കണ്ണൂർ കുപ്പത്ത് ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ; പ്രദേശത്ത് പ്രതിഷേധം, ദേശീയപാത ഉപരോധിച്ച്‌ നാട്ടുകാര്‍

കണ്ണൂർ കുപ്പത്ത് ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ; പ്രദേശത്ത് പ്രതിഷേധം, ദേശീയപാത ഉപരോധിച്ച്‌ നാട്ടുകാര്‍
May 21, 2025 05:08 PM | By VIPIN P V

തളിപ്പറമ്പ്: ( www.truevisionnews.com ) കണ്ണൂർ തളിപ്പറമ്പിൽ കുപ്പത്ത് ദേശീയപാതയിൽ വീണ്ടും മണ്ണിടിഞ്ഞു. ദേശീയപാതയുടെ അശാസ്ത്രീയ നിർമാണത്തിനെതിരെ പ്രതിഷേധം നടന്ന സ്ഥലത്താണു വീണ്ടും മണ്ണിടിഞ്ഞത്. ഇന്നലെ മണ്ണ് കുത്തിയൊലിച്ച് വീടുകളിലേക്ക് ചെളിയും വെള്ളവും എത്തിയിരുന്നു.

ദേശീയപാത നിർമാണ മേഖലയിൽ നിന്നുള്ള മണ്ണും ചെളിവെള്ളവും വീടുകളിലേക്ക് ഒഴുകിയെത്തുന്നുവെന്നാരോപിച്ച് ഇന്ന് നാട്ടുകാർ ദേശീയ പാത ഉപരോധിച്ചിരുന്നു. സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണു പ്രതിഷേധം നടത്തിയത്. കലക്ടർ സ്ഥലത്തെത്താമെന്ന ഉറപ്പിന്മേൽ പ്രതിഷേധം തൽക്കാലത്തേക്ക് അവസാനിപ്പിക്കുകയായിരുന്നു.

ഇന്നലെ കുപ്പം ഏഴോം റോഡിലെ സിഎച്ച് നഗറിൽ മണ്ണും ചെളിയും കയറി വീടുകൾക്ക് നാശമുണ്ടായി. കിടക്കകൾ ഉൾപ്പെടെയുള്ള ഗൃഹോപകരണങ്ങൾ നശിച്ചു. മൂന്നു വീട്ടുകാരോട് ബന്ധുവീടുകളിലേക്ക് മാറിത്താമസിക്കാൻ നിർദേശിച്ചു. ഇന്ന് രാവിലെ മഴ വീണ്ടും കനത്തതോടെയാണ് വീടുകളിൽ ചെളികയറാനും മണ്ണിടിയാനും തുടങ്ങിയത്. പ്രദേശത്ത് വീണ്ടും പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. നാട്ടുകാര്‍ ദേശീയപാത ഉപരോധിക്കുകയാണ്.

Landslide national highway Kannur Kuppam again Protests area locals block national highway

Next TV

Related Stories
കണ്ണൂരിൽ വയോധിക കിണറില്‍ മരിച്ച നിലയില്‍

May 20, 2025 09:15 PM

കണ്ണൂരിൽ വയോധിക കിണറില്‍ മരിച്ച നിലയില്‍

വയോധികയെ കിണറില്‍ മരിച്ച നിലയില്‍...

Read More >>
തലശ്ശേരിയിൽ വെൽഫെയർ പാർട്ടിയുടെ സാഹോദര്യ പദയാത്രക്കെതിരെ സിപിഎം പ്രവർത്തകരുടെ മർദ്ദനം

May 19, 2025 11:45 PM

തലശ്ശേരിയിൽ വെൽഫെയർ പാർട്ടിയുടെ സാഹോദര്യ പദയാത്രക്കെതിരെ സിപിഎം പ്രവർത്തകരുടെ മർദ്ദനം

വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി നയിക്കുന്ന പദയാത്ര കവിയൂരിൽ സിപിഎം പ്രവർത്തകർ അലങ്കോലപ്പെടുത്തിയതായി...

Read More >>
കണ്ണൂരിൽ അന്യമതത്തില്‍പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ച വിരോധത്തിന് യുവാവിനെ മര്‍ദ്ദിച്ച സംഭവം; ഒന്നാംപ്രതി കോടതിയില്‍ കീഴടങ്ങി

May 19, 2025 10:00 PM

കണ്ണൂരിൽ അന്യമതത്തില്‍പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ച വിരോധത്തിന് യുവാവിനെ മര്‍ദ്ദിച്ച സംഭവം; ഒന്നാംപ്രതി കോടതിയില്‍ കീഴടങ്ങി

കണ്ണൂരിൽ അന്യമതത്തില്‍പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ച വിരോധത്തിന് യുവാവിനെ മര്‍ദ്ദിച്ച...

Read More >>
കണ്ണൂരിൽ ആർത്ത് പെയ്ത് മഴ; കുത്തുപറമ്പിലെ വ്യാപാര സ്ഥാപനങ്ങളിലേക്ക് ഇരച്ചെത്തി വെള്ളം, നാശനഷ്ടം

May 19, 2025 08:11 PM

കണ്ണൂരിൽ ആർത്ത് പെയ്ത് മഴ; കുത്തുപറമ്പിലെ വ്യാപാര സ്ഥാപനങ്ങളിലേക്ക് ഇരച്ചെത്തി വെള്ളം, നാശനഷ്ടം

പാനൂരിൽ കനത്ത മഴയെ തുടർന്ന് വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളം...

Read More >>
കൂടുതല്‍ സ്വര്‍ണ്ണവും പണവും വേണം; കണ്ണൂരിൽ യുവതിയെ പീഡിപ്പിച്ച ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ കേസ്

May 19, 2025 07:50 PM

കൂടുതല്‍ സ്വര്‍ണ്ണവും പണവും വേണം; കണ്ണൂരിൽ യുവതിയെ പീഡിപ്പിച്ച ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ കേസ്

യുവതിയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ച ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ പരിയാരം പോലീസ്...

Read More >>
Top Stories