‘സന്തോഷായില്ലേ സതീശേട്ടാ?.....’ 'ആർഎസ്എസ് ചിത്രത്തിന് മുമ്പിൽ വിളക്ക് കൊളുത്തി വി ഡി സതീശൻ'; ചിത്രം പങ്കുവച്ച് പി എം ആർഷോ

‘സന്തോഷായില്ലേ സതീശേട്ടാ?.....’  'ആർഎസ്എസ് ചിത്രത്തിന് മുമ്പിൽ വിളക്ക് കൊളുത്തി വി ഡി സതീശൻ'; ചിത്രം പങ്കുവച്ച് പി എം ആർഷോ
Jul 10, 2025 07:26 PM | By Athira V

തിരുവനന്തപുരം : ( www.truevisionnews.com ) മതനിരപേക്ഷമായ വിദ്യാഭ്യാസത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ് എസ്എഫ്ഐ എന്നും മതനിരപേക്ഷ കേരളത്തിൽ ആർഎസ്എസിനെതിരെ നടത്തുന്ന സമരത്തെ ഒറ്റുകൊടുക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തയ്യാറാവരുതെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് .

‘ആർഎസ്എസ് ചിത്രത്തിന് മുമ്പിൽ വിളക്ക് കൊളുത്തി ആ ആശയം തനിക്ക് കൂടി തരൂ എന്ന് പറഞ്ഞു നിന്ന വി ഡി സതീശൻ എസ്എഫ്ഐയെ വിളിച്ചത് ​ഗുണ്ടകൾ എന്നാണ്. വി ഡി സവർക്കറെ വർ​ഗീയവാദിയെന്ന് വിളച്ച എസ്എഫ്ഐകാരന് വി ഡി സതീശന്‍ നല്‍കുന്ന പേര് ​ഗുണ്ടയെന്നാണെങ്കിൽ ഞങ്ങൾ ആ പേരിനെ അഭിമാനത്തോടെ സ്വീകരിക്കും’ എന്നും ആർഎസ്എസ് ചിത്രത്തിന് മുമ്പിൽ വി ഡി സതീശൻ വിളക്ക് കൊളുത്തുന്ന ചിത്രം ഉയർത്തികൊണ്ട് ശിവപ്രസാദ് പറഞ്ഞു.

ഇപ്പോഴിതാ ആ ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുകയാണ് മുൻ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ. ‘സന്തോഷായില്ലേ സതീശേട്ടാ?’ എന്നാണ് ക്യാപ്ഷൻ ആയി നൽകിയിരിക്കുന്നതും.

ഗോൾവാൾക്കറുടെ ചിത്രത്തിനു മുന്നിൽ ദീപം തെളിയിക്കുന്ന വീഡി സതീശന്റെ ഫോട്ടോ ഉയർത്തിക്കാട്ടിയായിരുന്നു എം ശിവപ്രസാദ് പ്രസംഗിച്ചത്. ആർഎസ്എസ് ആശയം തനിക്ക് കൂടെ തരു എന്നാണ് വി ഡി തെളിയിക്കുന്നത്. വി ഡി സതീശന് മുന്നേ ആരിഫ് മുഹമ്മദ് ഖാൻ ഗുണ്ടാ എന്ന് എസ്എഫ്ഐക്കാരെ വിളിച്ചു. തങ്ങളുടെ പോരാട്ടം മതനിരപേക്ഷമായ വിദ്യാഭ്യാസത്തെ സംരക്ഷിക്കാനാണ്. ഒരിഞ്ച് തങ്ങൾ പുറകോട്ട് പോകില്ലെന്നും ശിവപ്രസാദ് പറഞ്ഞു.

