നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: 'ജമാഅത്തെ ഇസ്‌ലാമി എന്ന അപ്പം യുഡിഎഫിന് ഇന്ന് മധുരിക്കും നാളെ കയ്ച്ചിരിക്കും തീർച്ച' - പിഎ മുഹമ്മദ് റിയാസ്

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: 'ജമാഅത്തെ ഇസ്‌ലാമി എന്ന അപ്പം യുഡിഎഫിന് ഇന്ന് മധുരിക്കും നാളെ കയ്ച്ചിരിക്കും തീർച്ച' - പിഎ മുഹമ്മദ് റിയാസ്
Jun 23, 2025 05:55 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചതിനുപിന്നാലെ പ്രതികരണവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. നിലമ്പൂരിലെ ജനവിധി മാനിക്കുന്നുവെന്നും തങ്ങള്‍ ഉയര്‍ത്തിയ ശരിയുടെ രാഷ്ട്രീയവും ജനക്ഷേമ പ്രവര്‍ത്തനവും വികസനവും വോട്ടര്‍മാരിലേക്ക് എത്തിക്കാന്‍ എത്രത്തോളം സാധിച്ചുവെന്നത് പരിശോധിക്കുമെന്നും തിരുത്തേണ്ടവ തിരുത്തുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

ജമാഅത്തെ ഇസ്‌ലാമി എന്ന അപ്പം യുഡിഎഫിന് ഇന്ന് മധുരിക്കും, പക്ഷെ നാളെ തീര്‍ച്ചയായും കയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. എല്‍ഡിഎഫിന്റെ തുടര്‍ഭരണം സകല വലതുപക്ഷ ശക്തികളുടെയും ഉറക്കം കെടുത്തിയെന്നത് വസ്തുതയാണെന്നും ഇനി ഒരിക്കല്‍ക്കൂടി അധികാരത്തില്‍ വരാതിരിക്കുന്നത് സ്വപ്‌നത്തില്‍ പോലും ചിന്തിക്കാന്‍ ത്രാണിയില്ലാത്ത സ്ഥിതിയാണ് യുഡിഎഫിന്, അതുകൊണ്ട് എല്ലാ മതവര്‍ഗീയ ശക്തികളുമായും തുറന്ന കൂട്ടുകെട്ടിന് യുഡിഎഫ് മുന്‍കൈ എടുക്കുകയാണെന്നും മുഹമ്മദ് റിയാസ് ആരോപിച്ചു.

'മതരാഷ്ട്ര വാദികളായ ജമാഅത്തെ ഇസ്‌ലാമിയെ രണ്ടു കൈയ്യും നീട്ടി യുഡിഎഫ് സ്വീകരിച്ചു. വോട്ടെണ്ണലിന്റെ തലേന്ന് ബിജെപി സ്ഥാനാര്‍ത്ഥി പറഞ്ഞത് ഇടതുപക്ഷം വിജയിക്കാതിരിക്കാന്‍ ബിജെപി വോട്ടുകള്‍ യുഡിഎഫിന് നല്‍കിയെന്നാണ്. 2016-ല്‍ ലഭിച്ചതിനേക്കാള്‍ നാലായിരത്തോളം വോട്ടുകള്‍ ബിജെപിക്ക് കുറവാണ് ലഭിച്ചത്.

ഒന്‍പത് മാസം മാത്രം കാലവധിയുളള ഒരു എംഎല്‍എയെ തെരഞ്ഞെടുക്കേണ്ട ഒരു മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ഫലം., സംസ്ഥാനത്ത് തുടര്‍ഭരണം നടത്തുന്ന സര്‍ക്കാരിനെതിരെയുളള വിധിയെഴുത്താണ് എന്ന് വരുത്തിത്തീര്‍ക്കാന്‍ ആരൊക്കെ ശ്രമിച്ചാലും അത് വസ്തുതയാവില്ല'- പിഎ മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു.

pa muhammed riyas speaks about after nilambur byelection results

Next TV

Related Stories
വന്ദേഭാരതിലെ ജ്യോതി മൽഹോത്രയുടെ സാന്നിധ്യം: മറുപടി പറയേണ്ടത് വി.മുരളീധരനെന്ന് സന്ദീപ് വാര്യർ

