കോഴിക്കോട്: ( www.truevisionnews.com ) കോഴിക്കോട് ബാലുശ്ശേരിയിൽ വീണുകിട്ടിയ നാലേമുക്കാല്‍ പവന്‍ പാദസരം തിരിച്ചേല്‍പ്പിച്ച് യുവാക്കള്‍. ബാലുശ്ശേരി വള്ളിയോത്ത് സ്വദേശികളായ അഷ്ബാന്‍ കെ.കെ., തോരക്കാട്ടില്‍ ഷുഹൈബ് എന്നിവരാണ് നാടിന് മാതൃകയായത്. സ്വർണത്തിന്റെ വില റോക്കറ്റുപോലെ കുതിച്ചുയരുന്ന കാലത്തും റോഡിൽനിന്ന് ലഭിച്ച സ്വർണാഭരണങ്ങൾ ഷുഹൈബിന്റെയും അസ്ബാന്റെയും കണ്ണു മഞ്ഞളിപ്പിച്ചില്ല.
പനായി - നന്മണ്ട റോഡിലൂടെ കാർ ടെസ്‌റ്റ് ഡ്രൈവ് ചെയ്‌ത് വാഹനം പരിശോധിക്കാനായി പുറത്തിറങ്ങിയപ്പോഴാണ് ഇരുവർക്കും സ്വർണാഭരണങ്ങൾ ലഭിച്ചത്. കാറിന്റെ ഡോർ തുറന്ന് ഇറങ്ങുന്ന ഭാഗത്തായിരുന്നു സോക്സും ആഭരണങ്ങളും കണ്ടത്. ഉടൻ തന്നെ ഷുഹൈബും അസ്ബാനും ആഭരണങ്ങൾ സ്‌റ്റേഷനിൽ ഏൽപിച്ചു.
.gif)

തുടർന്ന് പൊലീസ് മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും അറിയിപ്പ് നൽകി. അറിയിപ്പു കണ്ട കുടുംബം തെളിവുകൾ സഹിതം പൊലീസ് സ്‌റ്റേഷനിൽ ബന്ധപ്പെടുകയായിരുന്നു. കണ്ണൂർ വിമാനത്താവളത്തിൽ നിന്നു കാറിൽ നാട്ടിലേക്കു പോകുകയായിരുന്ന കുടുംബത്തിലെ യുവതിയുടെ പാദസരങ്ങളാണ് നഷ്ടപ്പെട്ടത്. വീട്ടിലെത്തിയപ്പോഴാണ് ആഭരണങ്ങൾ നഷ്‌ടമായ വിവരം കുടുംബം അറിയുന്നത്. വിമാനത്താവളത്തിൽ നഷ്ടപ്പെട്ടുപോയെന്നു കരുതി വിഷമിച്ചിരിക്കുമ്പോഴാണ് ബാലുശ്ശേരി പൊലീസിന്റെ അറിയിപ്പ് കണ്ടത്. തുടർന്ന് ഇവർ സ്‌റ്റേഷനിൽ എത്തി.
ഷുഹൈബിനെയും അസ്ബാനെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ഇൻസ്പെക്ടർ ടി.പി.ദിനേശിന്റെ സാന്നിധ്യത്തിൽ ഇരുവരും ആഭരണം യുവതിക്ക് കൈമാറി. തിരിച്ചുകിട്ടാത്തവിധം നഷ്ടമായെന്നു കരുതിയ സ്വർണാഭരണം തിരികെ ലഭിച്ചതിന്റെ സന്തോഷവും നന്ദിയും യുവാക്കളെയും പൊലീസിനെയും അറിയിച്ചാണ് യുവതിയും കുടുംബവും മടങ്ങിയത്.
അതേസമയം സംസ്ഥാനത്ത് രണ്ട് ദിവസത്തിന് ശേഷം സ്വർണവില കുറഞ്ഞു. ഗ്രാമിന് 55 രൂപയുടെ കുറവാണുണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 9050 രൂപയായി കുറഞ്ഞു. പവന്റെ വില 440 രൂപ കുറഞ്ഞു. 72,400 രൂപയാണ് ഇപ്പോൾ ഒരു പവൻ സ്വർണത്തിന്റെ വില. അതേസമയം, ലോക വിപണിയിൽ സ്വർണത്തിന്റെ വില ഉയർന്നിട്ടുണ്ട്.
സ്പോട്ട് ഗോൾഡിന്റെ വിലയിൽ നേരിയ വർധനവാണ് രേഖപ്പെടുത്തിയത്.ഒൺസിന്റെ വില 3,329.67 ഡോളറായാണ് വില കൂടിയത്. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്കിൽ ചെറിയ ഇടിവ് രേഖപ്പെടുത്തി. 0.1 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 3,339.30 ഡോളറായാണ് വിലകുറഞ്ഞത്.
ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുൾ ബില്ലാണ് സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാനഘടകങ്ങളിലൊന്ന്. അനധികൃത കുടിയേറ്റം തടയുന്നതിന് വേണ്ടി പണം കണ്ടെത്തൽ, 2017 നികുതി ഇളവുകൾ സ്ഥിരമാക്കൽ, 2024ൽ വാഗ്ദാനം ചെയ്ത പുതിയ നികുതി നിരക്കുകൾ എന്നിവ നടപ്പാക്കുന്നത് ലക്ഷ്യമിട്ടാണ് ട്രംപ് ബിഗ് ബ്യൂട്ടിഫുൾ ബിൽ എന്ന വിശേഷിപ്പിക്കുന്ന നിയമം കൊണ്ട് വന്നത്. ഇത് ഓഹരി വിപണികളിൽ ഉൾപ്പടെ എന്ത് മാറ്റമുണ്ടാക്കുമെന്ന് നിക്ഷേപകർ ഉറ്റുനോക്കുന്നുണ്ട്. വിപണികളിൽ വലിയ ചാഞ്ചാട്ടം ഉണ്ടായാൽ അത് സ്വർണവില ഉയരുന്നതിന് കാരണമാകും.
കഴിഞ്ഞ ദിവസം കേരളത്തിൽ സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും വർധനയുണ്ടായിരുന്നു. ഗ്രാമിന് 40 രൂപയാണ് ഇന്നലെ വർധിച്ചത്. 9105 രൂപയായാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില വർധിച്ചത്. പവന്റെ വിലയിൽ 320 രൂപയുടെ വർധനയുണ്ടായി. 72,840 രൂപയായാണ് വില വർധിച്ചത്.
ഇന്ത്യൻ ഓഹരി വിപണികൾ ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. സെൻസെക്സിൽ 100 പോയിന്റ് നേട്ടമുണ്ടായി. നിഫ്റ്റിയിൽ 25,400 പോയിന്റിന് മുകളിലാണ് വ്യാപാരം. ബജാജ് ഫിനാൻസ്, ഭെൽ എന്നിവയിൽ രണ്ട് ശതമാനം നേട്ടം രേഖപ്പെടുത്തി.
honest youths return lost gold ornaments kozhikode balussery
