മംഗളൂരു: ( www.truevisionnews.com ) കഴിഞ്ഞ വർഷം ജൂലൈ 16ന് ഉത്തര കന്നട ജില്ലയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അതിജീവിച്ചയാൾ ചൊവ്വാഴ്ച മിന്നലേറ്റ് മരിച്ചു. അങ്കോള താലൂക്കിലെ ഉളുവരെ ഗ്രാമത്തിൽ വീടിന്റെ മേൽക്കൂര അറ്റകുറ്റപ്പണി നടത്തുന്നതിനിടെ തമ്മാണി അനന്ത് ഗൗഡയാണ് (65) മരിച്ചത്.

മിന്നലേറ്റ് ഗുരുതര പരിക്കോടെ അങ്കോള താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ മരിക്കുകയായിരുന്നു. അങ്കോള പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.
കരകവിഞ്ഞൊഴുകിയ ഗംഗാവലി നദി തന്റെ വീട്ടിലേക്കും ഇരച്ചുകയറി മരണം മുഖാമുഖം കണ്ട നേരം ഗൗഡ അതിസാഹസികമായാണ് അന്ന് രക്ഷപ്പെട്ടത്. കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ ലോറി ഡ്രൈവർ അർജുൻ ഉൾപ്പെടെ എട്ടുപേർ ദേശീയപാതയിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരിച്ചിരുന്നു.
Shirur landslide survivor dies after being struck lightning
