ആധാർ കാർഡിൽ തെറ്റുപറ്റിയോ...? എന്നാൽ ഇനി വിഷമിക്കേണ്ട...! ഓണ്‍ലൈനായി എങ്ങനെ തിരുത്താമെന്ന് പറഞ്ഞുതരാം

ആധാർ കാർഡിൽ തെറ്റുപറ്റിയോ...? എന്നാൽ ഇനി വിഷമിക്കേണ്ട...! ഓണ്‍ലൈനായി എങ്ങനെ തിരുത്താമെന്ന് പറഞ്ഞുതരാം
Jul 10, 2025 02:42 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com ) വിവിധ അവശ്യ സേവനങ്ങൾ തടസ്സമില്ലാതെ ലഭിക്കുന്നതിന് നിങ്ങളുടെ ആധാർ വിവരങ്ങൾ കൃത്യമായി അപ്‌ഡേറ്റ് ചെയ്‌തിരിക്കേണ്ടത് നിർണായകമാണ്. ഇപ്പോൾ ആധാർ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നത് മുമ്പത്തേക്കാൾ എളുപ്പമാണ്. പേരിലെ പിഴവ് പരിഹരിക്കുക, വിലാസം മാറ്റുക, മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യുക തുടങ്ങിയ കാര്യങ്ങൾ യുണീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ലളിതവും എല്ലാവര്‍ക്കും ആക്‌സസ് ചെയ്യാവുന്നതും ആക്കിയിരിക്കുന്നു.

വിവരങ്ങള്‍ നിങ്ങൾക്ക് ഓൺലൈനായി മാറ്റങ്ങൾ വരുത്താം. അല്ലെങ്കിൽ സഹായത്തിനായി അടുത്തുള്ള എൻറോൾമെന്‍റ് സെന്‍റർ സന്ദർശിക്കാം. ഇതാ നിങ്ങളുടെ ആധാർ വിശദാംശങ്ങൾ വേഗത്തിലും തടസ്സരഹിതമായും അപ്‌ഡേറ്റ് ചെയ്യുന്നതിനോ ശരിയാക്കുന്നതിനോ നിങ്ങൾ പിന്തുടരേണ്ട കാര്യങ്ങൾ. അറിയേണ്ടതെല്ലാം.

ആധാർ കാർഡിലെ വിലാസം ഓൺലൈനായി എങ്ങനെ മാറ്റാം?

1. മൈ ആധാർ വെബ്‌സൈറ്റില്‍ പ്രവേശിച്ച് നിങ്ങളുടെ ആധാർ നമ്പർ നൽകുക. ക്യാപ്‌ചയും നൽകി നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

2. ലോഗിൻ ചെയ്ത ശേഷം, ഡാഷ്‌ബോർഡിലെ 'അഡ്രസ് അപ്‌ഡേറ്റ്' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക

3. 'ആധാർ ഓൺലൈനായി അപ്ഡേറ്റ് ചെയ്യുക' എന്ന ഓപ്ഷനില്‍ ക്ലിക്കുചെയ്യുക

4. മാർഗ്ഗനിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കുക. തുടർന്ന് 'ആധാർ അപ്ഡേറ്റ് ചെയ്യാൻ തുടരുക' എന്നതിൽ ക്ലിക്ക് ചെയ്യുക.

5. ലഭ്യമായ ഓപ്ഷനുകളിൽ നിന്ന്, 'അഡ്രസ്' തിരഞ്ഞെടുത്ത് 'ആധാർ അപ്ഡേറ്റ് ചെയ്യാൻ തുടരുക' എന്നതിൽ ഒരിക്കൽ കൂടി ക്ലിക്ക് ചെയ്യുക.

6. നിങ്ങളുടെ നിലവിലെ അഡ്രസ് വിശദാംശങ്ങൾ സ്ക്രീനിൽ കാണിക്കും. 'കെയർ ഓഫ്' ഫീൽഡ് (മാതാപിതാവിന്‍റെയോ പങ്കാളിയുടെയോ പേര് പോലുള്ളവ), പുതിയ വിലാസം, പോസ്റ്റ് ഓഫീസ് എന്നിവ ഉൾപ്പെടെ നിങ്ങളുടെ അപ്‌ഡേറ്റ് ചെയ്ത വിവരങ്ങൾ പൂരിപ്പിക്കുന്നതിന് താഴേക്ക് സ്ക്രോൾ ചെയ്യുക. ഡ്രോപ്പ്ഡൗൺ ലിസ്റ്റിൽ നിന്ന് സ്വീകാര്യമായ ഒരു വിലാസ തെളിവ് രേഖ തിരഞ്ഞെടുക്കുക. അതിന്‍റെ വ്യക്തമായ സ്‍കാൻ ചെയ്ത പകർപ്പ് അപ്‌ലോഡ് ചെയ്യുക. തുടർന്ന് 'നെക്സ്റ്റ്' ഐക്കണിൽ ക്ലിക്ക് ചെയ്യുക.