Jul 9, 2025 10:43 AM

വന്ദേഭാരതിലെ ജ്യോതി മൽഹോത്രയുടെ സാന്നിധ്യം: മറുപടി പറയേണ്ടത് വി.മുരളീധരനെന്ന് സന്ദീപ് വാര്യർ

വന്ദേ ഭാരത് ഉദ്ഘാടനത്തിന് പാകിസ്താന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ കേസില്‍ അറസ്റ്റിലായ ജ്യോതി മല്‍ഹോത്രയെ എത്തിച്ച സംഭവത്തില്‍ മറുപടി...

Read More >>
‘കേരളാ കോൺഗ്രസ് (എം) നെ കണ്ട് ആരും വെള്ളം തിളപ്പിക്കേണ്ട, അത് വാങ്ങി വയ്ക്കുന്നതാണ് നല്ലത്’; മുന്നണി മാറ്റം തള്ളി ജോസ് കെ മാണി

Jul 8, 2025 08:00 PM

‘കേരളാ കോൺഗ്രസ് (എം) നെ കണ്ട് ആരും വെള്ളം തിളപ്പിക്കേണ്ട, അത് വാങ്ങി വയ്ക്കുന്നതാണ് നല്ലത്’; മുന്നണി മാറ്റം തള്ളി ജോസ് കെ മാണി

‘കേരളാ കോൺഗ്രസ് (എം) നെ കണ്ട് ആരും വെള്ളം തിളപ്പിക്കേണ്ട', മുന്നണി മാറ്റം തള്ളി ജോസ് കെ...

Read More >>
‘സമരസംഗമത്തിൽ' ഇല്ലത്രെ....! കണ്ണൂർ കോൺഗ്രസ്സിൽ പോര്, പോസ്റ്ററിൽ കെ സുധാകരൻ്റെ ഫോട്ടോ ഇല്ലാത്തതിൽ പരസ്യ പ്രതിഷേധം

Jul 8, 2025 06:43 PM

‘സമരസംഗമത്തിൽ' ഇല്ലത്രെ....! കണ്ണൂർ കോൺഗ്രസ്സിൽ പോര്, പോസ്റ്ററിൽ കെ സുധാകരൻ്റെ ഫോട്ടോ ഇല്ലാത്തതിൽ പരസ്യ പ്രതിഷേധം

സമരസംഗമം’ പരിപാടിയുടെ പോസ്റ്ററിൽ കെ സുധാകരൻ്റെ ഫോട്ടോ ഇല്ലാത്തതിൽ കണ്ണൂർ കോൺഗ്രസ്സിൽ പോസ്റ്റർ...

Read More >>
'വ്യക്തി- രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ സർവകലാശാലകളെ വേദി ആക്കരുത്, ഇരകളാകുന്നത് വിദ്യാർഥികൾ' -വി ഡി സതീശൻ

Jul 8, 2025 01:26 PM

'വ്യക്തി- രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ സർവകലാശാലകളെ വേദി ആക്കരുത്, ഇരകളാകുന്നത് വിദ്യാർഥികൾ' -വി ഡി സതീശൻ

വ്യക്തി- രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ സർവകലാശാലകളെ വേദി ആക്കരുത്, ഇരകളാകുന്നത് വിദ്യാർഥികൾ -വി ഡി...

Read More >>
കോൺഗ്രസ് നേതൃത്വം പുനസംഘടനയ്ക്കുള്ള തയാറെടുപ്പിൽ; മറ്റന്നാൾ ഹൈക്കമാൻഡുമായി ചർച്ച

Jul 7, 2025 08:57 AM

കോൺഗ്രസ് നേതൃത്വം പുനസംഘടനയ്ക്കുള്ള തയാറെടുപ്പിൽ; മറ്റന്നാൾ ഹൈക്കമാൻഡുമായി ചർച്ച

കേരളത്തിൽ കോൺഗ്രസ് നേതൃത്വം പുനസംഘടനയ്ക്കുള്ള തയാറെടുപ്പുകൾ...

Read More >>
Top Stories

//Truevisionall