പേരമകന്റെ കൊടിയ മർദ്ദനം; പതിനൊന്ന് നാൾ ആശുപത്രി കിടക്കയിൽ, കണ്ണൂരിൽ വയോധികയെ മര്‍ദ്ദിച്ചു കൊന്ന റിജു പോലീസ് കസ്റ്റഡിയില്‍

പേരമകന്റെ കൊടിയ മർദ്ദനം; പതിനൊന്ന് നാൾ ആശുപത്രി കിടക്കയിൽ, കണ്ണൂരിൽ വയോധികയെ മര്‍ദ്ദിച്ചു കൊന്ന റിജു പോലീസ് കസ്റ്റഡിയില്‍
May 22, 2025 01:13 PM | By VIPIN P V

പയ്യന്നൂര്‍ : ( www.truevisionnews.com ) കണ്ണൂരിൽ വയോധികയെ മര്‍ദ്ദിച്ചു കൊന്ന പ്രതി പോലീസ് കസ്റ്റഡിയില്‍. പയ്യന്നൂര്‍ കണ്ടങ്കാളിയിലെ മണിയറ കാര്‍ത്ത്യായനി അമ്മ (88) മരണപ്പെട്ടതിനെ തുടര്‍ന്നാണ് പേര മകന്‍ റിജുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഈമാസം 11 നാണ് വീട്ടില്‍ വെച്ച് മകളുടെ മകന്‍ റിജു ഈ വയോധികയെ അതി ക്രൂരമായി മര്‍ദ്ദിച്ചത്.

തലയ്ക്കും, കൈയ്ക്കും ഗുരുതരമായി പരിക്കേറ്റ കാര്‍ത്ത്യായനി അമ്മ (88) പരിയാരം മെഡിക്കല്‍ അബോധവസ്ഥയില്‍ ചികില്‍സയിലായിരിക്കെ ഇന്നലെ രാത്രിയോടെയാണ് മരണപ്പെട്ടത്. മരണ വിവരം അറിഞ്ഞ ഉടനെ പോലീസ് റിജുവിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

കാര്‍ത്ത്യായനി അമ്മയുടെ മകള്‍ ലീലയുടെ മനാണ് റിജു. സ്വത്ത് വീതം വെച്ചപ്പോള്‍ മകള്‍ ലീലയ്ക്ക് പയ്യന്നൂര്‍ കൊക്കാനിശ്ശേരിയിലെ സ്വന്തം വീടും പറമ്പും ഇവര്‍ നല്‍കുകയും ലീല സംരക്ഷണ ചുമതല എറ്റെടുക്കുകയും ചെയ്തിരുന്നു.

പിന്നീട് വീട് വാടകയ്ക്ക് നല്‍കി കാര്‍ത്ത്യായനി അമ്മയെ കണ്ടങ്കാളിയിലെ വീട്ടിലേക്ക് കൂട്ടി കൊണ്ടുവരുകയും നോക്കാന്‍ ഹോം നേഴ്‌സിനെ എര്‍പ്പാടാക്കുകയും ചെയ്തു. ഹോം നേഴ്‌സിന്റെ പരാതിയിലാണ് പയ്യന്നൂര്‍ പോലീസ് റിജു വിനെതിരെ കേസെടുത്തിരുന്നത് .

Riju who beat killed elderly woma Kannur police custody

Next TV

Related Stories
കണ്ണൂരിൽ യുവാവിനെ പട്ടാപ്പകൽ വീട്ടിക്കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവം; മുഖ്യപ്രതി കീഴടങ്ങി

May 22, 2025 05:27 PM

കണ്ണൂരിൽ യുവാവിനെ പട്ടാപ്പകൽ വീട്ടിക്കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവം; മുഖ്യപ്രതി കീഴടങ്ങി

കണ്ണൂരിൽ യുവാവിനെ പട്ടാപ്പകൽ വീട്ടിക്കയറി വെട്ടിക്കൊലപ്പെടുത്തിയ...

Read More >>
Top Stories