'വെല്‍ക്കം ബാക്ക് ശുഭാംശു'; ബഹിരാകാശം കീഴടക്കി ആക്സിയം 4 ഡ്രാഗണ്‍ പേടകം സുരക്ഷിതമായി ഭൂമിയിലിറങ്ങി

'വെല്‍ക്കം ബാക്ക് ശുഭാംശു'; ബഹിരാകാശം കീഴടക്കി ആക്സിയം 4 ഡ്രാഗണ്‍ പേടകം സുരക്ഷിതമായി ഭൂമിയിലിറങ്ങി
Jul 15, 2025 03:19 PM | By Jain Rosviya

കാലിഫോര്‍ണിയ: (truevisionnews.com)ബഹിരാകാശം കീഴടക്കി ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല ഭൂമിയില്‍ തിരിച്ചെത്തി. ശുഭാംശു അടക്കമുള്ള നാല് ബഹിരാകാശ യാത്രികരെ വഹിച്ചുകൊണ്ടുള്ള ആക്സിയം 4 ദൗത്യത്തിലെ ക്രൂ ഡ്രാഗണ്‍ ഗ്രേസ് പേടകം കാലിഫോര്‍ണിയ തീരത്ത് വിജയകരമായി ഇറങ്ങി.

ശുഭാംശുവിന് പുറമെ മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്‌കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് പേടകത്തിലുണ്ടായിരുന്നത്. ഡ്രാഗണ്‍ പേടകം വീണ്ടെടുത്ത് സ്പേസ് എക്‌സിന്‍റെ എംവി ഷാനോൺ കപ്പല്‍ കരയ്‌ക്കെത്തിക്കും 

പലതവണ മാറ്റിവച്ച വിക്ഷേപണത്തിന് ശേഷം ജൂൺ 26-നാണ് ആക്സിയം 4 ദൗത്യ സംഘം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. നിലയത്തില്‍ ലക്ഷ്യമിട്ട 60 പരീക്ഷണങ്ങളും പൂർത്തിയാക്കാൻ ആക്സിയം 4 സംഘത്തിന് കഴിഞ്ഞു. കേരളത്തില്‍ നിന്ന് കൊണ്ടുപോയ ആറ് വിത്തിനങ്ങളുടെ പരീക്ഷണമടക്കം നിരവധി ഗവേഷണങ്ങള്‍ ഐഎസ്എസില്‍ ശുഭാംശു ശുക്ലയുടെ മേല്‍നോട്ടത്തില്‍ നടന്നു. വിവിധ പരീക്ഷണങ്ങളുടെ ഭാഗമായ സാമ്പിളുകടക്കം 236 കിലോഗ്രാം കാർഗോ ഗ്രേസിൽ ഭൂമിയിലേക്ക് മടക്കി കൊണ്ടുവരുന്നുണ്ട്.





shubhanshu shukla backs Axiom 4 Dragon spacecraft safely lands on Earth after conquering space

Next TV

Related Stories
'ശുഭമായി മടക്കം'; ഗ്രേസ് പേടകം അണ്‍ഡോക്ക് ചെയ്തു, ശുഭാംശു ശുക്ലയും സംഘവും ഭൂമിയിലേക്ക് മടക്കയാത്ര തുടങ്ങി

Jul 14, 2025 04:57 PM

'ശുഭമായി മടക്കം'; ഗ്രേസ് പേടകം അണ്‍ഡോക്ക് ചെയ്തു, ശുഭാംശു ശുക്ലയും സംഘവും ഭൂമിയിലേക്ക് മടക്കയാത്ര തുടങ്ങി

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) 18 ദിവസത്തെ വാസം പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല ഭൂമിയിലേക്ക്...

Read More >>
ആധാർ കാർഡിൽ തെറ്റുപറ്റിയോ...? എന്നാൽ ഇനി വിഷമിക്കേണ്ട...! ഓണ്‍ലൈനായി എങ്ങനെ തിരുത്താമെന്ന് പറഞ്ഞുതരാം

Jul 10, 2025 02:42 PM

ആധാർ കാർഡിൽ തെറ്റുപറ്റിയോ...? എന്നാൽ ഇനി വിഷമിക്കേണ്ട...! ഓണ്‍ലൈനായി എങ്ങനെ തിരുത്താമെന്ന് പറഞ്ഞുതരാം

ആധാർ കാർഡിൽ തെറ്റുപറ്റിയോ...? ഓണ്‍ലൈനായി എങ്ങനെ തിരുത്താമെന്ന് പറഞ്ഞുതരാം...

Read More >>
Top Stories










//Truevisionall