കോഴിക്കോട്: ( www.truevisionnews.com )ഓമശ്ശേരി-തിരുവമ്പാടി റോഡിൽ തറോൽ വളവിൽ ബസും ട്രെെലർ ലോറിയും കൂട്ടിയിടിച്ച് അപകടം. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നര മണിയോടെയാണ് സംഭവം. അപകടത്തിൽ ഒട്ടേറെ പേർക്ക് പരിക്കേറ്റു. പരിക്കേറ്റ 14 പേരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
അപകടത്തിൽ ബസിന്റെയും ലോറിയുടെയും മുൻഭാഗം തകർന്നു. അപകടത്തിന് പിന്നാലെ ഓമശ്ശേരി-തിരുവമ്പാടി റോഡിൽ ഏറെനേരം ഗതാഗതം തടസപ്പെട്ടു. തുടർന്ന് ലോറിയും ബസും സ്ഥലത്തുനിന്ന് മാറ്റിയശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
.gif)

അതേസമയം ദേശീയപാതയിൽ വെങ്ങളം മേൽപാലത്തിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് കൈവരിയിലേക്ക് ഇടിച്ചുകയറി അപകടം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് അപകടം. കോഴിക്കോട് നിന്നു കണ്ണൂർ ഇരിട്ടിയിലേക്ക് പോകുന്ന പാലക്കാടൻസ് എന്ന ബസാണ് നിയന്ത്രണം വിട്ട് മേൽപാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചു കയറിയത്.
ബസ്സിന്റെ മുൻഭാഗത്തെ നിരവധി യാത്രക്കാർക്ക് പരിക്കുണ്ട്. ഇവരെ നാട്ടുകാർ ചേർന്ന് ആശുപത്രികളിലേക്ക് മാറ്റി. ബസ് അമിത വേഗതയിലായിരുന്നുവെന്ന് ദൃസാക്ഷികൾ പറഞ്ഞു. കൈവരിയിലേക്ക് ഇടിച്ചു കയറിയ ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. മുപ്പതിലേറെ പേർക്ക് പരിക്കുണ്ടെന്നാണ് കരുതുന്നത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതതടസമുണ്ടായി.
Bus and lorry collide in Omassery Kozhikode Fourteen injured
