മോഷണത്തിനിടെ വിശന്നു, പിന്നാലെ ഓംലറ്റ് ഉണ്ടാക്കൽ; പക്ഷെ എല്ലാം വിഴുങ്ങിയത് മുകളിലെ സിസിടിവി , കിട്ടിയതും കൊണ്ട് ഓടി കള്ളൻ

മോഷണത്തിനിടെ വിശന്നു, പിന്നാലെ ഓംലറ്റ് ഉണ്ടാക്കൽ; പക്ഷെ എല്ലാം വിഴുങ്ങിയത് മുകളിലെ സിസിടിവി , കിട്ടിയതും കൊണ്ട് ഓടി കള്ളൻ
May 22, 2025 09:23 AM | By Athira V

പാലക്കാട്: ( www.truevisionnews.com ) ഹോട്ടലില്‍ പണം മോഷ്ടിക്കാനെത്തിയയാള്‍ ഭക്ഷണം കഴിക്കുന്നതിനിടെ സിസിടിവി ക്യാമറ കണ്ട് ഓടി. ചന്ദ്രനഗര്‍ ജങ്ഷനില്‍നിന്ന് നൂറുമീറ്റര്‍ മാറി ദേശീയപാതയോരത്തെ ഹോട്ടലില്‍ ബുധനാഴ്ച പുലര്‍ച്ചെ രണ്ടിനാണ് സംഭവം.

ജീവനക്കാര്‍ ഹോട്ടല്‍ അടച്ചുപോയശേഷം പിന്‍വാതില്‍ പൊളിച്ചാണ് ഇയാള്‍ അകത്തു കയറിയത്. ഹോട്ടലിന്റെ മുന്നില്‍ മേശയില്‍ കരുതിയിരുന്ന പണം സൂക്ഷിച്ചിരുന്ന ഹുണ്ടിക മോഷ്ടിച്ചു. മേശയിലുണ്ടായിരുന്ന ചാര്‍ജറും എടുത്തു.

അടുക്കളയിലെത്തി ഓംലറ്റ് കഴിച്ചെന്നും ഫ്രിഡ്ജിലെ ബീഫ് പുറത്തെടുത്ത് പാചകംചെയ്‌തെന്നുമാണ് വിവരം. പാചകംചെയ്ത ബീഫ് മേശയില്‍ ഇരിക്കുന്നത് രാവിലെയെത്തിയ ജീവനക്കാര്‍ കണ്ടതോടെയാണ് സംശയം തോന്നി സിസിടിവി പരിശോധിച്ചത്. ഇതില്‍ മോഷ്ടാവ് ഹോട്ടലിനകത്തേക്ക് കടക്കുന്നതും ഹുണ്ടിക മോഷ്ടിക്കുന്നതും പതിഞ്ഞിട്ടുണ്ട്.

ഭക്ഷണം കഴിക്കാനിരുന്നപ്പോഴാണ് സിസിടിവി ശ്രദ്ധയില്‍പ്പെട്ടതും രക്ഷപ്പെട്ടതെന്നുമാണ് കസബ പോലീസില്‍നിന്ന് ലഭിക്കുന്ന വിവരം. മോഷ്ടാവിന്റെ മുഖം വ്യക്തമല്ല. വയോധികനാണെന്നും പോലീസ് പറഞ്ഞു.

hungry thief caught cctv

Next TV

Related Stories
'ഐഡിയ കൊള്ളാം പക്ഷെ പണി പാളി'; അടിവസ്ത്രത്തിലൊളിപ്പിച്ച് സ്വർണവും പണവും കടത്താൻ ശ്രമിച്ച മൂന്ന് പേർ പിടിയിൽ

May 20, 2025 12:38 PM

'ഐഡിയ കൊള്ളാം പക്ഷെ പണി പാളി'; അടിവസ്ത്രത്തിലൊളിപ്പിച്ച് സ്വർണവും പണവും കടത്താൻ ശ്രമിച്ച മൂന്ന് പേർ പിടിയിൽ

അടിവസ്ത്രത്തിലൊളിപ്പിച്ച് സ്വർണവും പണവും കടത്താൻ ശ്രമിച്ച മൂന്ന് പേർ...

Read More >>
വേടന്റെ പരിപാടി നടന്ന വേദിയിൽ നിന്ന് മദ്യകുപ്പികൾ കണ്ടെത്തിയെന്ന് ബി.ജെ.പി നേതാവ്; 'സർക്കാർ കൊണ്ടുവന്നത് എൻ.ഡി.പി.എസ് കേസ് പ്രതിയെ'

May 19, 2025 09:01 PM

വേടന്റെ പരിപാടി നടന്ന വേദിയിൽ നിന്ന് മദ്യകുപ്പികൾ കണ്ടെത്തിയെന്ന് ബി.ജെ.പി നേതാവ്; 'സർക്കാർ കൊണ്ടുവന്നത് എൻ.ഡി.പി.എസ് കേസ് പ്രതിയെ'

നാലാം വാർഷികാഘോഷ ഭാഗമായി നടന്ന റാപ്പർ വേടന്റെ പരിപാടി നടന്ന വേദിയിൽ നിന്ന് മദ്യകുപ്പികൾ കണ്ടെത്തിയെന്ന് ബി.ജെ.പി...

Read More >>
പ്ലാറ്റ്‌ഫോമിൽ നിൽക്കവേ ട്രെയിനിന് മുന്നിലേക്ക് വീണു; യുവാവിന് ഗുരുതര പരിക്ക്

May 19, 2025 07:48 PM

പ്ലാറ്റ്‌ഫോമിൽ നിൽക്കവേ ട്രെയിനിന് മുന്നിലേക്ക് വീണു; യുവാവിന് ഗുരുതര പരിക്ക്

പാലക്കാട് ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ ട്രെയിനിന് മുന്നിലേക്ക് വീണ് 35കാരന് ഗുരുതര...

Read More >>
Top Stories