കാസർഗോഡ് : ( www.truevisionnews.com ) മാങ്ങയുടെ തൊലി തൊണ്ടയിൽ കുടുങ്ങി വയോധികന് ദാരുണാന്ത്യം. കാസർകോട് നഗരത്തിലെ വസ്ത്രക്കടയിലെ ടെയ്‌ലർ മൊഗ്രാൽപുത്തൂർ ബള്ളൂർ ശാസ്തനഗർ ചിന്മയത്തിലെ കെ.പി. രാഘവൻ (76) ആണ് മരിച്ചത്.
ബുധനാഴ്ച രാവിലെ ജോലിസ്ഥലത്തേക്ക് പോകുന്നതിനിടയിൽ വഴിയിൽനിന്ന് കിട്ടിയ പഴുത്ത മാങ്ങ കഴിക്കുമ്പോൾ മാങ്ങയുടെ തൊലി തൊണ്ടയിൽ കുടുങ്ങിയതോടെ അവശനിലയിലാവുകയായിരുന്നു. രാഘവനെ നാട്ടുകാർ ചേർന്ന് കാസർകോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: നിർമല. മക്കൾ: ഗണേഷ്, അവിനാശ്, അനിത, സരിത. മരുമക്കൾ: സൗമ്യ, മനോജ്, അജിത്. സഹോദരങ്ങൾ: പ്രേമ, സീമന്തി.
.gif)
Elderly man dies after mango skin gets stuck throat
