കോഴിക്കോട്: (truevisionnews.com) കോഴിക്കോട് വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്നും മൂന്ന് കുട്ടികളെ കാണാതായി. പോലീസ് അന്വേഷണം ആരംഭിച്ചു. 16 വയസ്സുള്ള മൂന്നു പേരെയാണ് ഇന്ന് വൈകിട്ട് മുതൽ കാണാതായത്. കുട്ടികളെക്കുറിച്ച് ചില വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം.
താമരശ്ശേരി ഭാഗത്ത് കുട്ടികളുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് അവിടേക്ക് തിരിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് 7 മണിയോടെയാണ് 16 വയസുളള മൂന്ന് കുട്ടികളെ കാണാതായത്. തുടര്‍ന്ന് അധികൃതര്‍ ചേവായൂര്‍ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
.gif)
Three children missing Vellimadukunnu Childrens Home Kozhikode
