കോട്ടയം: ( www.truevisionnews.com ) കോട്ടയം സക്രാന്തിയിൽ ബസിൽ കയറുന്നതിനിടെ റോഡിൽ വീണ യാത്രക്കാരിയുടെ കാലിലൂടെ ബസ് കയറിയിറങ്ങി. കുമാരനല്ലൂർ ഉന്തുക്കാട്ട് സ്വദേശി ശോഭന (62) ആണ് വീണത്. ശോഭന സ്വകാര്യ ബസിൽ കയറുന്നതിനിടയിൽ ബസ് മുന്നോട്ട് എടുക്കുകയായിരുന്നു.

നിലത്ത് വീണ ശോഭനയുടെ കാലിലൂടെ ബസ് കയറി ഇറങ്ങുകയായിരുന്നു. ശോഭനയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
kottayam bus accident news
