കോഴിക്കോട്: ( www.truevisionnews.com) സ്വകാര്യ ബസ് കണ്ടക്ടറുടെ മോശം പെരുമാറ്റത്തിനെതിരെ പരാതിയുമായി വിദ്യാര്‍ത്ഥികള്‍. കോഴിക്കോട് - അടിവാരം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബെറ്റര്‍ലൈന്‍സ് എന്ന ബസിലെ കണ്ടക്ടര്‍ക്കെതിരെയാണ് വ്യാപക പരാതി ഉയര്‍ന്നത്. വിദ്യാര്‍ത്ഥിനികളോട് അസഭ്യവാക്കുകള്‍ ഉപയോഗിച്ച് സംസാരിച്ചുവെന്നാണ് കുട്ടികള്‍ പറയുന്നത്.
സ്‌കൂള്‍ യൂനിഫോമില്‍ കണ്‍സക്ഷന്‍ കാര്‍ഡ് സഹിതം ബസ്സില്‍ കയറിയവര്‍ക്കാണ് ദുരനുഭവമുണ്ടായത്. കഴിഞ്ഞ ദിവസം വൈകീട്ട് 5.15 ന് ആയിരുന്നു കുട്ടികള്‍ മെഡിക്കല്‍ കോളേജ് സ്റ്റോപ്പില്‍ നിന്നും താമരശ്ശേരിയിലേക്ക് ബസ്സില്‍ കയറിയത്. മറ്റേതെങ്കിലും ബസ്സില്‍ കയറിയാല്‍ പോരെയെന്ന് ചോദിച്ചായിരുന്നു ഇയാള്‍ ശകാരം ആരംഭിച്ചതെന്ന് വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു.
.gif)

പതിവായി സമാനരീതിയിലാണ് ഇയാള്‍ പെരുമാറാറുള്ളതെന്നും അവര്‍ സൂചിപ്പിച്ചു. പല സമയത്തും വിദ്യാര്‍ത്ഥികളെ കാണുമ്പോള്‍ ഡോര്‍ തുറക്കാന്‍ മടി കാണിക്കുന്നതായും പരാതിയുണ്ട്. നാലുപേര്‍ ഒന്നിച്ച് ബസ്സില്‍ കയറുന്നതാണ് കണ്ടക്ടറെ ചൊടിപ്പിക്കുന്നത്.
അതേസമയം വടകര വഴി കടന്ന് പോകുന്ന സ്വകാര്യ ബസ്സുകളുടെ പണിമുടക്ക് തുടങ്ങി. സംയുക്ത തൊഴിലാളി യൂണിയനുകളുമായി ആർഡിഒ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് പണിമുടക്ക്.
രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് പണിമുടക്ക്. ദേശീയ പാത വഴി കടന്ന് പോകുന്ന ദീർഘദൂര ബസുകൾ മൂരാടും അഴിയൂരിലും സർവീസ് അവസാനിപ്പിക്കും. തലശ്ശേരിയിൽ നിന്ന് നാദാപുരം വഴി സർവീസ് നടത്തുന്ന ബസുകൾ പെരിങ്ങത്തുരിൽ സർവ്വീസ് അവസാനിപ്പിക്കും. ദേശീയ പാതയിലേയും സംസ്ഥാന പാതയിലേയും കുഴികൾ നിറഞ്ഞ റോഡ് ഗതാഗത യോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് നടത്തുന്നത്.
അതേ സമയം വിദ്യാർത്ഥികൾക്കും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാതാക്കാൻ കൂടുതൽ കെ എസ് ആർ ടി സി സർവീസ് നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഈ വരുന്ന എട്ടാം തീയ്യതി ബസ് മുതലാളിമാരുടെ സമരവും, ജൂലായ് ഒമ്പതിന് ദേശീയ പണിമുടക്കും ഉള്ള സാഹചര്യത്തിൽ കൂടുതൽ ജാഗ്രത യാത്രക്കാർ സ്വീകരിക്കണം. പല യാത്രകളും മുൻകൂട്ടി അറിഞ്ഞ് കൈക്കൊള്ളേണ്ടതാണ്.
Indecent exposure Students file complaint against misbehavior of private bus conductor in Kozhikode
