യുവതി കുളിക്കുന്നതിനിടെ മുകളിലൊരു മൊബൈല്‍ കണ്ടു, ഉച്ചത്തില്‍ ബഹളം വെച്ചു; ദൃശ്യം പകർത്തിയ യുവാവ് അറസ്റ്റിൽ

യുവതി കുളിക്കുന്നതിനിടെ മുകളിലൊരു മൊബൈല്‍ കണ്ടു, ഉച്ചത്തില്‍ ബഹളം വെച്ചു; ദൃശ്യം പകർത്തിയ യുവാവ് അറസ്റ്റിൽ
Jul 15, 2025 03:46 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ശുചിമുറിയിൽ കുളിക്കുകയായിരുന്ന ഇരുപത്തൊന്നുകാരിയുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ യുവാവ് പിടിയിൽ. കൊല്ലം ആദിച്ചനല്ലൂർ അനീഷ് ഭവനിൽ അനീഷിനെയാണ് മെഡിക്കൽ കൊളേജ് പൊലീസ് അറസ്റ്റ് ചെയ്തത്.

മെഡിക്കൽ കോളജ് ആശുപത്രിയിൽ കിടക്കുന്ന രോഗിക്ക് കൂട്ടിരിക്കാനെത്തിയതാണ് യുവതി. കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെ ഒന്നാം വാർഡിലായിരുന്നു സംഭവം. വാര്‍ഡിനോടുചേര്‍ന്ന ശുചിമുറിയിൽ യുവതി കയറിയത് കണ്ട അനീഷ് തൊട്ടടുത്ത ശുചിമുറിയിൽ കയറി സ്വന്തം മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു.

തൊട്ടടുത്ത ശുചിമുറിയിൽ മൊബൈൽ ഫോൺ ശ്രദ്ധയിൽപ്പെട്ടതോടെ യുവതി ബഹളം വച്ചു. ഇതുകേട്ട് ഇറങ്ങിയോടാൻ ശ്രമിച്ച പ്രതിയെ ജീവനക്കാരും കൂട്ടിരുപ്പുകാരും ചേര്‍ന്ന് പിടികൂടി. തുടർന്ന് നടത്തിയ പരിശോധനയിൽ യുവതിയുടെ ദൃശ്യങ്ങൾ സുഹൃത്തുക്കളുടെ ഫോണിലേക്ക് അയച്ച് കൊടുത്തെന്ന് കണ്ടെത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Woman sees a mobile phone upstairs while taking a bath and makes a loud noise young man who filmed the scene arrested

Next TV

Related Stories
സ്കൂൾ വിദ്യാർത്ഥിനികൾക്ക് നേരെ നഗ്നതാ പ്രദർശനം; നാദാപുരത്ത് യുവാവ് അറസ്റ്റിൽ

Jul 15, 2025 11:16 PM

സ്കൂൾ വിദ്യാർത്ഥിനികൾക്ക് നേരെ നഗ്നതാ പ്രദർശനം; നാദാപുരത്ത് യുവാവ് അറസ്റ്റിൽ

സ്കൂൾ വിദ്യാർത്ഥിനികൾക്ക് നേരെ നഗ്നതാ പ്രദർശനം; നാദാപുരത്ത് യുവാവ്...

Read More >>
ബത്തേരി ഹേമചന്ദ്രൻ കൊലപാതക കേസിൽ നിർണായക തെളിവ്; മൃതദേഹം കടത്തിയ കാർ കണ്ടെത്തി

Jul 15, 2025 07:29 PM

ബത്തേരി ഹേമചന്ദ്രൻ കൊലപാതക കേസിൽ നിർണായക തെളിവ്; മൃതദേഹം കടത്തിയ കാർ കണ്ടെത്തി

ബത്തേരി ഹേമചന്ദ്രൻ കൊലപാതക കേസിൽ മൃതദേഹം കടത്തിയ കാർ...

Read More >>
'ഭക്ഷണം കഴിക്കാൻ പുറത്ത് പോകുകയാണെന്ന് പറഞ്ഞു'; ആശുപത്രിയിലെ ചികിത്സയ്ക്കിടെ കാണാതായ യുവാവ് മരിച്ച നിലയിൽ

Jul 15, 2025 06:58 PM

'ഭക്ഷണം കഴിക്കാൻ പുറത്ത് പോകുകയാണെന്ന് പറഞ്ഞു'; ആശുപത്രിയിലെ ചികിത്സയ്ക്കിടെ കാണാതായ യുവാവ് മരിച്ച നിലയിൽ

കുടക് മടിക്കേരിയിലെ ഗവ.ജില്ല ആശുപത്രിയിൽ ചികിത്സക്കിടെ കാണാതായ യുവാവിനെ മരിച്ച നിലയിൽ...

Read More >>
മുറിയിലേക്ക് വിളിച്ചുവരുത്തി; അധ്യാപകരും സുഹൃത്തും ചേര്‍ന്ന് കോളേജ് വിദ്യാര്‍ഥിയെ ബലാത്സംഗം ചെയ്തു, അറസ്റ്റ്

Jul 15, 2025 04:57 PM

മുറിയിലേക്ക് വിളിച്ചുവരുത്തി; അധ്യാപകരും സുഹൃത്തും ചേര്‍ന്ന് കോളേജ് വിദ്യാര്‍ഥിയെ ബലാത്സംഗം ചെയ്തു, അറസ്റ്റ്

ബംഗളൂരില്‍ കോളേജ് വിദ്യാര്‍ഥിനിയെ അധ്യാപകരും സുഹൃത്തും ചേർന്ന് ബലാത്സംഗം ചെയ്തു....

Read More >>
Top Stories

//Truevisionall