(truevisionnews.com)മഴ, ചായ, ജോൺസൺ മാഷ്..... ആഹാ അന്തസ്സ്! രാവിലത്തെ ചായയിലൂടെ ആ ദിവസം തുടങ്ങുന്നവരാണ് ഓരോ മലയാളികളും. കട്ടൻ ചായ, ഇഞ്ചി ചായ, പാൽ ചായ എന്നിങ്ങനെ ചായകൾ പലവിധം. എന്നാൽ ഇന്ന് ഒരു പ്രത്യേക രുചിയിൽ മസാല ചായ തയാറാക്കി നോക്കിയാലോ?

ചേരുവകൾ
പാൽ - 250 മില്ലി ലിറ്റർ
ഇഞ്ചി ചതച്ചത് - 2 ടീസ്‌പൂൺ
ചായപ്പൊടി - 3 ടീസ്‌പൂൺ
പഞ്ചസാര - ആവശ്യത്തിന്
ഗ്രാമ്പൂ - 4 എണ്ണം
ഏലം - 5 എണ്ണം
കറുവപ്പട്ട - ചെറിയ കഷ്‌ണം
തയാർക്കും വിധം
ഒരു പാത്രമെടുത്ത് അതിലേക്ക് പാൽ ഒഴിച്ച് തിളപ്പിച്ച് മാറ്റി വയ്ക്കുക. പിന്നീട് വേറൊരു പാത്രമെടുത്ത് ഒരു ഗ്ലാസ് വെള്ളം നന്നായി തിളപ്പിക്കുക. വെള്ളം തിളച്ച ശേഷം ഇതിലേക്ക് ഇഞ്ചി ചതച്ചത്, ഏലക്ക, ഗ്രാമ്പൂ, കറുവപ്പട്ട എന്നിവ ചേർത്ത് വീണ്ടും തിളപ്പിക്കുക.
ശേഷം ഇതിലേക്ക് ചായപ്പൊടിയും ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് രണ്ട് മിനിറ്റ് തിളപ്പിക്കുക. ഇത് നല്ല പോലെ തിളച്ച് വരുമ്പോൾ മാറ്റിവച്ചിരിക്കുന്ന പാൽ കൂടി ഇതിലേക്ക് ചേർത്ത് മീഡിയം ഫ്ലെയിമിൽ വീണ്ടും മൂന്ന് മിനിറ്റ് നേരം തിളപ്പിക്കുക. ശേഷം സ്റ്റൌ ഓഫ് ചെയ്‌ത് ചൂട് ചായ ഗ്ലാസിലേക്ക് ഒഴിച്ച് കുടിക്കാം.
masala tea recipie
