പയ്യന്നൂര്‍: ( www.truevisionnews.com ) കുടുംബസ്വത്ത് ഭാഗം വെക്കാന്‍ വിസമ്മതിച്ച വയോധികനായ പിതാവിന്റെ കാല്‍മുട്ട് മരവടി കൊണ്ട് അടിച്ചുതകര്‍ത്ത മകന്‍ അറസ്റ്റില്‍. മന്തളി കല്ലേറ്റും കടവിലെ കെ.വി.അനൂപ് (30)നെയാണ് പയ്യന്നൂര്‍ എസ്.ഐ പി.യദുകൃഷ്ണന്‍ അറസ്റ്റ് ചെയ്തത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പിതാവ് രാമന്തളി കല്ലേറ്റുംകടവിലെ കെ.അമ്പുവിനെ(76)യാണ് സ്വത്ത് ഭാഗം വെക്കുന്നതിന് വിസമ്മതിച്ച വിരോധത്തില്‍ മകന്‍ മരവടികൊണ്ട് ഇടതുകാല്‍മുട്ട് അടിച്ച് തകര്‍ത്ത്.
.gif)
ഇക്കഴിഞ്ഞ 18 ന് ഞായറാഴ്ച വൈകുന്നേരം 5.30 മണിയോടെ കല്ലേറ്റുംകടവിലെ വീടിനോട് ചേര്‍ന്ന കടവരാന്തയില്‍ വെച്ചായിരുന്നു സംഭവം. സാരമായി പരിക്കേറ്റ വയോധികന്‍ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ ചികില്‍സയിലാണ്. ആശുപത്രിയിലെത്തിയ പോലീസ് പരിക്കേറ്റ അമ്പുവിന്റെ പരാതിയില്‍ മൊഴി രേഖപ്പെടുത്തി മകനെതിരെ കേസെടുത്ത് അറസ്റ്റുചെയ്യുകയായിരുന്നു.
Son arrested for breaking father knee Kannur
