‘സമരസംഗമത്തിൽ' ഇല്ലത്രെ....! കണ്ണൂർ കോൺഗ്രസ്സിൽ പോര്, പോസ്റ്ററിൽ കെ സുധാകരൻ്റെ ഫോട്ടോ ഇല്ലാത്തതിൽ പരസ്യ പ്രതിഷേധം

‘സമരസംഗമത്തിൽ' ഇല്ലത്രെ....! കണ്ണൂർ കോൺഗ്രസ്സിൽ പോര്, പോസ്റ്ററിൽ കെ സുധാകരൻ്റെ ഫോട്ടോ ഇല്ലാത്തതിൽ പരസ്യ പ്രതിഷേധം
Jul 8, 2025 06:43 PM | By VIPIN P V

കണ്ണൂർ : ( www.truevisionnews.com ) ‘സമരസംഗമം’ പരിപാടിയുടെ പോസ്റ്ററിൽ കെ സുധാകരൻ്റെ ഫോട്ടോ ഇല്ലാത്തതിൽ കണ്ണൂർ കോൺഗ്രസ്സിൽ പോസ്റ്റർ പോര്. ബോധപൂർവ്വം ഒഴിവാക്കിയതെന്ന് സുധാകര അനുകൂലികൾ. പരസ്യ പ്രതിഷേധവുമായി സുധാകരൻ്റെ പേഴ്സണൽ സ്റ്റാഫടക്കം രംഗത്തെത്തി. പോസ്റ്ററിൽ നിന്ന് ഒഴിവാക്കിയാലും കോൺഗ്രസ്സുകാരുടെ ഹൃദയത്തിൽ നിന്ന് ഒഴിവാക്കാനാകില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റ്.

പ്രതിഷേധത്തെ തുടർന്ന് പുതിയ പോസ്റ്റർ തയ്യാറാക്കി കണ്ണൂർ ഡിസിസി. പുതിയ പോസ്റ്ററിൽ ദേശീയ നേതാക്കൾക്കൊപ്പം സുധാകരനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ജൂലൈ 14 ന് നടക്കുന്ന സമരസംഗമം പരിപാടിയുടെ പോസ്റ്ററിനെ സംബന്ധിച്ചാണ് പ്രതിഷേധം ഉണ്ടായത്. കെ സുധാകരൻ കണ്ണൂരിലെ കോൺഗ്രസ്സുകാരുടെ മാത്രമല്ല കേരളത്തിലെ മുഴുവൻ കോൺഗ്രസുകാരുടെയും ഏറ്റവും പ്രിയപ്പെട്ട നേതാവാണ്.

അദ്ദേഹത്തിന്റെ ജില്ലയിൽ പാർട്ടിയുടെ സമരപരിപാടി നടക്കുമ്പോൾ പോസ്റ്ററിൽ ആ തല ഒഴിവാക്കാൻ നിങ്ങൾക്ക് കഴിയും. പക്ഷെ കണ്ണൂരിലെ കോൺഗ്രസ്സുകാരുടെ ഹൃദയത്തിൽ നിന്ന് ആ മുഖവും പേരും പറിച്ചെറിയാൻ കരുത്തുള്ളവർ ആരും ജനിച്ചിട്ടില്ലെന്നും ഫേസ്ബുക്ക് പോസ്റ്റ്.

poster fight in kannur congress over absence of k sudhakarans photo in samara sangamam

Next TV

Related Stories
‘കേരളാ കോൺഗ്രസ് (എം) നെ കണ്ട് ആരും വെള്ളം തിളപ്പിക്കേണ്ട, അത് വാങ്ങി വയ്ക്കുന്നതാണ് നല്ലത്’; മുന്നണി മാറ്റം തള്ളി ജോസ് കെ മാണി

Jul 8, 2025 08:00 PM

‘കേരളാ കോൺഗ്രസ് (എം) നെ കണ്ട് ആരും വെള്ളം തിളപ്പിക്കേണ്ട, അത് വാങ്ങി വയ്ക്കുന്നതാണ് നല്ലത്’; മുന്നണി മാറ്റം തള്ളി ജോസ് കെ മാണി

‘കേരളാ കോൺഗ്രസ് (എം) നെ കണ്ട് ആരും വെള്ളം തിളപ്പിക്കേണ്ട', മുന്നണി മാറ്റം തള്ളി ജോസ് കെ...

Read More >>
'വ്യക്തി- രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ സർവകലാശാലകളെ വേദി ആക്കരുത്, ഇരകളാകുന്നത് വിദ്യാർഥികൾ' -വി ഡി സതീശൻ

Jul 8, 2025 01:26 PM

'വ്യക്തി- രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ സർവകലാശാലകളെ വേദി ആക്കരുത്, ഇരകളാകുന്നത് വിദ്യാർഥികൾ' -വി ഡി സതീശൻ

വ്യക്തി- രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ സർവകലാശാലകളെ വേദി ആക്കരുത്, ഇരകളാകുന്നത് വിദ്യാർഥികൾ -വി ഡി...

Read More >>
കോൺഗ്രസ് നേതൃത്വം പുനസംഘടനയ്ക്കുള്ള തയാറെടുപ്പിൽ; മറ്റന്നാൾ ഹൈക്കമാൻഡുമായി ചർച്ച

Jul 7, 2025 08:57 AM

കോൺഗ്രസ് നേതൃത്വം പുനസംഘടനയ്ക്കുള്ള തയാറെടുപ്പിൽ; മറ്റന്നാൾ ഹൈക്കമാൻഡുമായി ചർച്ച

കേരളത്തിൽ കോൺഗ്രസ് നേതൃത്വം പുനസംഘടനയ്ക്കുള്ള തയാറെടുപ്പുകൾ...

Read More >>
'സിപിഎമ്മും ഡിവൈഎഫ്ഐയും കാവൽ നിന്നാലും വീണ പുറത്തിറങ്ങില്ല, കോൺഗ്രസ് പ്രവർത്തകനെ തൊട്ടാൽ വിവരമറിയും' -പഴകുളം മധു

Jul 6, 2025 04:15 PM

'സിപിഎമ്മും ഡിവൈഎഫ്ഐയും കാവൽ നിന്നാലും വീണ പുറത്തിറങ്ങില്ല, കോൺഗ്രസ് പ്രവർത്തകനെ തൊട്ടാൽ വിവരമറിയും' -പഴകുളം മധു

സിപിഎമ്മും ഡിവൈഎഫ്ഐയും കാവൽ നിന്നാലും വീണ പുറത്തിറങ്ങില്ല , സിപിഎമ്മും ഡിവൈഎഫ്ഐയും കാവൽ നിന്നാലും വീണ...

Read More >>
'അമേരിക്കൻ യാത്രക്ക് വിടരുത്'; പ്രതിപക്ഷം മുഖ്യമന്ത്രിയുടെ കുത്തിന് പിടിച്ച് നിർത്തണം', രൂക്ഷവിമർശനവുമായി പിവി അൻവർ

Jul 4, 2025 09:06 PM

'അമേരിക്കൻ യാത്രക്ക് വിടരുത്'; പ്രതിപക്ഷം മുഖ്യമന്ത്രിയുടെ കുത്തിന് പിടിച്ച് നിർത്തണം', രൂക്ഷവിമർശനവുമായി പിവി അൻവർ

കോട്ടയം മെഡിക്കൽ കോളേജ് ബിന്ദു മരണപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി പി വി...

Read More >>
Top Stories

//Truevisionall