7. ഇപ്പോൾ നിങ്ങളുടെ അപ്ഡേറ്റ് ചെയ്ത വിവരങ്ങളുടെ പ്രിവ്യൂ കാണാം. എല്ലാ വിശദാംശങ്ങളും രണ്ടുതവണ പരിശോധിക്കുക. എല്ലാം കൃത്യമാണെങ്കിൽ, പ്രക്രിയ പൂർത്തിയാക്കാൻ 50 രൂപ ഫീസ് അടയ്ക്കുക.

ആധാർ കാർഡിലെ മൊബൈൽ നമ്പർ എങ്ങനെ മാറ്റാം?

1. സുഗമമായ ഉപയോക്തൃ അനുഭവത്തിനായി ഔദ്യോഗിക യുഐഡിഎഐ വെബ്സൈറ്റ് സന്ദർശിച്ച് നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഭാഷ തിരഞ്ഞെടുക്കുക.

2. മൈ ആധാർ വിഭാഗത്തിലേക്ക് പോകുക. 'ഗെറ്റ് ആധാർ' എന്നതിൽ ക്ലിക്കുചെയ്യുക. തുടർന്ന് 'അപ്പോയിന്‍റ്‌മെന്‍റ് ബുക്കിംഗ് തിരഞ്ഞെടുക്കുക .

3. സെർച്ച് ബാറിൽ നിങ്ങളുടെ പ്രദേശം നൽകി "അപ്പോയിന്‍റ്‌മെന്‍റ് ബുക്ക് ചെയ്യാൻ തുടരുക" ബട്ടൺ അമർത്തുക.

4. നിങ്ങളുടെ ആക്ടിവായ മൊബൈൽ നമ്പറും സ്ക്രീനിൽ കാണിച്ചിരിക്കുന്ന ക്യാപ്‍ച കോഡും നൽകുക, തുടർന്ന് ജെനറേറ്റ് ഒടിപി ക്ലിക്ക് ചെയ്യുക.

5. ഒടിപി ലഭിച്ചുകഴിഞ്ഞാൽ പറഞ്ഞിരിക്കുന്ന സ്ഥലത്ത് അത് നൽകി വെരിഫൈ ഐക്കണിൽ ക്ലിക്ക് ചെയ്യുക.

6. നിങ്ങളുടെ ആധാറിൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ 12 അക്ക ആധാർ നമ്പർ, മുഴുവൻ പേര് (ആധാറിൽ അച്ചടിച്ചിരിക്കുന്നത് പോലെ), ജനനത്തീയതി, ആവശ്യമുള്ള സേവനം, സംസ്ഥാനവും നഗരവും, ഇഷ്ടപ്പെട്ട ആധാർ സേവാ കേന്ദ്രം എന്നിങ്ങനെ ആവശ്യമായ വിശദാംശങ്ങൾ ഉപയോഗിച്ച് ഫോം പൂരിപ്പിക്കുക.

7. ലഭ്യമായ സേവനങ്ങളിൽ നിന്ന്, നിങ്ങളുടെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുന്നതിനായി തിരഞ്ഞെടുക്കുക.

8. 'നെക്സ്റ്റ്' ക്ലിക്ക് ചെയ്ത് അപ്പോയിന്‍റ്മെന്‍റിനായി നിങ്ങൾക്ക് ഇഷ്‍ടപ്പെട്ട തീയതിയും സമയ സ്ലോട്ടും തിരഞ്ഞെടുക്കുക.

9. നിങ്ങൾ നൽകിയ എല്ലാ വിശദാംശങ്ങളും ശ്രദ്ധാപൂർവ്വം പരിശോധിക്കുക. എല്ലാം ശരിയാണെങ്കിൽ, നിങ്ങളുടെ ബുക്കിംഗ് പൂർത്തിയാക്കാൻ 'സബ്‍മിറ്റ്' ഐക്കണിൽ ക്ലിക്ക് ചെയ്യുക.

10. തിരഞ്ഞെടുത്ത ദിവസം, നിങ്ങളുടെ അപ്പോയിന്‍റ്മെന്‍റ് ഷെഡ്യൂൾ അനുസരിച്ച് തിരഞ്ഞെടുത്ത ആധാർ സേവാ കേന്ദ്രം സന്ദർശിക്കുക.

11. നിങ്ങളുടെ മൊബൈൽ നമ്പറിൽ മാറ്റങ്ങൾ വരുത്തുന്നതിന് മുമ്പ് ഒരു യുഐഡിഎഐ ഉദ്യോഗസ്ഥൻ ബയോമെട്രിക് ഒതെന്‍റിക്കേഷൻ ഉപയോഗിച്ച് നിങ്ങളുടെ ഐഡന്‍റിറ്റി പരിശോധിക്കും.

