നു; വനമേഖലയിൽ ഉരുൾപൊട്ടിയതായി സംശയം

Jul 16, 2025 09:48 PM

കുറ്റ്യാടിപ്പുഴ കരകവിഞ്ഞ് ഒഴുകുന്നു; വനമേഖലയിൽ ഉരുൾപൊട്ടിയതായി സംശയം

കുറ്റ്യാടിപ്പുഴ കരകവിഞ്ഞ് ഒഴുകുന്നു, വനമേഖലയിൽ ഉരുൾപൊട്ടിയതായി സംശയം...

Read More >>
അന്ത്യനിദ്ര രണ്ട് മണ്ണിൽ; വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും, വൈഭവിയുടെ സംസ്കാരം ഷാർജയിൽ തന്നെ

Jul 16, 2025 09:25 PM

അന്ത്യനിദ്ര രണ്ട് മണ്ണിൽ; വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും, വൈഭവിയുടെ സംസ്കാരം ഷാർജയിൽ തന്നെ

ഷാർജ അൽ നഹ്​ദയിൽ ആത്​മഹത്യ ചെയ്ത കൊല്ലം കൊട്ടാരക്കര സ്വദേശി വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം ഷാർജയിൽ...

Read More >>
നടുക്കുന്ന ക്രൂരത; വയനാട്ടില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ മദ്യം നല്‍കി പീഡിപ്പിച്ചു

Jul 16, 2025 09:12 PM

നടുക്കുന്ന ക്രൂരത; വയനാട്ടില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ മദ്യം നല്‍കി പീഡിപ്പിച്ചു

വയനാട്ടില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ മദ്യം നല്‍കി...

Read More >>
വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്...;  അതിതീവ്ര മഴ, അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

Jul 16, 2025 09:02 PM

വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്...; അതിതീവ്ര മഴ, അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ രണ്ട് ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു....

Read More >>
കോഴിക്കോടും അവധി, കനത്ത മഴ; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Jul 16, 2025 08:55 PM

കോഴിക്കോടും അവധി, കനത്ത മഴ; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ തുടരുന്നതിനാൽ കാസർകോട്, കോഴിക്കോട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച്ച അവധി...

Read More >>
Top Stories










Entertainment News





//Truevisionall