തിരുവനന്തപുരം : ( www.truevisionnews.com ) തിരുവനന്തപുരം ചാലയിൽ പട്ടാപകൽ വീടിന്റെ ഗേറ്റ് മോഷ്ടിച്ചു. അമ്പലത്തറ പഴഞ്ചിറയിൽ കവി നൗഷാദ് സൂര്യോദയയുടെ വീ വൺ നഗറിലെ വീടിന്റെ ഗേറ്റാണ് ബൈക്കിലെത്തിയ യുവാക്കൾ മോഷ്ടിച്ചത്. നൗഷാദ് സൂര്യോദയയും കുടുംബവും മോഷണം നടന്ന വീടിന്റെ എതിർവശത്തുള്ള മറ്റൊരു വീട്ടിലാണ് സ്ഥിര താമസം. ഗേറ്റ് ഇളക്കിയെടുത്ത ശേഷം ബൈക്കിന്റെ നടുക്കിൽ വച്ചാണ് കൊണ്ടുപോയത്.
30ചതുരശ്ര അടിക്കുമേൽ ഉയരമുണ്ട് ഗേറ്റിന്. നൗഷാദ് സൂര്യോദയയുടെ മകൽ ഏഴുവയസുള്ള ജുമൈൽ വാരിസ് ഗേറ്റ് ഇളക്കുന്നത് കണ്ടിരുന്നു. ഇക്കാര്യം വീട്ടുകാരോട് പറയുമ്പോഴേക്കും ഗേറ്റുമായി മോഷ്ടാക്കൾ കടന്നു കളയുകയായിരുന്നു. ഗേറ്റുമായി ബൈക്കിൽ പോകുന്ന യുവാക്കളുടെ ദൃശ്യങ്ങൾ അടുത്തുള്ള സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. നൗഷാദ് പൂന്തുറ പൊലീസിൽ ദൃശ്യങ്ങളടക്കം പരാതി നൽകി.
house gate stolen in broad daylight cctv footage thiruvananthapuram