ആർഎസ്എസിനെതിരെ പ്രതിഷേധിക്കുന്നതിന് ഞങ്ങളെ ഗുണ്ട എന്നാണ് വിളിക്കുന്നതെങ്കിൽ വി ആർ ഗുണ്ടാസ് എന്ന് ശിവപ്രസാദ് പറഞ്ഞു. ആ പേര് അഭിമാനത്തോടെ സ്വീകരിക്കുന്നു. ആർഎസ്എസ് ചിഹ്നം മത നിരപേക്ഷതയ്ക്ക് എതിരാണ്. അവർ ഗുണ്ടകളെന്ന് വിളിക്കുന്ന തങ്ങൾ മതനിരപേക്ഷത സംരക്ഷിക്കാൻ ഉള്ള പോരട്ടമാണ് നടത്തുന്നത്. വി ഡി സവർക്കർ തയ്യാറാക്കിയിട്ടുള്ള ആർഎസ്എസ് ചിഹ്നതെ കീറിഎറിഞ്ഞ എസ്എഫ്ഐ പ്രവർത്തകരെയാണ് വി ഡി സതീശൻ ഗുണ്ടകൾ എന്ന് വിളിച്ചതെന്നും ശിവപ്രസാദ് പറഞ്ഞു.

ആർഎസ്എസ് നിയമിച്ച വൈസ് ചാൻസിലർ മാരെ പ്രതിരോധിക്കുമെന്ന് ശിവപ്രസാദ് പറഞ്ഞു. കേരളം മത നിരപേക്ഷതയുടെ കോട്ടയാണ്. കേരളത്തിന്റെ മുഖ്യമന്ത്രി കസേരക്ക് വേണ്ടി ആർഎസ്എസിന് പാദസേവ ചെയ്യുന്ന ആളായി പ്രതിപക്ഷ നേതാവ് മാറി. മുഖ്യമന്ത്രി കസേരക്ക് വേണ്ടി ആർഎസ്എസിന് പാദസേവ ചെയ്‌താൽ ഒന്നുമാകാൻ പോകുന്നില്ല. അങ്ങനെ ചെയ്താൽ നിങ്ങൾ കേരളത്തിൽ ഒന്നും ആകാൻ പോകുന്നില്ല. കേരളത്തിലെ ഗവർണർ ആർഎസ്എസുകാരനാണെന്ന് തികച്ച് പറയാൻ ധൈര്യം ഇല്ലാത്ത കെ.എസ്.യുക്കാർ മതനിരപേക്ഷതയെ പറ്റി ഒരക്ഷരം മിണ്ടിപ്പോകരുതെന്നും ശിവപ്രസാദ് പറഞ്ഞു.

കെ.എസ്.യു പോസ്റ്ററിൽ ഗവർണറിന്റെ ഇപ്പുറത്തു ആർഎസ്എസ് എന്ന് എഴുതാൻ ചങ്കുറപ്പ് കാണിച്ചിരുന്നെങ്കിൽ അംഗീകരിക്കാമായിരുന്നു. ഏതു ശക്തിക്ക് മുന്നിൽ കൊണ്ടുപോയി വച്ചാലും അതിനെ മറികടക്കാനുള്ള ശക്തി എസ്എഫ്ഐ ഉണ്ട്. സമരം ഐതിഹസികമായി മുന്നോട്ടു കൊണ്ടു പോകും. സാധാരണക്കാരന്റെ വീട്ടിൽ നിന്ന് വരുന്ന കുട്ടികൾ വിചാരിച്ചാൽ ബാരിക്കേഡ് മറിച്ചിടാൻ പറ്റും എന്ന് മനസ്സിലാക്കുക. ഇത് ആർഎസ്എസിനേതിരെയുള്ള, മതനിരപേക്ഷതയ്ക്ക് വേണ്ടിയുള്ള സമരമാണെന്നും ശിവപ്രസാദ് പറഞ്ഞു.

VD Satheesan lit a lamp in front of RSS picture PM Modi shares the picture

Next TV

Related Stories
തീരുമാനം ഉടൻ, പി കെ കൃഷ്ണദാസ്; ബിജെപി ദേശീയ ജനറൽ സെക്രട്ടറിയായേക്കും

Jul 10, 2025 03:29 PM

തീരുമാനം ഉടൻ, പി കെ കൃഷ്ണദാസ്; ബിജെപി ദേശീയ ജനറൽ സെക്രട്ടറിയായേക്കും

തീരുമാനം ഉടൻ, പി കെ കൃഷ്ണദാസ്; ബിജെപി ദേശീയ ജനറൽ...

