സി.കെ സുബൈറിന് സ്വീകരണം: ഓർമ്മകളുടെ കടലിരമ്പം തീർത്ത് എംഎസ്എഫ് അലുംനി സംഗമം

സി.കെ സുബൈറിന് സ്വീകരണം: ഓർമ്മകളുടെ കടലിരമ്പം തീർത്ത് എംഎസ്എഫ് അലുംനി സംഗമം
May 22, 2025 06:44 AM | By VIPIN P V

കോഴിക്കോട്: ( www.truevisionnews.com ) ഓർമ്മകളുടെ കടലിരമ്പം തീർത്ത് എംഎസ്എഫിന്റെ മുൻകാല നേതാക്കളുടെ ഒത്തുചേരൽ ശ്രദ്ധേയമായി. മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സി.കെ സുബൈറിന് സ്വീകരണം നൽകുന്നതിനാണ് കോഴിക്കോട് ജില്ലയിൽ മുൻകാലങ്ങളിൽ എംഎസ്എഫിന് നേതൃത്വം നൽകിയവർ കോഴിക്കോട് ബാഫഖി യൂത്ത് സെന്ററിൽ സംഗമിച്ചത്.

വിദ്യാർത്ഥി സംഘടനാ പ്രവർത്തനരംഗത്ത് വ്യത്യസ്ത കാലങ്ങളിൽ നേരിട്ട വെല്ലുവിളികളും പ്രയാസങ്ങളുമെല്ലാം ഓരോരുത്തരും അയവിറക്കി. സമരങ്ങളും ജയിലനുഭവങ്ങളുമെല്ലാം ആവേശത്തോടെ ഓർത്തെടുത്ത് സംസാരിച്ചപ്പോൾ കോഴിക്കോട്ടെ എംഎസ്എഫ് ചരിത്രമാണ് പകർന്നത്.

എംഎസ്എഫിലൂടെ വളർന്നുവന്ന് പാർട്ടിയുടെ ദേശീയ സെക്രട്ടറി പദവിയിലെത്തിയ സി.കെ സുബൈറിന്റെ സ്ഥാനലബ്ധി അഭിമാനമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. എംഎസ്എഫ് മുൻ ജില്ലാ ജനറൽ സെക്രട്ടറി ഇസ്മായിൽ ഏറാമല അധ്യക്ഷത വഹിച്ചു.

മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. എംഎസ്എഫ് മുൻ ജില്ലാ ജനറൽ സെക്രട്ടറി കെ.കെ. നവാസ് സ്വാഗതം പറഞ്ഞു. ജില്ലയിൽ വിവിധ കാലങ്ങളിൽ എംഎസ്എഫ് ജില്ലാ കമ്മിറ്റിയിൽ പ്രവർത്തിച്ച കെ.കെ ആലിക്കുട്ടി, പി.കെ ജാഫർ, സി.പി ഇഖ്ബാൽ,മൊയ്തീൻ കോയ കല്ലംപാറ, സി.പി അബൂബക്കർ, ഇ.കെ അബ്ദുൽലത്തീഫ്, അശ്‌റഫ് തൂണേരി, കെ.കെ.എ ഖാദർ, എ.അസീസ് കൊയിലാണ്ടി, കെ.എം.എ റഷീദ്, അനസ് പരപ്പിൽ, വി.പി റിയാസ് സലാം, എം.പി ഫൈസൽ, മൂസ കോത്തമ്പ്ര, മുഹമ്മദ് പുറമേരി, ഒ.പി സാലിഹ്, എസ്.വി അർശുൽ അഹമ്മദ്, എ. അഹമ്മദ് കോയ, പി.ടി.എ റഹ്‌മാൻ, സ്വാഹിബ് മുഹമ്മദ്, ഷമീർ പാഴൂർ പ്രസംഗിച്ചു.

ദേശീയ സെക്രട്ടറി സി.കെ സുബൈർ സ്വീകരണത്തിന് നന്ദി പറഞ്ഞു. എംഎസ്എഫ് അലുംനി കോഴിക്കോട് ജില്ല ഏർപ്പെടുത്തിയ സ്നേഹോപഹാരം സി.കെ സുബൈറിന് ടി.ടി. ഇസ്മായിൽ സമ്മാനിച്ചു. മുസ്‌ലിം ലീഗിന്റെ ഉത്തരവാദിത്വ രാഷ്ട്രീയം രാജ്യത്തിന് പ്രതീക്ഷയാണെന്ന് സി.കെ സുബൈർ അഭിപ്രായപ്പെട്ടു. ജനാധിപത്യ മാർഗത്തിൽ ന്യൂനപക്ഷ-ദളിത് മുന്നേറ്റം സാധ്യമാക്കുകയാണ് ലീഗ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

Reception for CK Subair MSF alumni meet brings back memories

Next TV

Related Stories
പി രാജുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദം; ഏഴ് നേതാക്കൾ കുറ്റക്കാരെന്ന് സി പി ഐ

May 20, 2025 09:58 PM

പി രാജുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദം; ഏഴ് നേതാക്കൾ കുറ്റക്കാരെന്ന് സി പി ഐ

പി രാജുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഏഴ് നേതാക്കൾ കുറ്റക്കാരെന്ന്...

Read More >>
Top Stories