12. അപ്ഡേറ്റ് പൂർത്തിയാക്കാൻ 50 രൂപ ഫീസ് അടയ്ക്കുക. നിങ്ങളുടെ മൊബൈൽ നമ്പർ അപ്ഡേറ്റിന്‍റെ പുരോഗതി ഓൺലൈനായി ട്രാക്ക് ചെയ്യാൻ ഉപയോഗിക്കാവുന്ന ഒരു യുആർഎൻ (അപ്ഡേറ്റ് റിക്വസ്റ്റ് നമ്പർ) അടങ്ങിയ ഒരു അക്‌നോളജ്മെന്‍റ് സ്ലിപ്പ് നിങ്ങൾക്ക് ലഭിക്കും.

നിങ്ങളുടെ ആധാർ കാർഡിലെ അക്ഷരത്തെറ്റുകൾ എങ്ങനെ തിരുത്താം?

1. അപ്‌ഡേറ്റ് പോർട്ടൽ സന്ദർശിക്കുക. യുഐഡിഎഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് പോയി ആധാർ സെൽഫ്-സർവീസ് അപ്‌ഡേറ്റ് വിഭാഗത്തിൽ പ്രവേശിക്കുക.

2. നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക. നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുക. നിങ്ങളുടെ ഐഡന്‍റിറ്റി പരിശോധിക്കാൻ നിങ്ങളുടെ ഫോണിലേക്ക് ലഭിക്കുന്ന ഒടിപി നൽകുക.

3. അപ്ഡേറ്റ് അഭ്യർത്ഥന ആരംഭിക്കുക. നിങ്ങളുടെ ആധാർ വിശദാംശങ്ങൾ ഓൺലൈനായി പരിഷ്കരിക്കാൻ അനുവദിക്കുന്ന ഓപ്ഷനിൽ ക്ലിക്കുചെയ്യുക.

4. എഡിറ്റ് ചെയ്യേണ്ട വിവരങ്ങൾ തിരഞ്ഞെടുക്കുക. നിങ്ങൾ അപ്ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ഫീൽഡ് തിരഞ്ഞെടുക്കുക. ഉദാഹരണത്തിന്, ഒരു നെയിം സ്‍പെല്ലിംഗ് എറർ തിരുത്തുക എന്നതിൽ ക്ലിക്ക് ചെയ്യുക.

5. കൃത്യമായ വിശദാംശങ്ങൾ നൽകുക. നിങ്ങളുടെ ആധാർ കാർഡിൽ ലഭിക്കാൻ ആഗ്രഹിക്കുന്നതുപോലെ തന്നെ തിരുത്തിയ വിവരങ്ങൾ നൽകുക.

6. തെളിവിനായുള്ള രേഖകൾ അപ്‌ലോഡ് ചെയ്യുക. തിരുത്തലിനെ പിന്തുണയ്ക്കുന്ന സാധുവായ രേഖകൾ അറ്റാച്ചുചെയ്യുക.

7. റിവ്യു ചെയ്ത് കൺഫോം ചെയ്യുക. നിങ്ങൾ നൽകിയ എല്ലാ വിവരങ്ങളും രണ്ടുതവണ പരിശോധിക്കുക. പരിശോധിച്ചുറപ്പിച്ചുകഴിഞ്ഞാൽ, മുന്നോട്ടുപോയി പ്രോസസിംഗിനായി ക്ലിക്ക് ചെയ്യുക.

adhar card updation changing address name and phone number

Next TV

Related Stories
ബിഎസ്എൻഎലിനും  വി ഐക്കും ചോർന്ന് പോയത് ലക്ഷക്കണക്കിന് ഉപഭോക്താക്കൾ; രാജവാഴ്ച തുടർന്ന് എയർടെല്ലും ജിയോയും

Jun 28, 2025 04:11 PM

ബിഎസ്എൻഎലിനും വി ഐക്കും ചോർന്ന് പോയത് ലക്ഷക്കണക്കിന് ഉപഭോക്താക്കൾ; രാജവാഴ്ച തുടർന്ന് എയർടെല്ലും ജിയോയും

ഇന്ത്യൻ ടെലികോം മേഖലയിൽ ഭാരതി എയർടെല്ലിന്‍റെയും റിലയൻസ് ജിയോയുടെയും രാജവാഴ്ച...

Read More >>
'ശുഭ' ചരിത്രം പിറന്നു....! പേടകം ബഹിരാകാശ നിലയത്തിലെത്തി, ആക്സിയം ഡോക്കിംഗ് വിജയം

Jun 26, 2025 04:17 PM

'ശുഭ' ചരിത്രം പിറന്നു....! പേടകം ബഹിരാകാശ നിലയത്തിലെത്തി, ആക്സിയം ഡോക്കിംഗ് വിജയം

'ശുഭ' ചരിത്രം പിറന്നു....! പേടകം ബഹിരാകാശ നിലയത്തിലെത്തി, ആക്സിയം ഡോക്കിംഗ്...

Read More >>
Top Stories










GCC News






//Truevisionall