ബത്തേരി ഹേമചന്ദ്രൻ കൊലപാതക കേസിൽ നിർണായക തെളിവ്; മൃതദേഹം കടത്തിയ കാർ കണ്ടെത്തി

ബത്തേരി ഹേമചന്ദ്രൻ കൊലപാതക കേസിൽ നിർണായക തെളിവ്; മൃതദേഹം കടത്തിയ കാർ കണ്ടെത്തി
Jul 15, 2025 07:29 PM | By Anjali M T

വയനാട്:(truevisionnews.com) ബത്തേരി ഹേമചന്ദ്രൻ കൊലപാതക കേസിലെ കാർ കണ്ടെത്തി. നൗഷാദിൻ്റെ ഉടമസ്ഥതയിലുള്ള KL 10 AZ 6449 നമ്പർ മാരുതി സിയാസ് കാർ ആണ് അന്വേഷണ സംഘം കണ്ടെത്തിയത്. മലപ്പുറം ജില്ലക്കാരന് നൗഷാദ് പണയത്തിന് കൊടുത്തിരുന്ന കാറാണ് കണ്ടെത്തിയത്.

ഈ കാറിലാണ് ഹേമചന്ദ്രന്റെ മൃതദേഹം ഒളിപ്പിക്കുകയും പിന്നീട് മറവ് ചെയ്യാൻ കൊണ്ടുപോയതും. ശാസ്ത്രീയമായ പരിശോധനകൾക്കൊടുവിലാണ് കാർ കണ്ടെത്താനായത്. പൊലീസിനെ സംബന്ധിച്ചിടത്തോളം കാർ കണ്ടെത്തൽ ഏറെ ശ്രമകരമായിരുന്നു.

കാറുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും നൗഷാദ് അന്വേഷണ സംഘത്തിന് കൈമാറിയിരുന്നില്ല. കാർ ഫോറെൻസിക്ക് സംഘത്തിന് വിശദമായ പരിശോധനകൾ നടത്തുന്നതിനായി കൈമാറും. ഹേമചന്ദ്രന്റെ മൃതദേഹം ഒളിപ്പിച്ച കാറിന്റെ ഡിക്കി പെയിന്റ് അടിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. അതടക്കമുള്ള കാര്യങ്ങളിൽ പരിശോധനകൾ ഉണ്ടാകും.

എന്നാൽ താൻ ഈ കൊലപാതകം ചെയ്തിട്ടില്ലെന്ന മൊഴിയിൽ തന്നെ ഉറച്ചു നിൽക്കുകയാണ് നൗഷാദ്. കേസിൽ യാതൊരു വിധത്തിലുള്ള സഹകരണവും ഇയാൾ നടത്തുന്നില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഹേമചന്ദ്രൻ തൂങ്ങി മരിച്ചതാണെന്നും എന്നാൽ മൃതദേഹം കുഴിച്ചിട്ടത് താനാണെന്നുമാണ് നൗഷാദ് പൊലീസിന് നൽകിയ മൊഴി.

Crucial evidence in Bathery Hemachandran murder case Car in which body was transported found

Next TV

Related Stories
സ്കൂൾ വിദ്യാർത്ഥിനികൾക്ക് നേരെ നഗ്നതാ പ്രദർശനം; നാദാപുരത്ത് യുവാവ് അറസ്റ്റിൽ

Jul 15, 2025 11:16 PM

സ്കൂൾ വിദ്യാർത്ഥിനികൾക്ക് നേരെ നഗ്നതാ പ്രദർശനം; നാദാപുരത്ത് യുവാവ് അറസ്റ്റിൽ

സ്കൂൾ വിദ്യാർത്ഥിനികൾക്ക് നേരെ നഗ്നതാ പ്രദർശനം; നാദാപുരത്ത് യുവാവ്...

Read More >>
'ഭക്ഷണം കഴിക്കാൻ പുറത്ത് പോകുകയാണെന്ന് പറഞ്ഞു'; ആശുപത്രിയിലെ ചികിത്സയ്ക്കിടെ കാണാതായ യുവാവ് മരിച്ച നിലയിൽ

Jul 15, 2025 06:58 PM

'ഭക്ഷണം കഴിക്കാൻ പുറത്ത് പോകുകയാണെന്ന് പറഞ്ഞു'; ആശുപത്രിയിലെ ചികിത്സയ്ക്കിടെ കാണാതായ യുവാവ് മരിച്ച നിലയിൽ

കുടക് മടിക്കേരിയിലെ ഗവ.ജില്ല ആശുപത്രിയിൽ ചികിത്സക്കിടെ കാണാതായ യുവാവിനെ മരിച്ച നിലയിൽ...

Read More >>
മുറിയിലേക്ക് വിളിച്ചുവരുത്തി; അധ്യാപകരും സുഹൃത്തും ചേര്‍ന്ന് കോളേജ് വിദ്യാര്‍ഥിയെ ബലാത്സംഗം ചെയ്തു, അറസ്റ്റ്

Jul 15, 2025 04:57 PM

മുറിയിലേക്ക് വിളിച്ചുവരുത്തി; അധ്യാപകരും സുഹൃത്തും ചേര്‍ന്ന് കോളേജ് വിദ്യാര്‍ഥിയെ ബലാത്സംഗം ചെയ്തു, അറസ്റ്റ്

ബംഗളൂരില്‍ കോളേജ് വിദ്യാര്‍ഥിനിയെ അധ്യാപകരും സുഹൃത്തും ചേർന്ന് ബലാത്സംഗം ചെയ്തു....

Read More >>
യുവതി കുളിക്കുന്നതിനിടെ മുകളിലൊരു മൊബൈല്‍ കണ്ടു, ഉച്ചത്തില്‍ ബഹളം വെച്ചു; ദൃശ്യം പകർത്തിയ യുവാവ് അറസ്റ്റിൽ

Jul 15, 2025 03:46 PM

യുവതി കുളിക്കുന്നതിനിടെ മുകളിലൊരു മൊബൈല്‍ കണ്ടു, ഉച്ചത്തില്‍ ബഹളം വെച്ചു; ദൃശ്യം പകർത്തിയ യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ശുചിമുറിയിൽ കുളിക്കുകയായിരുന്ന ഇരുപത്തൊന്നുകാരിയുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ യുവാവ് പിടിയിൽ....

Read More >>
Top Stories

//Truevisionall