തളിപ്പറമ്പ്: ( www.truevisionnews.com ) ഉച്ചഭക്ഷണം കഴിക്കാന്‍ കാറോടിച്ച് വീട്ടിലേക്ക് പോകവെ കുഴഞ്ഞുവീണ വ്യാപാരി മരിച്ചു. കുടിയാന്‍മല ടൗണിലെ വ്യാപാരി ഏരുവേശി കൊക്കമുള്ളിലെ വടക്കേമുറിയില്‍ വി.കെ.ആന്റണി (കുഞ്ഞേട്ടന്‍-62)ആണ് മരിച്ചത്.
ഇന്നലെ ഉച്ചക്ക് ഒരുമണിയോടെ കടയടച്ച് വീട്ടിലേക്ക് പോകവെ വഴിക്കുവെച്ച് കാര്‍ നിര്‍ത്തി ഛര്‍ദ്ദിക്കുന്നത് കണ്ട് നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെട്ടു. ഭാര്യ: മിനി കല്ലിച്ചിറ കുടുംബാംഗം (ചെമ്പേരി). മക്കള്‍: അനൂപ്, അഞ്ജു. മരുമക്കള്‍: ജിനൂപ കണിയാമ്പറമ്പില്‍(ചെമ്പേരി). അമല്‍ കടുവന്‍മാക്കല്‍( കല്ലാനോട്).
.gif)
സഹോദരങ്ങള്‍: വി.കെ.ജോസഫ്, വി.കെ.തോമസ. അക്കമ്മ, മിനി, ആന്‍സമ്മ.
Businessman collapses and dies while driving eat lunch Kannur