Read More >>
വന്ദേഭാരതിലെ ജ്യോതി മൽഹോത്രയുടെ സാന്നിധ്യം: മറുപടി പറയേണ്ടത് വി.മുരളീധരനെന്ന് സന്ദീപ് വാര്യർ

Jul 9, 2025 10:43 AM

വന്ദേഭാരതിലെ ജ്യോതി മൽഹോത്രയുടെ സാന്നിധ്യം: മറുപടി പറയേണ്ടത് വി.മുരളീധരനെന്ന് സന്ദീപ് വാര്യർ

വന്ദേ ഭാരത് ഉദ്ഘാടനത്തിന് പാകിസ്താന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ കേസില്‍ അറസ്റ്റിലായ ജ്യോതി മല്‍ഹോത്രയെ എത്തിച്ച സംഭവത്തില്‍ മറുപടി...

Read More >>
‘കേരളാ കോൺഗ്രസ് (എം) നെ കണ്ട് ആരും വെള്ളം തിളപ്പിക്കേണ്ട, അത് വാങ്ങി വയ്ക്കുന്നതാണ് നല്ലത്’; മുന്നണി മാറ്റം തള്ളി ജോസ് കെ മാണി

Jul 8, 2025 08:00 PM

‘കേരളാ കോൺഗ്രസ് (എം) നെ കണ്ട് ആരും വെള്ളം തിളപ്പിക്കേണ്ട, അത് വാങ്ങി വയ്ക്കുന്നതാണ് നല്ലത്’; മുന്നണി മാറ്റം തള്ളി ജോസ് കെ മാണി

‘കേരളാ കോൺഗ്രസ് (എം) നെ കണ്ട് ആരും വെള്ളം തിളപ്പിക്കേണ്ട', മുന്നണി മാറ്റം തള്ളി ജോസ് കെ...

Read More >>
‘സമരസംഗമത്തിൽ' ഇല്ലത്രെ....! കണ്ണൂർ കോൺഗ്രസ്സിൽ പോര്, പോസ്റ്ററിൽ കെ സുധാകരൻ്റെ ഫോട്ടോ ഇല്ലാത്തതിൽ പരസ്യ പ്രതിഷേധം

Jul 8, 2025 06:43 PM

‘സമരസംഗമത്തിൽ' ഇല്ലത്രെ....! കണ്ണൂർ കോൺഗ്രസ്സിൽ പോര്, പോസ്റ്ററിൽ കെ സുധാകരൻ്റെ ഫോട്ടോ ഇല്ലാത്തതിൽ പരസ്യ പ്രതിഷേധം

സമരസംഗമം’ പരിപാടിയുടെ പോസ്റ്ററിൽ കെ സുധാകരൻ്റെ ഫോട്ടോ ഇല്ലാത്തതിൽ കണ്ണൂർ കോൺഗ്രസ്സിൽ പോസ്റ്റർ...

Read More >>
'വ്യക്തി- രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ സർവകലാശാലകളെ വേദി ആക്കരുത്, ഇരകളാകുന്നത് വിദ്യാർഥികൾ' -വി ഡി സതീശൻ

Jul 8, 2025 01:26 PM

'വ്യക്തി- രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ സർവകലാശാലകളെ വേദി ആക്കരുത്, ഇരകളാകുന്നത് വിദ്യാർഥികൾ' -വി ഡി സതീശൻ

വ്യക്തി- രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ സർവകലാശാലകളെ വേദി ആക്കരുത്, ഇരകളാകുന്നത് വിദ്യാർഥികൾ -വി ഡി...

Read More >>
Top Stories










GCC News






//Truevisionall