പണിമുടക്ക് ദിവസം സ്കൂളിലെത്തി, കുട്ടികളുടെ ഭക്ഷണം വെച്ചുവിളമ്പി അധ്യാപകർ; അന്വേഷണം

പണിമുടക്ക് ദിവസം സ്കൂളിലെത്തി, കുട്ടികളുടെ ഭക്ഷണം വെച്ചുവിളമ്പി അധ്യാപകർ; അന്വേഷണം
Jul 10, 2025 07:00 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com) വർക്കല ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലും പ്ലാവൂർ ഗവ ഹൈസ്കൂളിലും കുട്ടികൾക്കുള്ള ഭക്ഷ്യസാധനങ്ങൾ പണിമുടക്ക് ദിവസം ദുരുപയോഗം ചെയ്‌ത സംഭവം വിദ്യാഭ്യാസ വകുപ്പിന്റെ വിജിലൻസ് വിഭാഗം അന്വേഷിക്കുമെന്ന് വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടി.

വർക്കല ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്‌കൂൾ, പ്ലാവൂർ ഗവ. ഹൈസ്‌കൂൾ എന്നിവിടങ്ങളിലെ അധ്യാപകർക്ക് എതിരെയാണ് പരാതി. രാജ്യമൊട്ടാകെയുള്ള 10 പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ സംയുക്തമായി പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് ദിവസമാണ് സംഭവം.

ഒരുകൂട്ടം അധ്യാപകരാണ് പണിമുടക്ക് ദിനത്തിൽ ജോലിക്കെന്ന വ്യാജേന എത്തിയത് എന്നാണ് വിവരം. സംഭവത്തിൽ അന്വേഷണത്തിന് നിർദ്ദേശം നൽകിയതായി മന്ത്രി അറിയിച്ചു. വർക്കല ഗവ മോഡൽ ഹയർ സെക്കൻഡറിയിൽ ഇരുപതോളം അധ്യാപകർ കപ്പയും മീൻകറിയും വച്ചുവിളമ്പി, പായസവും ഉണ്ടാക്കി കപ്പയും ചമ്മന്തിയും സുലൈമാനി, സ്പെഷ്യൽ മത്തി വറുത്തത്, നെത്തോലി പീര തുടങ്ങിയ മെനു നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു എന്നും പരാതിയുണ്ട്.

പ്ലാവൂർ ഗവ. ഹൈസ്കൂളിലെ അധ്യാപകർക്കെതിരെയും പരാതിയുണ്ട്. പണിമുടക്ക് ദിവസം സ്കൂളിലേക്ക് അധ്യാപകരെത്തി കുട്ടികളുടെ ഭക്ഷ്യധാന്യം ദുരുപയോഗിച്ചുവെന്ന് പരാതിയുണ്ട്. സ്കൂളിന്‍റെ ഇരു ഗേറ്റുകളും അകത്തുനിന്ന് പൂട്ടിയശേഷമാണ് സംഘം ഇലയടയും കട്ടൻചായയും ഉണ്ടാക്കി എന്നാണ് പരാതി.

Teachers arrive at school on strike day, steal children's food; investigation underway

Next TV

Related Stories
കുരുന്ന് നോവിന് വിലയില്ലേ ...? ചേർത്തലയിൽ അഞ്ചു വയസ്സുകാരനെ കുട്ടിയെ അമ്മയും അമ്മൂമ്മയും ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി

Jul 10, 2025 11:05 PM

കുരുന്ന് നോവിന് വിലയില്ലേ ...? ചേർത്തലയിൽ അഞ്ചു വയസ്സുകാരനെ കുട്ടിയെ അമ്മയും അമ്മൂമ്മയും ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി

ചേർത്തലയിൽ അഞ്ചു വയസ്സുകാരനെ കുട്ടിയെ അമ്മയും അമ്മൂമ്മയും ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി...

Read More >>
കോഴിക്കോട്ടെ യൂത്ത് ലീഗ് മുൻ നേതാവ് എംഡിഎംഎ കേസിൽ അറസ്റ്റിൽ

Jul 10, 2025 10:44 PM

കോഴിക്കോട്ടെ യൂത്ത് ലീഗ് മുൻ നേതാവ് എംഡിഎംഎ കേസിൽ അറസ്റ്റിൽ

കോഴിക്കോട്ടെ യൂത്ത് ലീഗ് മുൻ നേതാവ് എംഡിഎംഎ കേസിൽ...

Read More >>
അമ്പട കള്ളാ....! ബോധമില്ലാതെ കിടന്ന ആളുടെ മാലയും വാച്ചും എടുത്ത് കടന്നുകളഞ്ഞു, പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്

Jul 10, 2025 10:07 PM

അമ്പട കള്ളാ....! ബോധമില്ലാതെ കിടന്ന ആളുടെ മാലയും വാച്ചും എടുത്ത് കടന്നുകളഞ്ഞു, പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്

അട്ടകുളങ്ങര ഭാഗത്ത് ബോധമില്ലാതെ കിടന്ന ആളുടെ വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിച്ച പ്രതിക്കായി...

Read More >>
ഒന്നാം റാങ്കിലടക്കം വലിയ മാറ്റം; പുതുക്കിയ കീം റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

Jul 10, 2025 09:52 PM

ഒന്നാം റാങ്കിലടക്കം വലിയ മാറ്റം; പുതുക്കിയ കീം റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

കീമിന്റെ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചു. റാങ്ക് പട്ടികയിൽ വലിയ...

Read More >>
‘സമസ്തയുടേത് സർക്കാരിനെ ഭീഷണിപ്പെടുത്തുന്ന രീതി; സമയമാറ്റത്തിൽ എതിർപ്പുണ്ടെങ്കിൽ കോടതിയെ സമീപിക്കണം’ - വി ശിവൻകുട്ടി

Jul 10, 2025 09:30 PM

‘സമസ്തയുടേത് സർക്കാരിനെ ഭീഷണിപ്പെടുത്തുന്ന രീതി; സമയമാറ്റത്തിൽ എതിർപ്പുണ്ടെങ്കിൽ കോടതിയെ സമീപിക്കണം’ - വി ശിവൻകുട്ടി

സ്‌കൂള്‍ സമയമാറ്റത്തിനെതിരെ സമരത്തിനിറങ്ങുന്ന സമസ്ത കേരള ജം ഇയ്യത്തുൽ ഉലമയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിദ്യഭ്യാസ മന്ത്രി...

Read More >>
Top Stories

GCC News

//Truevisionall