മുറിയിലേക്ക് വിളിച്ചുവരുത്തി; അധ്യാപകരും സുഹൃത്തും ചേര്‍ന്ന് കോളേജ് വിദ്യാര്‍ഥിയെ ബലാത്സംഗം ചെയ്തു, അറസ്റ്റ്

മുറിയിലേക്ക് വിളിച്ചുവരുത്തി; അധ്യാപകരും സുഹൃത്തും ചേര്‍ന്ന് കോളേജ് വിദ്യാര്‍ഥിയെ ബലാത്സംഗം ചെയ്തു, അറസ്റ്റ്
Jul 15, 2025 04:57 PM | By VIPIN P V

( www.truevisionnews.com ) ബംഗളൂരില്‍ കോളേജ് വിദ്യാര്‍ഥിനിയെ അധ്യാപകരും സുഹൃത്തും ചേർന്ന് പലതവണ ബലാത്സംഗം ചെയ്തു. പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. രണ്ട് അധ്യാപകരും ഇവരുടെ സുഹൃത്തും അറസ്റ്റിലായിട്ടുണ്ട്. ഫിസിക്സ് അധ്യാപകനായ നരേന്ദ്രനും ബയോളജി അധ്യാപകനായ സന്ദീപും സുഹൃത്ത് അനൂപും ആണ് അറസ്റ്റിലായത്.

നഗരത്തിലെ സ്വകാര്യ കോളേജില്‍ ജോലി ചെയ്യുന്നവരാണ് ഇവർ. ഇവിടെ തന്നെയാണ് അതിജീവിത പഠിക്കുന്നതും. നോട്ട്സ് പങ്കുവെക്കാനെന്ന വ്യാജേന നരേന്ദ്ര ആദ്യം വിദ്യാര്‍ഥിനിയെ സമീപിച്ചു. തുടര്‍ന്ന് നിരന്തരം സന്ദേശങ്ങള്‍ അയച്ച് സൗഹൃദം സ്ഥാപിച്ചു. ശേഷം പെൺകുട്ടിയെ ബെംഗളൂരുവിലെ അനൂപിന്റെ മുറിയിലേക്ക് വിളിച്ചുവരുത്തി. അവിടെ വെച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. പുറത്തു പറഞ്ഞാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ദിവസങ്ങള്‍ക്ക് ശേഷം, സന്ദീപ് വിദ്യാര്‍ഥിനിയെ കയറിപ്പിടിച്ചു. എന്നാല്‍, വിദ്യാര്‍ഥിനി എതിര്‍ത്തപ്പോള്‍, നരേന്ദ്രയുമൊത്തുള്ള ഫോട്ടോകളും വീഡിയോകളും തന്റെ കൈവശമുണ്ടെന്ന് പറഞ്ഞ് അയാള്‍ ഭീഷണിപ്പെടുത്തി. തുടർന്ന് അനൂപിന്റെ വീട്ടില്‍ വെച്ച് വീണ്ടും ബലാത്സംഗം ചെയ്യുകയായിരുന്നു. തന്റെ മുറിയില്‍ പ്രവേശിക്കുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ കാണിച്ച് വിദ്യാര്‍ഥിനിയെ അനൂപ് ഭീഷണിപ്പെടുത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു.

bengaluru rape case teachers arrested bengaluru police

Next TV

Related Stories
സ്കൂൾ വിദ്യാർത്ഥിനികൾക്ക് നേരെ നഗ്നതാ പ്രദർശനം; നാദാപുരത്ത് യുവാവ് അറസ്റ്റിൽ

Jul 15, 2025 11:16 PM

സ്കൂൾ വിദ്യാർത്ഥിനികൾക്ക് നേരെ നഗ്നതാ പ്രദർശനം; നാദാപുരത്ത് യുവാവ് അറസ്റ്റിൽ

സ്കൂൾ വിദ്യാർത്ഥിനികൾക്ക് നേരെ നഗ്നതാ പ്രദർശനം; നാദാപുരത്ത് യുവാവ്...

Read More >>
ബത്തേരി ഹേമചന്ദ്രൻ കൊലപാതക കേസിൽ നിർണായക തെളിവ്; മൃതദേഹം കടത്തിയ കാർ കണ്ടെത്തി

Jul 15, 2025 07:29 PM

ബത്തേരി ഹേമചന്ദ്രൻ കൊലപാതക കേസിൽ നിർണായക തെളിവ്; മൃതദേഹം കടത്തിയ കാർ കണ്ടെത്തി

ബത്തേരി ഹേമചന്ദ്രൻ കൊലപാതക കേസിൽ മൃതദേഹം കടത്തിയ കാർ...

Read More >>
'ഭക്ഷണം കഴിക്കാൻ പുറത്ത് പോകുകയാണെന്ന് പറഞ്ഞു'; ആശുപത്രിയിലെ ചികിത്സയ്ക്കിടെ കാണാതായ യുവാവ് മരിച്ച നിലയിൽ

Jul 15, 2025 06:58 PM

'ഭക്ഷണം കഴിക്കാൻ പുറത്ത് പോകുകയാണെന്ന് പറഞ്ഞു'; ആശുപത്രിയിലെ ചികിത്സയ്ക്കിടെ കാണാതായ യുവാവ് മരിച്ച നിലയിൽ

കുടക് മടിക്കേരിയിലെ ഗവ.ജില്ല ആശുപത്രിയിൽ ചികിത്സക്കിടെ കാണാതായ യുവാവിനെ മരിച്ച നിലയിൽ...

Read More >>
യുവതി കുളിക്കുന്നതിനിടെ മുകളിലൊരു മൊബൈല്‍ കണ്ടു, ഉച്ചത്തില്‍ ബഹളം വെച്ചു; ദൃശ്യം പകർത്തിയ യുവാവ് അറസ്റ്റിൽ

Jul 15, 2025 03:46 PM

യുവതി കുളിക്കുന്നതിനിടെ മുകളിലൊരു മൊബൈല്‍ കണ്ടു, ഉച്ചത്തില്‍ ബഹളം വെച്ചു; ദൃശ്യം പകർത്തിയ യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ശുചിമുറിയിൽ കുളിക്കുകയായിരുന്ന ഇരുപത്തൊന്നുകാരിയുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ യുവാവ് പിടിയിൽ....

Read More >>
Top Stories

//Truevisionall