കോഴിക്കോട്: ( www.truevisionnews.com ) കോഴിക്കോട് ചെറുവണ്ണൂരില്‍ ബൈക്കിൽ ബസിടിച്ചു നാലുപേർക്ക് പരിക്ക്. ഗുരുതര പരിക്കേറ്റ രണ്ട് കുട്ടികളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കോഴിക്കോട് നിന്നും പരപ്പനങ്ങടിയിലേക്ക് പോകുന്ന സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ചാണ് അപകടം. ബസിന്റെ അമിത വേഗമാണ് അപകടത്തിന് കാരണമെന്ന് ദൃക് സാക്ഷികള്‍ പറഞ്ഞു.
ബുള്ളറ്റില്‍ യാത്ര ചെയ്തിരുന്ന ഫറൂഖ് സ്വദേശി ഷംസീർ, റുബീന മക്കളായ ലിയ സന്‍ഹ, മുഹമ്മദ് മുഹ് സിന്‍ എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തെതുടര്‍ന്ന് ബുള്ളറ്റ് ബസിന്‍റെ അടിയിലേക്ക് പോകുകയും നാലുപേര്‍ക്കും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സ്വകാര്യആശുപത്രിയിലെത്തിച്ച ഇവരെ പിന്നീട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.
four injured after bike hit by bus kozhikode cheruvannur
