ഗുവാഹത്തി: ( www.truevisionnews.com ) ലിവ് ഇൻ പങ്കാളിയെ വാടകവീട്ടിലെ മുറിയിൽ പൂട്ടിയിട്ട് യുവാവ് ജീവനൊടുക്കി. കല്യാണി നഗറിൽ വാടക വീട്ടിലായിരുന്നു യുവാവും പെൺസുഹൃത്തും താമസിച്ചിരുന്നത്. തെറ്റിദ്ധാരണയുടെ പുറത്ത് ഇരുവരും വീട്ടിൽ എല്ലാദിവസവും വഴക്കാണെന്ന് അയൽവാസികൾ പറയുന്നു. വഴക്കു നടന്ന ദിവസം സുഷ്മിതയെ മുറിയിൽ പൂട്ടിയിട്ടാണ് മറ്റൊരു മുറിയിൽ കയറി യുവാവ് ജീവനൊടുക്കിയത്.
കുറച്ചു വർഷങ്ങളായി രണ്ടുപേരും ലിവ് ഇൻ റിലേഷനിലാണ്. യുവാവ് ജീവനൊടുക്കിയതറിഞ്ഞ സുഷ്മിതയും കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. അതിനു തൊട്ടുമുമ്പ് പൊലീസിനെ വിളിച്ച് വിവരം പറയുകയും ചെയ്തു. പങ്കാളിയായ സുഷ്മിത ദാസ് ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
.gif)

ഒരു ന്യൂസ് ചാനലിലാണ് സുഷ്മിത ജോലി ചെയ്യുന്നത്. യുവാവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഗുവാഹത്തി പൊലീസ് അന്വേഷണം തുടങ്ങി.
A young man committed suicide by locking his live in partner in a room in a rented house
