പന്ത്രണ്ട് വയസ്സുകാരിയോട് ക്രൂരത; സ്കൂൾ കെട്ടിടത്തിൽവച്ച് പീഡിപ്പിച്ച് ദൃശ്യം പകർത്തി, പ്രായപൂർത്തിയാകാത്ത അഞ്ച് പേർ കസ്റ്റഡിയിൽ

പന്ത്രണ്ട് വയസ്സുകാരിയോട് ക്രൂരത; സ്കൂൾ കെട്ടിടത്തിൽവച്ച് പീഡിപ്പിച്ച് ദൃശ്യം പകർത്തി, പ്രായപൂർത്തിയാകാത്ത അഞ്ച്  പേർ കസ്റ്റഡിയിൽ
May 21, 2025 11:00 PM | By Jain Rosviya

ലക്നൗ: (truevisionnews.com) ഉത്തർപ്രദേശിലെ മൊറാദാബാദിൽ 12 വയസ്സുള്ള ദലിത് പെൺകുട്ടിയെ സ്കൂൾ കെട്ടിടത്തിനുള്ളിൽവച്ച് പീഡനത്തിന് ഇരയാക്കിയതായി പരാതി. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത അഞ്ച് ആൺകുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പന്ത്രണ്ടിനും പതിനഞ്ചിനും ഇടയിൽ പ്രായമുള്ള, 7 മുതൽ 9 വരെ ക്ലാസുകളിലെ വിദ്യാർഥികളായ പ്രതികൾ പെൺകുട്ടിയെ വീടിനടുത്തുള്ള സ്കൂൾ കെട്ടിടത്തിലേക്ക് കൊണ്ടുപോയ ശേഷം ശീതളപാനീയത്തിൽ ലഹരി ചേർത്തു നൽകുകയായിരുന്നു.

പീഡനത്തിനു ശേഷം പ്രതികൾ ഇരയുടെ നഗ്ന വിഡിയോ ചിത്രീകരിക്കുകയും പുറത്തു പറഞ്ഞാൽ സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വിഡിയോ കണ്ട അയൽവാസി, പെൺകുട്ടിയുടെ അമ്മയെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മേയ് 8ന് വൈകിട്ടാണ് സംഭവം നടന്നതെന്ന് പൊലീസിനു നൽകിയ പരാതിയിൽ പെൺകുട്ടിയുടെ അമ്മ പറയുന്നു.

വീടിനു പുറത്ത് കളിച്ചുകൊണ്ടിരുന്ന തന്റെ മകളെ അഞ്ച് ആൺകുട്ടികൾ ചേർന്ന് സ്കൂൾ കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് അമ്മയുടെ പരാതി. വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയ പ്രതികളെ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. പ്രതികളിൽ ഒരാളുടെ പക്കൽ സ്കൂളിന്റെ താക്കോൽ ഉണ്ടായിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഇയാളുടെ പിതാവ് സ്കൂളിലെ സുരക്ഷാ ഉദ്യോഗസ്ഥനാണ്.

twelve year old girl Rape school building five minors custody uttarpradesh

Next TV

Related Stories
കണ്ണൂരിൽ പേരമകന്റെ മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

May 21, 2025 10:24 PM

കണ്ണൂരിൽ പേരമകന്റെ മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

കണ്ണൂർ പയ്യന്നൂരിൽ പേരമകന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന വയോധിക...

Read More >>
അച്ഛനേക്കാൾ വലുത് സ്വത്തോ....? കണ്ണൂരിൽ പിതാവിന്റെ കാല്‍മുട്ട് അടിച്ചു തകര്‍ത്ത മകന്‍ അറസ്റ്റില്‍

May 21, 2025 08:04 PM

അച്ഛനേക്കാൾ വലുത് സ്വത്തോ....? കണ്ണൂരിൽ പിതാവിന്റെ കാല്‍മുട്ട് അടിച്ചു തകര്‍ത്ത മകന്‍ അറസ്റ്റില്‍

കണ്ണൂരിൽ പിതാവിന്റെ കാല്‍മുട്ട് മരവടി കൊണ്ട് അടിച്ചുതകര്‍ത്ത മകന്‍...

Read More >>
റെയിൽവേ പാലത്തിൽ സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച നിലയിൽ പെൺകുട്ടിയുടെ മൃതദേഹം; ട്രെയിനിൽനിന്ന് എറിഞ്ഞതെന്ന് സംശയം

May 21, 2025 07:24 PM

റെയിൽവേ പാലത്തിൽ സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച നിലയിൽ പെൺകുട്ടിയുടെ മൃതദേഹം; ട്രെയിനിൽനിന്ന് എറിഞ്ഞതെന്ന് സംശയം

ചന്ദാപുരയിലെ റെയിൽവേ പാലത്തിൽ സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച നിലയിൽ യുവതിയുടെ...

Read More >>
Top Stories